Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയർ അപ്സൈസ് ചെയ്യുന്നത് ഗുണമോ ദോഷമോ ?

Car tires

കാർ വാങ്ങിയാൽ ഇന്ന് മിക്കവരും ആദ്യം ചെയ്യുക, അലോയ് ഇല്ലെങ്കിൽ അലോയ് ഇടുക എന്നതാണ്. ഒപ്പം വീതികൂടിയ ടയറും. ഈ രണ്ടു ഘടകങ്ങളും വാഹനത്തിന്റെ ലുക്ക് പാടേ ഉയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒപ്പം ഗുണങ്ങൾ ഉണ്ടുതാനും. പക്ഷേ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും വന്നു ചേരുക.

ടയർ അപ്സൈസ് ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഉയരം കൂടാതെയും ഇന്ധനക്ഷമത കുറയാതെയും പെർഫോമൻസിനു മാറ്റം വരാതെയുമുള്ള ശരിയായ സൈസ് തിരഞ്ഞെടുക്കുക എന്നതാണ്. ചിലർ ഇതൊന്നും അത്ര കാര്യമാക്കാറില്ല. ടയർ വീൽ ആർച്ചിനു പുറത്തായിരിക്കണമെന്ന നിർബന്ധം മാത്രമേയുണ്ടാകുകയുള്ളൂ. അപ്സൈസ് ചെയ്ത ചില കാറുകൾ ശ്രദ്ധിച്ചാൽ മനസിലാകും വീലുകൾ വീലാർച്ചിൽ മുട്ടിയുരഞ്ഞു നിൽക്കുന്നത്. ഇത്തരത്തിൽ അപ്സൈസ് ചെയ്യുന്നത് അമിത പണനഷ്ടം മാത്രമാണു വരുത്തിവയ്ക്കുക. കാരണം പെർഫോമൻസ് മൈലേജ് സസ്പെൻഷൻ ഘടകങ്ങളുടെ തേയ്മാനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ വന്നുചേരും. അതുകൊണ്ട് കറക്ട് സൈസിൽ അപ്സൈസ് ചെയ്യുക. എല്ലാകാറിനും കൃത്യമായ അപ്സൈസുണ്ടെന്ന കാര്യം ഓർക്കുക.

Three black tires

ടയർ അപ്സൈസ് ചെയ്യുമ്പോൾ ഒപ്പം അലോയ്‌യിയും ഇടുന്നതാണു നല്ലത്. കാരണം വീതികൂടിയ ടയർ ഗ്രിപ്പ് കൂടുമെങ്കിലും സ്വതവേ ഭാരവും കൂടും. ഇതേറ്റവും ദോഷമായി ഭവിക്കുന്നത് ഇന്ധനക്ഷമതയിലാണ്. എന്നാൽ അലോയ് വീലിന് സ്റ്റീൽ വീലിനെക്കാൾ ഭാരക്കുറവായതിനാൽ ടയറിന്റെ അധികഭാരം ബാലൻസ്് ചെയ്തുപോരും. ഇന്ധനക്ഷമത കുറയുകയുമില്ല.

അപ്സൈസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വീലിന്റെ വലുപ്പം കൂട്ടാതെ തന്നെ അപ്സൈസ് ചെയ്യാമെന്നതാണ്. ഉദാഹരണത്തിന് 165 80 ആർ 14 സൈസിലുള്ള സ്വീഫ്റ്റ് ടയറിനെ 14 ഇഞ്ച് എന്ന റിം സൈസ് മാറ്റാതെ തന്നെ 185 70 ആർ 14 എന്ന സൈസിലേക്കു ഉയർത്താവുന്നതാണ്. എന്നാൽ വീലിന്റെ വലുപ്പം 15 ഇഞ്ചിലേക്കു കൂട്ടുമ്പോൾ 185 65 ആർ 15 എന്ന സൈസാണു ഉത്തമം. ഇതിനെത്തന്നെ 195 60 ആർ 15 എന്ന സൈസിലേയ്ക്കും ഉയർത്താം. ഇതിൽ വീലിന്റെ വലുപ്പവും ടയറിന്റെ വീതിയും കൂടുന്നതിനനുസരിച്ച് റേഡിയസ്സിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുക. അപ്സൈസ് ചെയ്യുന്നത് തെറ്റാണെങ്കിൽ അത് സ്പീഡോമീറ്ററിൽ കൃത്യമായ കിലോമീറ്റർ കാണുക്കുകയില്ല. ടയറിന്റെ വീതി കൂടുന്നതുകൊണ്ടുള്ള ഗുണമെന്തെന്നു ചോദിച്ചാൽ- കൃത്യമായ സൈസാണെങ്കിൽ പെർഫോമൻസിൽ കാര്യമായ മാറ്റമുണ്ടാകും. റോഡ് ഗ്രിപ്പ് കൂടും, ബ്രേക്കിങ് മെച്ചപ്പെടും ഒപ്പം കംഫർട്ടും.

Your Rating: