ADVERTISEMENT

വാഹനം ഇടിച്ച് മൂന്നാതൊരാൾക്ക് (കാൽനട യാത്രക്കാർക്കോ മറ്റു വാഹനത്തിൽ സഞ്ചരിക്കുന്ന വർക്കോ) ഉണ്ടാകുന്ന അപകടങ്ങൾക്കു പരിരക്ഷ നൽകുന്ന തേഡ് പാർട്ടി (ലയബിലിറ്റി ഇൻഷുറൻസ്) ജൂൺ ഒന്നു മുതൽ വർധിപ്പിച്ചു. എല്ലാ വാഹന ഉടമകളും നിർബന്ധമായി നൽകേണ്ട വാർഷിക തുകയാണിത്.

തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയാണ് (ഐആർഡിഎ) നിശ്ചയിക്കുക. ഇൻഷുറൻസ് കമ്പനികൾക്ക് ഇതു മാറ്റാനാവില്ല. പുതിയ കാറുകൾക്ക് മൂന്നു വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷത്തേക്കുമാണ് കവറേജ് എടുക്കേണ്ടത്.  75 സിസി– 150 സിസി ഇരുചക്ര വാഹനങ്ങൾക്കു പ്രീമിയം 5% കുറയും. എന്നാൽ, 350 സിസിയിൽ കൂടുതലുള്ളവയുടെ പ്രീമിയത്തിൽ 21% വർധനവുണ്ടാകും. കോവിഡ് കാരണം രണ്ടു വർഷമായി തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം മാറ്റമില്ലാതെ തുടരുകയായിരുന്നു. 

ഓൺ ഡാമേജ് 

പോളിസിയിൽ മാറ്റമില്ല പുതിയ വാഹനം വാങ്ങുമ്പോൾ എടുക്കേണ്ട ഇൻഷുറൻസിനു രണ്ടു ഭാഗങ്ങളുണ്ട്. തീപിടിത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ടു നാശനഷ്ടം, മോഷണം തുടങ്ങിയവ സംഭവിച്ചാൽ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് സമഗ്ര ഇൻഷുറൻസ് അഥവാ ഓൺ ഡാമേജ് പോളിസി. ഇത് വാഹന ഉടമയുടെ താൽപര്യപ്രകാരം എടുക്കേണ്ടതാണ്. നിയമപ്രകാരം നിർബന്ധമില്ല. പുതിയ വാഹനങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പോളിസി എടുക്കാം. വാഹന ഉടമയുടെ താൽപര്യം അനുസരിച്ചു പ്രീമിയം കണക്കാക്കുന്നതിനാൽ തുകയിൽ വ്യത്യാസങ്ങളുണ്ടാകും.    

പുതിയ കാർ വാങ്ങുമ്പോൾ 

ഒരു വർഷത്തേക്കുള്ള ഓൺ ഡാമേജ് പോളിസിയും മൂന്നു വർഷത്തേക്കുള്ള തേഡ് പാർട്ടി പോളിസിയും പാക്കേജ് ആയി എടുക്കാം. തുടർന്നുള്ള വർഷങ്ങളിൽ ഓൺ ഡാമേജ് പോളിസി ഒരു വർഷത്തേക്കു മാത്രമായി വാങ്ങിയാൽ മതിയാകും. 

പുതുക്കിയ നിരക്കുകൾ

1000 സിസി എൻജിൻ വരെ പുതിയത്– 2,094 രൂപ(പഴയത്– 2,072), 1500 സിസി വരെ 3,416 രൂപ (3,221 രൂപ) 1500 സിസിക്കു മുകളിൽ 7,897 രൂപ (7,890രൂപ) 

ഇരുചക്ര വാഹനങ്ങൾ

75 സിസിക്കു താഴെ പുതിയത്–  538 രൂപ (482 രൂപ), 75–150 സിസി – 714 രൂപ (752 രൂപ), 150–350 സിസി  1,366 രൂപ (1,366 രൂപ), 350 സിസിയിൽ കൂടുതൽ  2,804 രൂപ (2,323 രൂപ)

ഇളവുകൾ

സ്കൂൾ ബസുകൾ – 15%
വിന്റേജ് കാറുകൾ - 50%
ഇലക്ട്രിക് കാറുകൾ – 15%
ഹൈബ്രിഡ് കാറുകൾ – 7.5% 

English Summary: Third-party motor insurance premium to rise by up to 40%, Know More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com