ഇന്ധനം നിറയ്ക്കുമ്പോൾ വാഹനം കുലുക്കുന്നത് എന്തിന് ?

fuel
Shutterstock
SHARE

ഇന്ധനം നിറയ്ക്കുമ്പോൾ ചിലരൊക്കെ വാഹനം കുലുക്കുന്നത് പെട്രോൾ പമ്പുകളിലെ സ്ഥിരം കാഴ്ചയാണ്. ഫുൾ ടാങ്ക് ഇന്ധനം അടിക്കുമ്പോൾ സംഭരണശേഷിയുടെ പരമാവധി കയറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇങ്ങനെ ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ?

ഒരേ മോഡലിലുള്ള വാഹനങ്ങളിൽ പോലും വ്യത്യസ്ത വലുപ്പത്തിലുള്ള ഇന്ധനടാങ്കുകൾ കാണാറുണ്ട്.  വാഹനങ്ങളിലെ ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി എന്നാൽ സുരക്ഷിതമായി ഇന്ധനം നിറയ്ക്കാവുന്ന പരിധിയാണ്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നീരാവി ഉണ്ടായിരിക്കും. അവയ്ക്ക് വായു ലഭിക്കാനായി അൽപം സ്ഥലമിടേണ്ടതുണ്ട്. ഈ നീരാവി തള്ളിക്കളയുന്നത് വേണ്ടിയാണ് ആളുകൾ വാഹനം കുലുക്കുന്നത്. പഴയ വാഹനങ്ങളിൽ ഇത് ചിലപ്പോഴൊക്കെ പ്രാവർത്തികമാകാറുണ്ട്, എന്നാൽ പുതിയ വാഹനങ്ങളിൽ ഇതു ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ. 

അതു കൊണ്ട് പുതുതലമുറ വാഹനങ്ങളിൽ ഇൗ കുലുക്കൽ കൊണ്ട് വലിയ ഗുണം കിട്ടാൻ ഇടയില്ല. ചിലപ്പോഴൊക്കെ വാഹനത്തിന്റെ ഇന്ധനടാങ്കിലുള്ള വായു ഇതു മൂലം പുറത്തുപോകാറുണ്ടെങ്കിലും ഇന്ധനം നിറയുന്ന കൂട്ടത്തിൽ കൂലുക്കലില്ലാതെ തന്നെ വായു പുറത്തേക്ക് പോകുന്നുണ്ടെന്നാണ് ഇൗ രംഗത്തെ വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നത്. 

English Summary: Shaking Car While Filling Fuel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS