Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ കാറിനെ ഇവർ പരിചരിക്കും

3m

ആഗ്രഹിച്ചു വാങ്ങിയ വാഹനം വൃത്തിയായി സൂക്ഷിക്കാന്‍ പാടുപെടുന്നവരാണ് നാം. ഒരിക്കല്‍ വൃത്തിയാക്കിയാല്‍ പിന്നീടൊരിക്കലും ചീത്തയാകല്ലേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍. എന്നാല്‍ പൊടിയും ചെളിയും കുണ്ടു കുഴിയും നിറഞ്ഞ റോഡുകളിലൂടെ ദിവസേനയുള്ള യാത്ര നമ്മുടെ വാഹനത്തെ ഒരു പരുവമാക്കും. പുറംഭാഗത്താണെങ്കില്‍ നിരവധി പോറലുകളായിരിക്കും, അകത്താണെങ്കിലോ പൊടിയും അഴുക്കുകളും. മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട. ഇത്തരം അവസ്ഥകളില്‍ നിന്നുള്ള മോചനമാണ് 3എം കാര്‍ കെയര്‍ വാഗ്ദാനം ചെയ്യുന്നത്. മഴയത്തും വെയിലത്തും വാഹനത്തിന്റെ ഇന്റീരിയറിനേയും എക്‌സ്റ്റീരിയറിനേയും ഒരുപോലെ സംരക്ഷിക്കും 3എമ്മിന്റെ സംരക്ഷണ കവചം.

Before&After

ലോക പ്രശസ്ത കമ്പനിയായ 3 എമ്മിന്റെ ഓട്ടോമൊബൈല്‍സ് വിഭാഗത്തിന് കീഴിലാണ് 3എം കാര്‍ കെയര്‍ വരുന്നത്. വാഹനത്തിന്റെ അകംപുറം സംരക്ഷിക്കാനുള്ള നിരവധി ഉത്പന്നങ്ങളുള്ള അന്തരാഷ്ട്ര കമ്പനിയായ 3 എം കാര്‍ കെയര്‍ ഇന്ത്യയിലെത്തിയിട്ട് നാല് വര്‍ഷം കഴിയുന്നു. മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ 3 എമ്മിന്റെ ഏക കാര്‍ കെ യര്‍ സെന്റര്‍ കൊച്ചിയിലെ പൊന്നുരുന്നിയിലാണ്.

എന്തുകൊണ്ട് 3 എം കാര്‍ കെയര്‍

കാര്‍ കെയര്‍ രംഗത്തെ അതികായന്മാരാണ് 3 എം. കാര്‍ കെയര്‍ ആരംഭിക്കുന്നതിനുമുമ്പേ വാഹനവുമായി ബന്ധപ്പെട്ട നിരവധി ഉല്‍പന്നങ്ങള്‍ 3എമ്മിനുണ്ട്. ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളും ഒറിജിനല്‍ എക്യുപ്‌മെന്റായി 3എമ്മിന്റെ ഉല്‍പന്നങ്ങളെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ധാരാളം കാര്‍ കെയര്‍ സെന്ററുകളും 3 എമ്മിന്റെ ഉപഭോക്താക്കളാണ്. ഉപയോഗിക്കുന്ന പ്രൊഡക്റ്റുകളുടെ നിലവാരവും, എങ്ങനെ വ്യത്യസ്ത വാഹനങ്ങളില്‍ അവ ഉപയോഗിക്കണം എന്നു പരിശീലനം ലഭിച്ച ജീവനക്കാരുമാണ് 3എം കാര്‍ കെയറിലുള്ളത്. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്‍ കെയര്‍ സെന്ററുകളും 3 എം കാര്‍ കെയറിന്റെ പ്രത്യേകതകളാണ്. 3 എമ്മില്‍ നിന്ന് നിര്‍ദ്ദേശിക്കുന്ന തരം എക്യൂപ്‌മെന്റ്‌സുകള്‍ മാത്രമേ കാര്‍ കെയര്‍ സെന്ററില്‍ ഉപയോഗിക്കുകയുള്ളു. കാര്‍ കെയര്‍ സെന്ററില്‍ ഉപയോഗിക്കേണ്ട ലൈറ്റുകള്‍ 3 എം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നതുവഴി എക്‌സ്റ്റീരിയറിന്റേയും ഇന്റീരിയറിന്റേയും പരിപൂര്‍ണ വൃത്തി ഉറപ്പുവരുത്താം. കൂടാതെ, ക്വാളിറ്റി പരിശോധനയ്ക്കായി 3 എമ്മില്‍ നിന്ന് വ്യത്യസ്ത തരം ഓഡിറ്റുകളുമുണ്ട്.

porsche

ഡീടൈലിങ്, ഫിലിംസ്, മാറ്റ്‌സ് എന്നിവയാണ് 3എമ്മില്‍ നിന്ന് ലഭിക്കുന്ന പ്രധാന സര്‍വീസുകള്‍ കൂടാതെ ഉപഭോക്താവിന് വീട്ടില്‍ വെച്ച് വാഹനം ക്ലീന്‍ ചെയ്യുന്നതിനായുള്ള വിവിധതരം ഡു ഇറ്റ് യുവേഴ്‌സെല്‍ഫ് ഉല്‍പ്പന്നങ്ങളും 3എം കാര്‍ കെയറില്‍ ലഭ്യമാണ്.

ഡീടൈലിങ്

ഇന്റീരിയര്‍, എക്‌സറ്റീരിയര്‍, അണ്ടര്‍ബോഡി, വാഷ്, ഹെഡ്‌ലൈറ്റ് ക്ലിയറിംഗ്, വിന്റ് ഷീല്‍ഡ് ക്ലിയറിംഗ് എന്നിവയാണ് ഡീടൈലിങ്ങില്‍ വരുന്നത്. ഇന്റീരിയറില്‍ തന്നെ വ്യത്യസ്ത തരം വൃത്തിയാക്കലുമുണ്ട്. ക്ലാസിക്ക്, ജം ക്ലീന്‍, ജം ക്ലീന്‍ പ്ലസ് എന്നിങ്ങനെ. വാഹനത്തിന്റെ ഒരോ മുക്കും മൂലയും വൃത്തിയാക്കുക എന്നത് കൂടാതെ, ഉപയോഗിക്കുന്ന ക്ലീനിംഗ് മെറ്റിരിയലിനും പ്രത്യേകതയുണ്ട്. ഫാബ്രിക് സീറ്റുകളില്‍ ഉപയോഗിക്കുന്നവ ആയിരിക്കുകയല്ല ലെതര്‍ സീറ്റുകളില്‍ ഉപയോഗിക്കുന്നത്. എക്‌സ്റ്റീരിയറില്‍ പുതിയ കാറുകള്‍ക്കും പഴയ കാറുകള്‍ക്കുമുള്ള വ്യത്യസ്ത തരം പോളീഷുകളുണ്ട്.

roof

കാറുകളുടെ അണ്ടര്‍ബോഡിയുടെ നിലവാരമനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വാറന്റി നല്‍കുന്ന അണ്ടര്‍ബോഡി പെയിന്റിംഗ് 3 എമ്മിന്റെ മാത്രം പ്രത്യേകതയാണ്. കാലപ്പഴക്കം കൊണ്ട് മങ്ങിയ ഹെഡ് ലൈറ്റുകള്‍ക്ക് പഴയ പ്രകാശം തിരിച്ചുകൊണ്ടുവരുന്നതിനാണ് ഹെഡ് ലൈറ്റ് ഡീടൈലിങ്. കൂടാതെ വിന്റ് ഷീല്‍ഡില്‍ വരുന്ന പാടുകളും കറകളും നീക്കം ചെയ്യുന്ന വിന്‍ഷീല്‍ഡ് ഡീടൈലിങ്ങും 3എമ്മിലുണ്ട്.

ഡീടൈലിങ്ങിനും ശേഷം വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയായില്ലേ എന്നു ഉറപ്പു വരുത്തുന്നതിനായി രണ്ട് തരത്തിലുള്ള ചെക്കിംഗുണ്ട്. അതിനു ശേഷം മാത്രമേ വാഹനം ഉപഭോക്താവിന് കൈമാറുകയുള്ളു.

ഫിലിംസ്

പ്രധാനമായും രണ്ട് തരത്തിലുള്ള ഫിലിംസാണുള്ളത് ആദ്യത്തേത് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിമും രണ്ടാമത്തേത്ത് റാപ്പ് ഫിലിമും. വാഹനത്തിന്റെ നിറം എന്നും പുതിയതുപോലെ ഇരിക്കുന്നതിനാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം. ഇതു നിലവില്‍ 3 എമ്മില്‍ മാത്രമേ ചെയ്യുന്നുള്ളു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം ദീര്‍ഘനാള്‍ നിലനിക്കുന്നതും എളുപ്പം നീക്കം ചെയ്യാവുന്നതുമാണ്. കൂടാതെ നീക്കം ചെയ്യുമ്പോള്‍ വാഹനത്തിന്റെ പെയിന്റിന് യാതൊരു വിധ കേടും സംഭവിക്കുകയില്ലെന്നും 3 എം കാര്‍കെയര്‍ ഉറപ്പ് നല്‍കുന്നു. വാഹനത്തിന്റെ നിറം മാറ്റുന്നതിനായാണ് റാപ്പ് ഫിലിമുകള്‍ ഉപയോഗിക്കുന്നത്. ഏകദേശം 80 നിറങ്ങളും ടെക്‌സ്റ്ററുകളുമുണ്ട് 3 എമ്മില്‍, അതില്‍ നിന്ന് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

മാറ്റ്

ടെറാമാറ്റിക്ക് ലുപ്പിംഗ് സ്ട്രക്ച്ചറിലുള്ള ഹൈ ക്വാളിറ്റി വിനൈല്‍ മാറ്റുകളാണ് 3എം കാര്‍ കെയര്‍ സെന്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഈ മാറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇവ ആന്റീ ഫംഗലാണ് എന്നതാണ്. കൂടാതെ ഏറെക്കാലം ഈടു നില്‍ക്കുന്നതും വാഹനത്തിന്റെ ഇന്റീരിയറുമായി ഇണങ്ങിച്ചേരുന്നതുമാണ് മാറ്റുകള്‍.

രാജ്യന്തര നിലവാരത്തിലുള്ള വാഹന പരിചരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 9249333333