Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്പം ശ്രദ്ധിക്കൂ... അപകടം ഒഴിവാക്കാം

bike accident

ഇരുചക്ര വാഹനാപകടങ്ങളിലേറെയും ഒഴിവാക്കാവുന്നവയാണ്. ചില കാര്യങ്ങളിൽ മനസ്സു വയ്ക്കണമെന്നു മാത്രം. അവയെന്തൊക്കെയെന്നു നോക്കാം.

ടൂവീലർ റൈഡിങ് ഏറെ അപകടം നിറഞ്ഞതാണെന്നു കരുതുന്നവരുണ്ട്. ജീവനിൽ പേടിച്ച് ഒരിക്കലും ടൂവീലറിൽ കയറാൻപോലും അവർ ധൈര്യപ്പെടില്ല. എന്നാൽ ഇതിലൊന്നും വലിയ കഴമ്പില്ലെന്നതാണ് വാസ്തവം. അപകടം എങ്ങനെയും എപ്പോഴും സംഭവിക്കാം. നടന്നു പോകുന്നതിൽ പോലുമുണ്ട് അപകടസാധ്യത. കാറിനെ അപേക്ഷിച്ചുനോക്കിയാൽ ബൈക്കിലുള്ള യാത്രയ്ക്ക് സുരക്ഷിതത്വം അൽപ്പം കുറവാണെന്നു മാത്രം. കാറിൻറെ കാര്യത്തിൽ അപകടമുണ്ടാക്കുന്ന ആഘാതത്തിൻറെ നല്ലൊരു പങ്കു കാർ തന്നെ സ്വീകരിച്ചുകൊള്ളും. എന്നാൽ ബൈക്കിൻറെ കാര്യത്തിൽ അങ്ങനല്ല. കിട്ടുന്നത് തുല്യമായി അനുഭവിക്കേണ്ടിവരും. ബൈക്കപകടങ്ങളിലെമരണസംഖ്യ ഉയരാൻ കാരണവും അതുതന്നെ. അശ്രദ്ധ, മദ്യപാനം, അമിതവേഗത എന്നിവയാണ്അപകടത്തിനുള്ള മുഖ്യ കാരണങ്ങൾ. ചില കാര്യങ്ങൾശ്രദ്ധിച്ചാൽ ബൈക്ക് അപകടത്തിൻറെ എണ്ണം കുറയ്ക്കാനാവും. ശ്രദ്ധിക്കുക

വാഹനാരോഗ്യം പ്രധാനം

കൃത്യമായി സർവീസ് നൽകി വാഹനം നല്ല കണ്ടീഷനിൽ സൂക്ഷിക്കുക. ബ്രേക്ക്, ടയർ എന്നിവയുടെ കാര്യത്തിൽ തരിമ്പും വിട്ടുവീഴ്ച പാടില്ല. ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്”ബ്രേക്ക് ലാംപുകൾ എന്നിവ പ്രവർത്തനക്ഷമമായിരിക്കണം.

വണ്ടി എടുക്കുമ്പോൾ തന്നെ ബ്രേക്കുണ്ടോ എന്നു പരിശോധിക്കുക. പണിതീർത്തശേഷം വർക്ക്ഷോപ്പിൽ നിന്നു വണ്ടി എടുക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ടയറിലെ വായുവിൻറെ അളവ് കൃത്യമായിരിക്കണം. വായു മർദം കൂടിയിരുന്നാൽ ബൈക്കിൻറെ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കും.

അമിത വേഗം വേണ്ട

മണിക്കൂറിൽ 40”50 കിമീ വേഗത്തിലോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. പരമാവധി മൈലേജ് നേടാനും ഇതുപകരിക്കും. പെട്ടെന്നുള്ള വേഗമെടുക്കലും സഡൻബ്രേക്കിങ്ങും ഒഴിവാക്കുക. ഇത് യാത്ര സുരക്ഷിതമാക്കുമെന്നു മാത്രമല്ല വണ്ടിയുടെ അറ്റകുറ്റപ്പണികൾ കുറയ്ക്കാനും സഹായിക്കും. റോഡിൻറെ ദൂരക്കാഴ്ച കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം വേഗമെടുക്കുക. കുറച്ച് ദൂരത്തേക്കേ റോഡ് കാണാനാവുന്നുള്ളൂവെങ്കിൽ കുറഞ്ഞ വേഗത്തിൽ പോകുക.

പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

ഓവർടേക്ക് ചെയ്യുമ്പോൾ

ഓവർടേക്കിങ് സമയത്താണ് ബൈക്കപകടങ്ങളിലേറെയും നടക്കുന്നത്. വളവ്, സീബ്രാക്രോസിങ്, കയറ്റം എന്നീ സാഹചര്യങ്ങളിൽ ഓവർടേക്കിങ് ഒഴിവാക്കുക. നിശ്ചിത സമയം കൊണ്ട് കടന്നുപോകാമെന്നു ഉറപ്പുള്ള അവസരങ്ങളിൽ മാത്രം ഓവർടേക്കുചെയ്യുക. ഇതിനായി നിങ്ങളുടെ ബെക്കിൻറെ അവസ്ഥയെയും പെർഫോമൻസിനെയും പറ്റിയും വ്യക്തമായ കാഴ്ചപ്പാട് മനസ്സിലുണ്ടാവണം.

ൎ സ്റ്റോപ്പിൽ നിർത്തിയശേഷം മുന്നോട്ടെടുക്കുമ്പോൾ വലത്തേക്ക് വെട്ടിക്കുന്നസ്വഭാവം ബസ്ഡ്രൈവർമാർക്കുണ്ട്. ഇതു മുന്നിൽ കണ്ടു അൽപ്പം അകലം പാലിച്ചുവേണംവേണം ഓവർടേക്കുചെയ്യാൻ.

ബസ്,ലോറി എന്നിവയുടെ വശം ചേർന്ന് നീങ്ങരുത്. വലുപ്പം കുറവായതിനാൽ ഇരുചക്രവാഹനങ്ങൾ വലിയ വണ്ടിക്കാരുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. ഒന്നുകിൽ ഓവർടേക്ക് ചെയ്തുപോവുക. അല്ലാത്ത പക്ഷം പിന്നാലെ നീങ്ങുക.

ഓവർടേക്ക് ചെയ്യുമ്പോൾ ഹോൺ അടിച്ചും ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചുമൊക്കെ സൂചന നൽകണം. കടും നിറത്തിലുള്ള ജാക്കറ്റ് ധരിക്കുന്നത് മറ്റു വാഹനമോടിക്കുന്നവരുടെ ശ്രദ്ധയാകർഷിക്കാൻ ഉപകരിക്കും.

നോട്ടം പാളാതെ

കളേഴ്സിനെ കാണ്ടാൽ മുഴുവൻ നോട്ടവും അതിൻമേൽ വയ്ക്കുന്നവരുണ്ട്.കടന്നുപോയാൽ കൂടി ചിലർ വെറുതെ വിടില്ല. പിന്നിലേക്കു തിരിഞ്ഞുനോക്കിയും യാത്ര അയയ്ക്കും. ഏതാനും സെക്കൻഡുനേരത്തെ അശ്രദ്ധപോലും അപകടത്തിലേക്കു നയിക്കുമെന്നു ഓർക്കുക.

വളവ് വീശുമ്പോൾ

സ്കൂട്ടറുകൾക്ക് ചെറിയ ടയറുകളായതിനാൽ ഉയർന്ന വേഗത്തിൽ വളവുകൾവേണ്ടതുപോലെ തിരിഞ്ഞുകിട്ടില്ല. വേഗം കുറച്ചുമാത്രം വളവുകൾ വീശുക. റോഡിലെ വളവുകളുടെ സ്വഭാവം കാണിക്കുന്ന സൈൻ ബോർഡുകൾ ശ്രദ്ധിക്കുക പ്രത്യേകം ശ്രദ്ധിക്കണം.

ഏതെങ്കിലും വശത്തേക്കു തിരിയുമ്പോൾ ടേൺ ഇൻഡിക്കേറ്ററുകൾ കൃത്യമായി ഇടണം. ഉപയോഗശേഷം ടേൺ ഇൻഡിക്കേറ്ററുകൾ നിർത്താൻ ഓർമിക്കുക. ഇൻഡിക്കേറ്ററിനൊപ്പം ബസർ ഫിറ്റ് ചെയ്താൽ ഇൻഡിക്കേറ്റർ ഓണാണെന്ന് ശബ്ദത്തിലൂടെ തിരിച്ചറിയാം. പലപ്പോഴും ശരിയായി നിവർക്കാത്തസൈഡ് സ്റ്റാൻഡ്അപകടമുണ്ടാക്കാറുണ്ട്. ടൂ വീലറിൽ കയറിയാലുടൻ സൈഡ് സ്റ്റാൻഡ് നീക്കാൻ ശ്രദ്ധിക്കുക.

തൊട്ടുചേർന്നു പോവല്ലേ

ബസിൻറെയും (പ്രത്യേകിച്ച് കെഎസ്ആർടിസിയുടേത്), ടിപ്പർ ലോറിയുടെയും തൊട്ടുപിന്നാലെയുള്ള യാത്ര ഒഴിവാക്കുക. പലപ്പോഴും അവയുടെ ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ അടുത്ത നീക്കമെന്തെന്നു മനസ്സിലാവാതെ പോകും. ബ്രേക്ക് ചവിട്ടിയാൽ നിൽക്കാനാവശ്യമായ അകലം പാലിച്ചു നീങ്ങുക.

തിരക്കുള്ള സമയങ്ങളിൽ താരതമ്യേന ഗതാഗതം കുറഞ്ഞ ഇടവഴികൾ തിരഞ്ഞെടുക്കുക.

ഓവർലോഡ് പാടില്ല

രണ്ടു പേർക്കു യാത്ര ചെയ്യാനുള്ള വാഹനമാണ് ടൂവിലർ. യാതൊരു കാരണവശാലും അതിലേറെ ആളുകളെ കയറ്റരുത്.

ബൈക്കുകൾക്ക് നിർബന്ധമായും ക്രാഷ്ഗാർഡ്, സാരി ഗാർഡ് എന്നിവയുണ്ടായിരിക്കണം. സാരിത്തലപ്പ്, ചുരിദാർ ഷോൾ എന്നിവ ചക്രത്തിൽ കുടുങ്ങാതെഒതുക്കി വയ്ക്കണം. ഇരുവശത്തേക്കും കാലിട്ടിരിക്കുന്നതാണ്കൂടുതൽ റൈഡിങ് ബാലൻസ് നൽകുക.

വെള്ളമടി അപകടം

സ്ഥിരമായി പറയാറുള്ളതും പലരും അനുസരിക്കാത്തതുമായ ഉപദേശമാണിനി. മദ്യപിച്ച് വണ്ടി ഓടിക്കരുത്. ആഘോഷദിവസങ്ങളിലും വീക്കെൻഡുകളിലും ഇരുചക്രവാഹനാപകടം കൂടാൻ പ്രധാന കാരണം മദ്യപാനം തന്നെ. സാഹചര്യങ്ങളോട് പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവ് മദ്യലഹരി ഇല്ലാതാക്കും. കേഴ്വിയെയും കാഴ്ചയെയും ഇതു പ്രതികൂലമായി ബാധിക്കും. മാത്രവുമല്ല വാഹനത്തിൻറെ വേഗതയെപ്പറ്റിയുള്ള കാഴ്ചപ്പാടും ഇതു തിരുത്തും. പിന്നെ വെള്ളമടിച്ചു പൊലീസ് പിടിയിലായാലുള്ള കാര്യമറിയാമല്ലോ. ഏമാന്മാരുടെ വിരട്ടൽ, മെഡിക്കൽ പരിശോധന, ഒടുവിൽ 2000 രൂപയോളം പിഴയും കൊടുക്കേണ്ടിവരും.

പട്ടിയുണ്ട് സൂക്ഷിക്കുക

നായയും പൂച്ചയുമൊക്കെ റോഡിൽ അശ്രദ്ധമായി നടക്കുന്നുണ്ടാവും. ഇവയെ ഇടിച്ചാൽബൈക്കിൻറെ ബാലൻസ്തെറ്റി മറിയാൻ സാധ്യതയേറെയാണ്. നായയോ പൂച്ചയോ റോഡ് മുറിച്ചുകടക്കുന്നതായി കണ്ടാൽ ബൈക്ക് നിർത്തി കടത്തിവിടുക. റോഡരികിലൂടെ നടന്നുപോകുന്ന നായയെും ശ്രദ്ധിക്കണം അപ്രതീക്ഷിതമായി അവ റോഡിലേക്ക് കയറും. മണൽ, മെറ്റൽ, ചെളി എന്നിവയിലൂടെ, കൂടുതൽ ഗ്രിപ്പ് നൽകുന്ന ഫസ്റ്റ്, സെക്കൻഡ് ഗീയറുകളിൽ സാവധാനംഓടിക്കുക.

രാത്രി സഞ്ചാരം കുറയ്ക്കാം

രാത്രിയിലും മഴയുള്ള സമയങ്ങളിലും ബൈക്ക് യാത്ര തീരെ കുറയ്ക്കുക. മഴയത്ത് റെയിൻകോട്ടും ഹെൽമെറ്റും നിർബന്ധമായും ധരിക്കണം. ഹെൽമെറ്റ്, ജാക്കറ്റ് എന്നിവയിൽ റിഫ്ളക്ടീവ് സ്റ്റിക്കർ പതിച്ചാൽ, രാത്രി കാലങ്ങളിൽ പെട്ടെന്നു മറ്റുള്ളവരുടെകണ്ണിൽ പെടാൻ ഉപകരിക്കും.

വിജനമായ സ്ഥലത്തുകൂടി രാത്രിയിലുള്ള ടൂവിലർ യാത്ര ഒഴിവാക്കുക. യാത്രക്കാരെ അപകടത്തിൽപെടുത്തി കൊള്ളയടിക്കുന്നവരുള്ള കാലമാണ്.

സഡൻബ്രേക്ക് ഒഴിവാക്കാം

ടയറിൻറെ ചലനം ഒറ്റയടിക്കു പൂർണമായി നിലയ്ക്കും വിധം ബ്രേക്കിടരുത്. ടയർ സ്കിഡ് ചെയ്ത് ബൈക്ക് പാളി മറിയാൻ കാരണമാകും. മുന്നിലുള്ള വാഹനങ്ങളോട് ശരിയായി അകലം പാലിക്കുകവഴി സഡൻബ്രേക്കിങ് ഒഴിവാക്കാം. ബ്രേക്ക് പ്രയോഗിക്കുന്നതിനൊപ്പം ഗീയർ ഡൗൺചെയ്ത് എൻജിൻ പിടുത്തം കൂട്ടുക. സഡൻബ്രേക്കിടുമ്പോൾബൈക്ക് പാളിമറിയുന്ന് ഇങ്ങനെ ഒഴിവാക്കാം.

പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

പിന്നിൽ ആളുള്ളപ്പോൾ

റൈഡിങ്ങിൽ അത്ര എക്സ്പേർട്ടല്ലെങ്കിൽ പിന്നിൽ ആളെ കയറ്റരുത്. നിങ്ങളുടെ മാത്രമല്ല മറ്റൊരാളുടെയും ജീവൻ അത് അപകടത്തിലാക്കും.

പിന്നിലിരിക്കുന്നവരോട് കഴിവതും ചേർന്നിരിക്കാൻ പറയുക. പിന്നിലിരുന്ന ആളോട്അങ്ങോട്ടുമിങ്ങോട്ടും അനങ്ങുംമുമ്പ്അക്കാര്യം അറിയിക്കാൻ നിർദേശിക്കുക. പിന്നിലിരിക്കുന്നവർ അമിതമായി വർത്തമാനം പറയുന്നതും ബൈക്കോടിക്കുന്നയാളിൻറെ ശ്രദ്ധ കുറയ്ക്കാൻ കാരണമാകും.

ഹെൽമെറ്റ് നിർബന്ധം

ജാക്കറ്റും ഗ്ലൗസും ബൂട്ടുമടക്കമുള്ള റൈഡിങ് ഗീയറുകൾ ബൈക്കോടിക്കുമ്പോൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതത്വമേകും. കുറഞ്ഞപക്ഷം ഹെൽമെറ്റ് എങ്കിലും ഉപയോഗിക്കുക. ടൂവീലർ അപടങ്ങളിലെ മരണസാധ്യത 29 ശതമാനം കുറയ്ക്കാൻ ഹെൽമെറ്റുകൾക്കു കഴിയും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത 67 ശതമാനം ഇതില്ലാതാക്കും.

ഹെൽമെറ്റുപയോഗിക്കുമ്പോൾ കാഴ്ചയും കേഴ്വിയും കുറയുമെന്ന് പലരും വാദിക്കാറുണ്ട്. എന്നാൽ ഗുണനിലവാരമുള്ളതുംശരിയായ അളവിലുള്ളതുമായഹെൽമെറ്റ് ഉപയോഗിച്ചാൽ ഇൗവക പ്രശ്നങ്ങളുണ്ടാവില്ല. ചടങ്ങിനുവേണ്ടി ഹെൽമെറ്റ് വെറുതെ തലയിൽ കമിഴ്ത്തിയാൽ പോരാ. സ്ട്രാപ്പുകൾ ശരിയായി ലോക്കിടണം.

എല്ലാവർക്കുമുണ്ട് തിരക്ക്

റോഡിൻറെ മധ്യഭാഗത്തുകൂടി ബൈക്കോടിക്കുന്ന ദുശ്ശീലം നീക്കുക. മറ്റു വാഹനങ്ങളിലുള്ളവർക്കും പോയിട്ട് അത്യാവശ്യമുണ്ടെന്നുള്ള ധാരണ വേണം. മറ്റു വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് നമ്മുടെ കഴിവുകേടുകൊണ്ടാണെന്നു കരുതരുത്. മാന്യതയുള്ളവർമറ്റു വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ മടിക്കില്ല.

അനാവശ്യ വസ്തു എന്ന മട്ടിൽറിയർ വ്യൂ മിറർ മടക്കി വയ്ക്കുന്ന പ്രവണത ശരിയല്ല്ല. പിന്നിലുള്ള വാഹനങ്ങളെ വ്യക്തമായി കാണാനാവും വിധം മിററുകൾ ക്രമീകരിക്കുക.ഇടയ്ക്കിടെ റിയർവ്യൂ മിററുകളിൽ ശ്രദ്ധിച്ച് പിന്നിലെ ട്രാഫിക് വിലയിരുത്തണം.

ട്രാഫിക് സിഗ്നലുകളിൽ മഞ്ഞ ലൈറ്റ് തെളിയുമ്പോൾ കടന്നുപോകാൻ ശ്രമിക്കരുത്. സിഗ്ÿനലിലെ കൗണ്ട് ഡൗൺ 10 ൽ താഴെ കണ്ടാലുടൻ വേഗം കുറയ്ക്കണം.

വണ്ടിക്കു തേർഡ് പാർട്ടി ഇൻഷുറൻസെങ്കിലും ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അപകടം മൂലം മറ്റാർക്കെങ്കിലും പരുക്കേറ്റാൽ നഷ്ടപരിഹാരം ബൈക്കിൻറെ ഉടമസ്ഥൻ കൊടുക്കേണ്ടിവരും.

റോഡരികിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളോടു ചേർന്ന് ബൈക്ക് ഓടിക്കരുത്. ആരെങ്കിലുംപുറത്തിറങ്ങാനായി ഡോറുതുറന്നാൽഅകടമുണ്ടാകും.

തലങ്ങും വിലങ്ങുമുള്ള പോക്ക് വേണ്ട

ഇടയ്ക്കിടെ പെട്ടെന്നു അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു ബൈക്കോടിക്കുന്നത് ഒഴിവാക്കണം. പിന്നിൽ വരുന്നവരുടെ കണക്കുകൂട്ടലുകൾക്കു വിപരീതമാണ് നിങ്ങളുടെ പ്രതീകരണമെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങും പൂർണമായി ഒഴിവാക്കണം.

മൊബൈൽവിളി മരണവിളി

ബൈക്കോടിക്കുമ്പോൾ മൊബൈൽ ഫോണിലെ കോൾ എടുക്കുന്നത് അത്ര മിടുക്കല്ല. അപകടത്തിലേക്കുള്ള യാത്രാമൊഴിയായി അതുമാറാം. വെറുതേ അഭ്യാസം കാട്ടാതെ റോഡരികിലേക്ക് ബൈക്ക് ഒതുക്കി ഫോണിൽ സംസാരിക്കുക. തൊഴിലുമായി ബന്ധപ്പെട്ട് സദാ ഫോണിലൂടെ ബന്ധം ആവശ്യമുള്ളവർ ഹാൻഡ്സ്് ഫ്രീസൗകര്യം ഉപയോഗിക്കുക. വാഹനം

മഴയത്തുള്ള യാത്ര

മഴസമയത്ത് പ്രത്യേകിച്ചും ആദ്യ മഴയിൽ വെള്ളവും ഡീസലും ഓയിലുമെല്ലാം ചേർന്ന് റോഡ് ഏറെ വഴുക്കലുള്ളതാവും. എതുകൊണ്ടുതന്നെ മഴസമയത്ത് സാധാരണയിലും പകുതി വേഗത്തിൽ മാത്രം ബൈക്കോടിക്കുക. റോഡിൻറെ നടുവിലുള്ള മാർക്കിങ്ങിലൂടെ ഓടിക്കുന്നതു കഴിവതും ഒഴിവാക്കുക. ഗ്രിപ്പ് തീർത്തുകുറവാണിവിടെ. ബ്രേക്കിട്ടാൽ സ്കിഡ് ചെയ്യും.