Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ബാഗിന്റെ സുരക്ഷ

Airbags

ഇന്ത്യയിലെ വാഹനങ്ങൾക്ക് പൊതുവേ സുരക്ഷ കുറവാണെന്നാണ് വെയ്്പ്പ്. ഗ്ലോബൽ എൻസിഎപിയുടെ സുരക്ഷാപരിശോധനയിൽ ഇന്ത്യയിലെ പലകാറുകളും പരാജയപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ചില വാഹന നിർമ്മാതാക്കൾ അടിസ്ഥാന മോഡൽ മുതൽ എയർബാഗുകൾ നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഇന്ത്യൻ ഉപഭോക്താക്കൾക്കും എയർബാഗ് ആഢംബരമാണ്. 

എന്നാൽ കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാൻ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയർബാഗ്. അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുന്ന എയർ ബാഗ് ഒട്ടുമിക്ക രാജ്യങ്ങളിലെ വാഹനങ്ങളിലും നിർബന്ധമാണ്. എയർബാഗുകളുടെ പ്രവർത്തനവും എയർബാഗുകളെപ്പറ്റിയും കൂടുതൽ അറിയാം.

എയർ ബാഗ്

എയർബാഗുള്ള വാഹനത്തിലെ യാത്ര പൂർണ സുരക്ഷിതം ആണെന്നു കരുതാനാവില്ല. സീറ്റ് ബെൽറ്റ്് ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ എയർബാഗ് പൂർണ്ണമായും പ്രവർത്തിക്കുകയുള്ളു അല്ലാത്ത പക്ഷം എയർബാഗ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ല. ഡ്രൈവർ എയർബാഗുമായി വളരെ അടുത്തിരിക്കുന്നത് എയർബാഗ് വികസിക്കുമ്പോഴുള്ള ആഘാതം ഏൽക്കാൻ ഇടയാക്കും. ചൂട് നൈട്രജൻ മൂലം പൊള്ളലേറ്റ സംഭവങ്ങളുമുണ്ട്. അഞ്ചു മുതൽ എട്ടു സെന്റീമീറ്റർ പരിധിയിലാണ് ഏറ്റവും പ്രശ്‌നം. അതിനാൽ സ്റ്റിയറിങ്ങിന്റെ നടുഭാഗവും നിങ്ങളും വാരിയെല്ലും തമ്മിൽ 25 സെന്റീ മീറ്റർ അകലം പാലിക്കും വിധം സീറ്റ് ക്രമീരിക്കുക. എയർബാഗ് വികസിക്കുമ്പോളുള്ള ആഘാതത്തിൽ കുട്ടികൾക്കും തീർത്തു പൊക്കം കുറഞ്ഞവർക്കും അപകടം സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, ഉയരം കുറഞ്ഞവർ ഒക്കെ പിൻ സീറ്റിലിരിക്കുന്നതാണ് സുരക്ഷിതം. 

Airbags

പ്രവർത്തനരീതി

അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കുന്ന സംവിധാനമാണ് എയർബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച ബലൂൺ പോലുള്ള എയർബാഗ് യാത്രക്കാർക്ക് നേരിട്ട് ആഘാതമേൽക്കാത്ത തരത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഇടിയുടെ ആഘാതം കഴിഞ്ഞാലുടൻ എയർബാഗ് ചുരുങ്ങി പോകുന്നതാണ്. കാറിന്റെ വിവിധ ഭാഗങ്ങളിലായി ഉറപ്പിച്ചിരിക്കുന്ന നേർത്ത നൈലോൺ നിർമിത ബാഗിൽ അപകട സമയത്ത് നൈട്രജൻ വാതകമാണ് നിറയുക. മുന്നിലെ എയർബാഗുകൾ കൂടാതെ സീറ്റുകളിൽ ഘടിപ്പിക്കുന്ന സൈഡ് എയർ ബാഗുകൾ, ഡോറിനു മുകളിൽ ഘടിപ്പിക്കുന്ന കർട്ടൻ എയർ ബാഗുകൾ എന്നിവയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആഘാതം തിരിച്ചറിയുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്‌നലുകൾ വിലയിരുത്തുന്ന ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ് എയർബാഗിന്റെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. മണിക്കൂറിൽ 322 കിമീ വരെ വേഗത്തിലാണ് എയർബാഗിന്റെ വികാസം. 

Airbags

സെൻസർ, വിവരം തിരിച്ചറിയുന്നതുമുതലുള്ള എയർബാഗ് പ്രവർത്തനത്തിനു എല്ലാം കൂടി സെക്കൻഡിന്റെ ഇരുപത്തിയഞ്ചിലൊരംശം സമയം മതിയെന്നാണ് കണക്ക്. ഒരു സെക്കൻഡിനു ശേഷം, എയർബാഗിലെ വാതകം പുറത്തു പോകും. അങ്ങനെ എയർബാഗ് ചുരുങ്ങുന്നു. ഒരു തവണ മാത്രമേ എയർബാഗ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. വികസിച്ച എയർബാഗും അനുബന്ധഘടകങ്ങളും നീക്കം ചെയ്ത് പുതിയതു വയ്ക്കണം.