കാര്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാലമാണ് മഴക്കാലം. കാറിനകത്തേക്ക് വരുന്നവരെല്ലാം വെള്ളവും ഈര്‍പ്പവും ചെളിയുമൊക്കെ കൊണ്ടാവും എത്തുന്നത്. ഈ മഴക്കാലത്ത് എങ്ങനെ നമ്മുടെ കാറിനെ വൃത്തിയോടെ പരിചരിക്കാം? അതിനു നിങ്ങളെ സഹായിക്കുന്ന അഞ്ചു വഴികള്‍ പരിചയപ്പെടാം.

മഴക്കാലത്തെ കാറിന്റെ ഏറ്റവും മികച്ച സംരക്ഷകനാണ് താഴെയിടുന്ന റബര്‍മാറ്റുകള്‍. കാറിന്റെ ഉള്‍ഭാഗം വൃത്തിയോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ റബര്‍മാറ്റുകള്‍ വാങ്ങിയിരിക്കണം. കാരണം എത്ര ചെളിയും മണ്ണും പറ്റിപ്പിടിച്ചാലും എളുപ്പം റബര്‍മാറ്റുകള്‍ കഴുകി വൃത്തിയാക്കാനാവും. മാത്രമല്ല ഈ റബര്‍മാറ്റുകള്‍ ഇടുന്നതുകൊണ്ട് താഴെയുള്ള കാര്‍പെറ്റ് സുരക്ഷിതമായിരിക്കുകയും ചെയ്യും.

കുറച്ചു സിലിക്ക ജെല്‍ പാക്കറ്റുകള്‍ വാങ്ങി കാറിനുള്ളില്‍ വയ്ക്കുന്നത് നല്ലതാണ്. കാരണം കാറിനുള്ളില്‍ ഈര്‍പ്പം തങ്ങി നിന്ന് ദുർഗന്ധവും മറ്റും വരാനിടയുണ്ട്. കാറിലെ അധിക ഈര്‍പം വലിച്ചെടുക്കാന്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍ക്ക് സാധിക്കും.

കുട
മഴയുണ്ടെങ്കില്‍ പുറത്തേക്ക് നടക്കാന്‍ പോയാല്‍ നമ്മള്‍ കുടയെടുക്കാന്‍ മറക്കാറില്ല. അതുപോലെ കാറിനുള്ളില്‍ ഒരു കുടയെങ്കിലും മഴക്കാലത്ത് വയ്ക്കുന്നത് വളരെ ഉപകാരപ്രദമാവും. കുടയ്ക്കൊപ്പം ഒരു വാട്ടര്‍പ്രൂഫ് പൗച്ച് കൂടിയുണ്ടെങ്കില്‍ അധികവെള്ളം കാറിനുള്ളിലേക്കെത്തുന്നത് തടയാനും സാധിക്കും.

പെട്ടെന്ന് വെള്ളം വലിച്ചെടുക്കാന്‍ ശേഷിയുള്ള നല്ല നിലവാരമുള്ള മൈക്രോഫൈബര്‍ ക്ലോത്തുകള്‍ ഒന്നുരണ്ടെണ്ണം കാറിനുള്ളില്‍ വയ്ക്കണം. നിങ്ങളുടെ കയ്യിലെ വെള്ളം കളയാനും മറ്റും ഇത് ഉപകാരപ്പെടും. അത്യാവശ്യ സമയങ്ങളില്‍ കാറിലെ വെള്ളം തുടയ്ക്കാനും ഉപയോഗിക്കാം.

മഴക്കാലത്ത് ദിവസങ്ങളോളം നിര്‍ത്തിയിടുകയും ഉള്‍ഭാഗം സമയാസമയം വൃത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ കാറിനുള്ളില്‍ നിന്നും പലതരം ദുർഗന്ധങ്ങൾ വരാറുണ്ട്. മഴക്കാലത്ത് കാറിനുള്ളില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പവും കാറിലേക്ക് നമ്മളെത്തിക്കുന്ന വെള്ളവുമൊക്കെയാണ് ഇതിനു പിന്നില്‍. കാറിലെ മോശം മണത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ എയര്‍ഫ്രഷ്‌നറുകള്‍ക്കാവും. നിലവാരമുള്ള നല്ല എയര്‍ ഫ്രഷ്‌നറുകള്‍ കാറുകള്‍ക്കും കാറിനുള്ളിലുള്ളവര്‍ക്കും പുത്തന്‍ ഉണര്‍വാണ് സമ്മാനിക്കുക.
English Summary: 5 Tips To Keep Your Car Interior Clean During Monsoon