പെട്രോൾ-ഡീസൽ കാർ ഇലക്ട്രിക് ആക്കാമോ?

electric-car-2
Electric Car
SHARE

ഇലക്ട്രിക് കാറുകളുടെ ലാഭക്കണക്കുകൾ കേൾക്കുമ്പോൾ‌ ഒരെണ്ണം എടുത്താൽ കൊള്ളാമെന്ന് ആഗ്രഹമില്ലാത്തവർ കുറവല്ല. പക്ഷേ, വിലയാണ് പ്രശ്നം. ഇത്തരത്തിൽ ആകുലപ്പെടുന്നവരെ തെല്ലൊന്നാശ്വസിപ്പിക്കുന്ന, പ്രതീക്ഷയ്ക്കു വകനൽകുന്ന വാർത്തയാണ് പെട്രോൾ കാറും ഡീസൽ കാറും ഇലക്ട്രിക് ആക്കാമെന്നത്. പക്ഷേ അതെങ്ങനെ നടക്കും, നടത്തും എന്നതാണ് ചോദ്യം. ഇലക്ട്രിക് കിറ്റ് കിട്ടും എന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഗതി സക്സസ് ആകുമോ എന്ന കാര്യത്തിലും മിക്കവർക്കും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ഇതിന്റെ വസ്തുകളെ ഒന്നു പരിശോധിക്കാം. 

electric-car-battery-1

തുടക്കം ഡൽഹിയിൽ

2021 ൽ ഡൽഹി ഗവൺമെന്റ് ഇറക്കിയ ഒരു വിജ്ഞാപനമാണുവൈദ്യുതവാഹനങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കാൻ കാരണമായത്. പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ ഉപയോഗം ഡൽഹിയിൽ അനുവദിക്കുകയില്ല എന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ വിധി. എന്നാൽ, മേൽപറഞ്ഞ വിജ്ഞാപനത്തിൽ ഈ വാഹനങ്ങൾ ഒരു പരിവർത്തന കിറ്റ് ഉപയോഗിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാക്കിയാൽ തുടർന്നും ഉപയോഗിക്കാൻ അനുവദിക്കും എന്നു പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ധന എൻജിനുള്ള ഏതു വാഹനവും ഒരു ഇവി (വൈദ്യുത വാഹനം) ആക്കി മാറ്റാനുള്ള സാമഗ്രികൾ ലഭ്യമാക്കുന്ന ഒരു സമാന്തര വ്യവസായം ഇന്ത്യയിൽ നിലവിൽ വരികയും ചെയ്തു. 

electric-car-battery

ARAI (ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ) എന്ന കേന്ദ്രഗവൺമെന്റ് സ്ഥാപനമാണ് വൈദ്യുത വാഹന പരിവർത്തനത്തിനുള്ള കിറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നത്. ഇവർ ഈവക ഉൽപന്നങ്ങൾക്ക് ഉണ്ടായിരിക്കേണ്ട നിലവാരവും മറ്റു മാനദണ്ഡങ്ങളും കൃത്യമായി നിർവഹിച്ചിട്ടുണ്ട്. 2, 3 വീൽ വാഹനങ്ങൾ, കാറുകൾ, ചെറു വാണിജ്യവാഹനങ്ങൾ,  ബസുകൾ, ട്രക്കുകൾ എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്ന പരിവർത്തന കിറ്റുകൾ പരിശോധിച്ച് സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പു വരുത്തി നൽകുന്ന ‘ടൈപ്പ് അപ്രൂവൽ’ ARAI ൽനിന്നു ലഭിച്ചവ മാത്രമേ വിപണിയിൽ വിൽക്കാൻ അനുവദിച്ചിട്ടുള്ളൂ. 

electric-car-charging
Paul Craft | Shutterstock

അപ്രൂവൽ ലഭിക്കാൻ രണ്ടു കടമ്പകൾ കടക്കണം. ആദ്യം കിറ്റിൽ ഉൾപ്പെടുന്ന മോട്ടർ, ബാറ്ററി, ഇൻവെർട്ടർ, വയറിങ് ഹാർനസ്, കണക്ടറുകൾ, ഇലക്ട്രോണിക് നിയന്ത്രണോപാധികൾ, ഡിസ്പ്ലേ തുടങ്ങിയവ ARAI ൽ പരിശോധനയ്ക്കായി നൽകണം. ഇവയ്ക്ക് അംഗീകാരം കിട്ടിയാൽ കിറ്റ് ഉപയോഗിച്ചു പരിവർത്തനം നടത്തിയ വാഹനം ARAIയ്ക്കു പരീക്ഷണങ്ങൾക്കായി നൽകണം. കർശനമായ പരീക്ഷണങ്ങളിൽ വിജയിച്ചാൽ ‘ടൈപ്പ് അപ്രൂവൽ’ ലഭിക്കും. ഇതിനുശേഷം മാത്രമേ ഡീലർമാരെ നിയമിച്ച് കിറ്റുകൾ വിൽപനയ്ക്കെത്തിക്കാൻ പാടുള്ളൂ. CMVR (സെൻട്രൽ മോട്ടർ‌ വെഹിക്കിൾ റൂൾസ്) പ്രകാരം 1990 ജനുവരി 1 നു ശേഷം നിർമിക്കപ്പെട്ടതും അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാൻ പെർമിറ്റില്ലാത്തതുമായ വാഹനങ്ങൾ മാത്രമേ ഒരു അപ്രൂവൽ സർട്ടിഫിക്കറ്റ് ലഭിച്ച കിറ്റ് ഉപയോഗിച്ചു പരിവർത്തനം ചെയ്യാൻ അനുവാദമുള്ളൂ. 

electric-car

വിപണിയിലുള്ള കമ്പനികൾ 

1. E-TRIO 

3,4 വീലുള്ള ചെറുവാണിജ്യ വാഹനങ്ങൾക്കുള്ള കിറ്റുകൾ നിർമിക്കുന്ന കമ്പനിയുടെ ആസ്ഥാനം തെല

ങ്കാനയിലാണ് (www.etrio.in).

2. LOOP MOTO 

ഇലക്ട്രിക് സൈക്കിളുകൾക്കും കാറുകൾക്കും (മാരുതി, ഹ്യുണ്ടെയ്, ഹോണ്ട) ചെറുവാണിജ്യ വാഹനങ്ങൾക്കുമുള്ള കിറ്റുകൾ നിർമിക്കുന്ന കമ്പനിയുടെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാമിലാണ്. ഇന്ത്യയൊട്ടാകെ (കേരളത്തിലൊഴിച്ച്) പരിവർത്തന കേന്ദ്രങ്ങൾ നടത്തുന്നുണ്ട് (www.loopmoto.com).

3. NORTHWAY MOTOROPORT

പുണെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർ പ്രധാനമായും ടാറ്റ എയ്സ് വാഹനങ്ങൾക്കുള്ള കിറ്റാണു നിർമിക്കുന്നത്. ഇവർ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാരുതി ഡിസയർ കാർ പരിവർത്തനം ചെയ്തിട്ടുണ്ട് (www.northway-motors com).

4. GOGO A1

2,3 വീൽ വാഹനങ്ങൾക്കുള്ള കിറ്റ് നിർമിക്കുന്ന ഇവർക്കു കേരളമുൾപ്പെടെ പതിനാലു സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ട് (www.gogoa1.com).

5. REXNAMO ELECTRIC

യുപിയിലെ ഘാസിയാബാദ് ആസ്ഥാനമായുള്ള ഈ കമ്പനി സ്വിഫ്റ്റ്, ഇൻഡിക്ക തുടങ്ങിയ വാഹനങ്ങൾക്കും വിന്റേജ് വാഹനങ്ങൾക്കുമുള്ള കിറ്റുകൾ നിർമിക്കുന്നുണ്ട് (www.rexnamo.com).

6. EV RETRON ENERGIES

ഹൈദരാബാദിലുള്ള ഈ കമ്പനി 2, 4 വീൽ വാഹനങ്ങൾക്കുള്ള വൈദ്യുത ഹൈബ്രിഡ് പരിവർത്തന കിറ്റുകൾ കൂടാതെ ബാറ്ററി പാക്കുകളും നിർമിക്കുന്നുണ്ട് (www.retronev.in).

electric-car

ഇവ കൂടാതെ ഇന്ത്യയിൽ ഈ രംഗത്ത് ഒട്ടേറെ സ്റ്റാർട്ടപ്പുകളും കിറ്റ് വിൽപന മാത്രം (വാങ്ങുന്നയാൾ പരിവർത്തനം ചെയ്യണം) നടത്തുന്ന കമ്പനികളും ഉണ്ട്. കയ്യിലുള്ള വാഹനം ഇവി ആയി പരിവർത്തനം ചെയ്യാൻ പുതിയതു വാങ്ങുന്നതിലും ഏറെ ചെലവു കുറവാണെങ്കിലും അതിനു തുനിയുന്നതിനു മുൻപു സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ അനുമതിയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 

കേരളത്തിൽ ഇത്തരം സെന്ററുകൾക്ക് മോട്ടർ വാഹന വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. അതിനുള്ള നടപടി ക്രമങ്ങൾ നടക്കുന്നതേയുള്ളൂ. എആർഎെഎ സർട്ടിഫിക്കേഷനുള്ള സംസ്ഥാന സർ

ക്കാരിന്റെ അംഗീകാരമുള്ള സെന്ററുകളിലേ ഇവി കിറ്റുകൾ ഘടിപ്പിക്കാൻ വാഹനം നൽകാവൂ.

English Summary: Electric Conversion Kit For Petrol and Diesel Cars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA