68 പൈസയിൽ ഒരു കി.മീ, കുതിക്കുന്ന ഇന്ധനവിലയിൽ നിന്ന് രക്ഷപ്പെടാൻ ഇലക്ട്രിക് കാർ!

electric-car
Representative Image
SHARE

പെട്രോളിന്റെ വില 100 കടന്നു ഡീസലിന്റേത് നൂറു കടക്കാനുള്ള ഓട്ടത്തിലാണ്. എത്ര മൈലേജുള്ള വാഹനമാണെങ്കിലും കുടുംബ ബജറ്റിന്റെ താളം തെറ്റാൻ ഇതുമാത്രം മതി. ഇവിടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി. കുറഞ്ഞ യാത്ര ചെലവും പരിപാലന ചെലവുമെല്ലാം ഇലക്ട്രിക് കാറുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു.

ഇനി വരാനിരിക്കുന്നത് ഇലക്ട്രിക് കാറുകളുടെ യുഗമാണ്, പെട്രോളും ‍ഡീസലും വേണ്ടാത്ത വൈദ്യുതിയിലോടുന്ന കാറുകളുടെ യുഗം. 2030ൽ വിൽക്കുന്ന സ്വകാര്യ കാറുകളിൽ 30 ശതമാനം ഇലക്ട്രിക് കാറാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അതായത് ഓരോ 10 കാറിലും 3 എണ്ണം ഇലക്ട്രിക്. കൂടാതെ കോമേഷ്യൽ വാഹനങ്ങളുടെ 70 ശതമാനവും ബസുകളുടെ 40 ശതമാനവും ഇരുചക്ര മുചക്ര വാഹനങ്ങളിൽ 80 ശതമാനവും ഇലക്ട്രിക് ആക്കാനാണ് ശ്രമിക്കുന്നത്.

റോക്കറ്റിന്റെ വരെ മൈലേജ് ചോദിക്കുന്നവർ എന്ന ചീത്തപ്പേരുള്ള നാം ആദ്യ ചിന്തിക്കുക ഇലക്ട്രിക് കാറിന്റെ റേഞ്ചിനെപ്പറ്റിയായിരിക്കും. മാത്രമല്ല വഴിയിൽ കിടക്കുമോ എന്ന പേടിയും. എന്നാൽ 100 മുതൽ 500 കിലോമീറ്റർ വരെ മൈലേജുള്ള ഇലക്ട്രിക് കാറുകൾ വിപണിയിലെത്തി കഴിഞ്ഞു, അതിലധികം റേഞ്ചുള്ളവ വരാനിരിക്കുന്നു. റേഞ്ചു കഴിഞ്ഞാൽ രണ്ടാമത്തെ ചോദ്യം ഒരു പ്രാവശ്യം ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് വൈദ്യുതി ചിലവാകും എന്നായിരിക്കും.

ഓരോ വാഹനങ്ങളുടെ ബാറ്ററി കപ്പാസിറ്റിക്ക് അനുസരിച്ചാണ് വൈദ്യുതിയുടെ ചിലവുവരുന്നത്. ടാറ്റ നെക്സോണിന്റേത് 30.2 കിലോവാട്ട് അവർ കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. ഹ്യുണ്ടേയ് കോനയുടേത് ആകട്ടെ ‌ 39.2 കിലോവാട്ട് അവറും, എംജി സിഎസ്സിന്റേത് 44.5 കിലോവാട്ട് അവറും. ഹ്യുണ്ടേയ് കോനയെ ഉദാഹരണമായി എടുത്താൽ ഒരു പ്രാവശ്യം ഫുൾ ചാർജു ചെയ്യാൻ 39.2 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.

കോന ഒരു പ്രവശ്യം പൂർണമായും ചാർജ് ചെയ്താൽ 452 കിലോമീറ്റർ വരെ സഞ്ചരിക്കും എന്നാണ് എആർഎഐ കണക്ക്. ഓട്ടോമൊബൈൽ റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരീക്ഷണ സാഹചര്യങ്ങളായിരിക്കില്ല നിരത്തിൽ. നമ്മുടെ സാഹചര്യത്തിൽ ഒരു പ്രവശ്യം ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടുമെന്നും കണക്കാക്കാം. യൂണിറ്റിന് 7 രൂപ വെച്ച് കൂട്ടിയാലും 400 കിലോമീറ്റർ ഓടാൻ വെറും 275 രൂപ. അതായത് ഒരു കിലോമീറ്റർ ഓടാൻ 0.68 പൈസ (ലീറ്ററിന് 25 കിലോമീറ്റർ മൈലേജുള്ള ഒരു ഡീസൽ കാർ ഇന്നത്തെ ഇന്ധന വിലയ്ക്ക് ഓടാൻ കിലോമീറ്ററിന് 3.80 രൂപ വേണം). 

ദിവസവും 100ൽ അധികം കിലോമീറ്റർ ഉപയോഗിക്കുന്നവരാണെല്ലെങ്കിൽ മൂന്ന് അല്ലെങ്കിൽ നാലു ദിവസത്തിൽ ഒരിക്കൽ റീചാർജ് ചെയ്യണം. മൂന്നു ദിവസത്തിൽ ഒരിക്കൽ റീചാർജ് എന്ന് കൂട്ടിയാലും ഒരു മാസം 2750 രൂപ. ദിവസവും 100 കിലോമീറ്റർ ഓടുന്ന ഡീസൽ കാർ മാസം 3000 കിലോമീറ്റർ ഓടാൻ വേണ്ട ഇന്ധനത്തിന്റെ ചിലവ് മാത്രം 11400 രൂപ വരും. പെട്രോൾ ഡീസൽ കാറുകളെപ്പോലെ ഇടയ്ക്കുള്ള മെയ്ന്റനൻസും വേണ്ട.

English Summary: Electric Car Running Cost

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS