Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനത്തിന്റെ മൈലേജ് കുറയുന്നതെങ്ങനെ?

save-fuel

ഇന്ധനക്ഷമതയേറിയ വാഹനങ്ങൾ തിരഞ്ഞെടുക്കാൻ അതീവ തത്പരരാണ് ഇന്ത്യൻ ഡ്രൈവർമാർ. ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾക്കും മൈലേജ് കുറയുമ്പോൾ നിർമാതാക്കളെയാണ് എല്ലാവരും കുറ്റം പറയാറ്. എന്നാൽ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലം തന്നെയാണ്. മികച്ച ഡ്രൈവിങ് ശീലം തന്നെയാണ് ഇന്ധനം സംരക്ഷിക്കാൻ ഏറ്റവും കാര്യക്ഷമമായ മാർഗം. അടുത്തിടെ ഇന്ധനക്ഷമത കാത്തുസൂക്ഷിച്ച് വാഹനങ്ങൾ ഓടിക്കാന്‍ ശ്രമിക്കുന്നവരാണു ഭൂരിപക്ഷവും എന്നാണ് ഫോഡ് ഇന്ത്യ നടത്തിയ സര്‍വേയിൽ കണ്ടെത്തിയത്. 1023 ഇന്ത്യൻ ഡ്രൈവർമാരടക്കം ഏഷ്യ പസഫിക് മേഖലയിലെ 11 വിപണികളിൽ നിന്നുള്ള 9500 ഡ്രൈവർമാരെയാണു സര്‍വേയില്‍ ഉൾപ്പെടുത്തിയത്.

സർവ്വേ ഫലങ്ങളില്‍നിന്ന്

∙ ആക്‌സിലറേറ്റർ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നത് കാറിന്റെ ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 40 ശതമാനം ഇന്ത്യൻ ഡ്രൈവർമാർക്കും അറിയില്ല. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പെട്ടെന്ന് വാഹനമെടുക്കുകയും ചെയ്യുന്നത് ഇന്ധനം പാഴായിപ്പോകുന്നതിന്റെ പ്രധാന കാരണമാണ്.

∙ നിർത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന ചിന്ത 26 ശതമാനം ഇന്ത്യൻ ഡ്രൈവർമാർക്കുമുണ്ട്. എൻജിന്‍ ഓഫാക്കുകയും പിന്നീട് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാർഥത്തിൽ കൂടുതൽ ഇന്ധന ലാഭമുണ്ടാക്കുന്നത്.

∙ ക്രൂസ് കൺട്രോളിന്റെ ഇന്ധന ക്ഷമതാ നേട്ടത്തെ സംബന്ധിച്ച് 78 ശതമാനം ഡ്രൈവർമാരും അജ്ഞരാണ്. ഇന്ധന നഷ്ടം ഇല്ലാതാക്കാൻ അധുനിക മോഡൽ വാഹനങ്ങളിലുള്ള ഒരു സംവിധാനമാണ് ക്രൂസ് കൺട്രോൾ. കൃത്യമായ വേഗത്തിൽ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്‌സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭവും നേടാന‌ുമാകും. നിയമപ്രകാരമുള്ള പരമാവധി വേഗത്തിൽ വാഹനം ഓടിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും

∙ വേഗമെത്തുന്ന എളുപ്പവഴി കണ്ടെത്താൻ വാഹനം പുറപ്പെടുന്നതിന് മുമ്പ് ജിപിഎസ് സംവിധാനം ഉപയോഗിക്കാനറിയാവുന്നത് 27 ശതമാനം പേർക്കാണ്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ജിപിഎസ് നോക്കി പാത കണ്ടെത്തുന്നതുവഴി സമയവും പണവും ലാഭിക്കാനാകും.

∙ മലമ്പ്രദേശത്തെ വാഹനയോട്ടം ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 52 ശതമാനം പേർക്കും അറിയില്ല. നേർപാതയിലൂടെയുള്ള യാത്രയേക്കാൾ മലമുകളിലേക്കുള്ള യാത്രയിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കപ്പെടും. ഗുരുത്വാകർഷണത്തിന് എതിരായാണ് സഞ്ചരിക്കുന്നത് എന്നതിനാൽ വാഹനം കൂടുതൽ ശക്തി ഉപയോഗിക്കുന്നതിനാൽ ഇന്ധനം കൂടുതൽ ചെലവാകാൻ കാരണമാകും. തണുത്തതും(73%) ചൂടേറിയതുമായ(64%) കാലാവസ്ഥകൾ വാഹനത്തിന്റെ ഇന്ധന ക്ഷമതയെ ബാധിക്കും.

∙ ഏറ്റവും കാര്യക്ഷമമായ താപനിലയിൽ വാഹനത്തിന്റെ എന്‍ജിന്‍ എത്താനായി തണുത്ത കാലാസ്ഥയിൽ കൂടുതൽ സമയം എടുക്കുന്നതു മൂലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നത്. അതിനാൽ തണുത്ത കാലാവസ്ഥയിൽ ചെറിയ യാത്രകൾ പോകുമ്പോൾ ഇക്കാര്യത്തെക്കുറിച്ച ചിന്തിക്കണം. ചൂടേറിയ കാലാവസ്ഥയിൽ എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും. വേഗതയിൽ പോകുമ്പോൾ വിൻഡോകൾ പൊക്കിവെയ്ക്കുകയും എന്നാൽ വേഗം കുറഞ്ഞ യാത്രയിൽ വിൻഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്.

∙ വാഹനത്തിൽ നിന്നും ഭാരമേറിയ വസ്തുക്കളും മറ്റ് അനാവശ്യ സാധനങ്ങളും എടുത്തു മാറ്റുന്നത് കൂടുതൽ ഇന്ധനക്ഷമത നൽകുമെന്ന് 35 ശതമാനം പേർ തിരിച്ചറിയുന്നു. അധിക ഭാരം ഇന്ധനം കൂടുതൽ കത്തിച്ചുകളയും. അധികമായി 20 കിലോയോളം ഭാരം വണ്ടിയിൽ ഉണ്ടെങ്കിൽ ഇന്ധന ക്ഷമത ഏകദേശം ഒരുശതമാനം കുറയും. അതിനാൽ അടുത്ത യാത്ര ഭാരം കുറഞ്ഞതായിരിക്കാൻ ശ്രമിക്കുക.

∙ മൂന്നിലൊന്ന് ഡ്രൈവർമാർക്കും നിരന്തര സർവീസുകൾ വാഹനത്തെ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുമെന്ന വസ്തുത അറിയില്ല. ഒപ്പം നിരന്തരം കാറിന്റെ ടയറിലെ പ്രഷർ പരിശോധിക്കുന്നത് ഇന്ധനലാഭം ഉണ്ടാക്കുമെന്നത് 58 ശതമാനത്തോളം പേർക്കും അറിയില്ല.

∙ അടിസ്ഥാന വിവരങ്ങൾ ഒരു പക്ഷേ മറന്നുപോകാൻ സാധ്യതയുള്ളതാണെങ്കിലും കൃത്യമായ പരിപാലിക്കുന്ന വാഹനവും ടയറിൽ ആവശ്യത്തിന് വായു നിറച്ച് ഉപയോഗിക്കുന്ന ടയറുകളും പെട്രോൾ വഴി ചെലവാകുന്ന പണത്തിന്റെ അളവ് കുറയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.