Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോയും എതിരാളികളും

baleno-jazz-i20-comparison-1 Maruti Baleno, Honda Jazz, Hyundai Elite i20

പ്രീമിയം സെഗ്‌മെന്റിലക്കേുള്ള മാരുതിയുടെ ധീരമായ ചുവടുവയ്പ്പാണ് നെക്സ. എസ് ക്രോസിനു പിന്നാലെ ബലീനോ എന്ന പ്രീമിയം ഹാച്ചിലൂടെ മാരുതി നെക്സയിലെ ‍നെക്സ്റ്റ് സ്റ്റെപ്പും വച്ചിരിക്കുന്നു. ബലീനോയിലൂടെ പ്രീമിയം ഹാച്ച് വിപണി കീഴടക്കാനാണ് മാരുതിയുടെ പുറപ്പാട്. സ്വാഭാവികമായും വെല്ലുവിളി നേരിടേണ്ടി വരിക നിലവിലെ പ്രീമിയം ഹാച്ച് കിരീടമണിഞ്ഞിരിക്കുന്ന ഐ20 യ്ക്കും ജാസിനുമാണല്ലോ. അതുകൊണ്ട് മൂവരേയും ഒരുമിച്ചൊന്നു കാണാൻ തീരുമാനിച്ചു. കണ്ടറിഞ്ഞ വിശേഷങ്ങളിലേക്ക്.

baleno-jazz-i20-comparison-2 Maruti Baleno, Honda Jazz, Hyundai Elite i20

ഡിസൈൻ

മാരുതി ഹാച്ചുകളിൽ ഏറ്റവും മനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഡിസൈൻ ഒഴുക്കും മസിൽ തുടിപ്പുമറേിയ ഡിസൈൻ ബെലീനോയ്ക്കു നല്ല വലുപ്പം സമ്മാനിക്കുന്നു. ലിക്വിഡ് ഫ്ലോ ഡിസൈൻ എന്നാണ് പുതിയ ഡിസൈനെ മാരുതി വിശേഷിപ്പിക്കുന്നത്. വി ഷേപ്പ് ഗ്രിൽ കാണാൻ പുതുമയുണ്ട്‌. ഡേ ടൈം റണ്ണിങ് ലാംപോടുകൂടിയ സേനൺ ഹെഡ്‌ലാംപുകളാണ്. ഫോളോ മീ സംവിധാനമുണ്ടിതിന്. ഗ്രില്ല്, ഡോർഹാൻഡിൽ, വിൻ‍ഡോ ലൈൻ എന്നിവിടങ്ങളിലെ ക്രോം സ്പർശം ക്ലാസായിട്ടുണ്ട്. തടിച്ച ഷോൾഡർ ലൈനും 16 ഇഞ്ച് വീലും വശങ്ങളുടെ എടുപ്പു കൂട്ടുന്നു. ക്രോസോവർ ലുക്കാണ് ബലീനോയുടെ പിൻവശത്തിന്. ചെറിയ റൂഫ് സ്പോയ്‌ലറും ക്രോം ലൈനിങ്ങും എൽഇഡി ടെയിൽ ലാംപും എല്ലാം ശ്രദ്ധപിടിച്ചു പറ്റും. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന യുവി കട്ട് വിൻ‍‌‍ഡോ ഗ്ലാസാണ് ബെലീനോയിൽ.

baleno-jazz-i20-comparison-3 Maruti Baleno, Honda Jazz, Hyundai Elite i20

സ്പോർട്ടി ഡിസൈനാണ് ജാസിന്. സ്പോർട്ടി ഹെഡ്‌ലാംപും മസ്കുലർ ബംപറും മുൻഭാഗത്തെ എടുപ്പുകളാകുന്നു. 15 ഇഞ്ച് ഡൈനാമിക് അലോയ് വീലും സ്പോർട്ടി ക്യാരക്ടർ ലൈനുകളുമാണ് വശക്കാഴ്ച സുന്ദരമാക്കുന്നത്. ത്രീ ഡി ലുക്കുള്ള ടെയിൽ ലാംപും എൽഇഡി ബ്രേക്ക് ലാംപോടു കൂടിയ ടെയിൽ ഗേറ്റും പിൻവശത്തെ ഹൈലൈറ്റുകൾ.

നിരത്തിലെത്തിയിട്ട് നാളേറെയായെങ്കിലും ഐ20 യുടെ ഫ്ലൂയിഡിക് ഡിസൈൻ ഇതുവരെ മങ്ങലേറ്റിട്ടില്ല. ഇതിനെ വെല്ലുന്ന സൗന്ദര്യവുമായി ആരുമെത്തിയിട്ടില്ല എന്നതാണ് ശരി. ക്രോം സ്പർശമുള്ള ഹക്സൊഗണൽ എയർഡാം, പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡയമണ്ട് കട്ട് അലോയ്‌‌വീൽ എന്നിങ്ങനെ ഐ20 യെ സുന്ദരമാക്കുന്ന ഘടകങ്ങൾ ഒട്ടേറെ. പിൻവശം തന്നെയാണ് കാണാൻ അടിപൊളി.

baleno-jazz-i20-comparison Maruti Baleno, Honda Jazz, Hyundai Elite i20

മൂന്നു പേരിൽ നീളവും ഉയരവും കൂടുതൽ ജാസിനാണ്. വീതി കൂടുതൽ ഐ20 യ്ക്കും. വീൽ‌ബേസിന്റെ കാര്യത്തിൽ ഐ20 മൂന്നു േപരെയും കടത്തി വെട്ടി; 2570 എംഎം. ജാസ്–2530 എംഎം, ബലീനോ– 2520 എംഎം. പ്രീമിയം ഫീൽ നൽകുന്നതിൽ ബലീനോയും ഐ20 യെയും ഒപ്പത്തിനൊപ്പം. സ്പോർട്ടി ഫീലാണ് ജാസിനെ വേറിട്ടു നിർത്തുന്നത്.

ഇന്റീരിയർ

ഓൾ ബ്ലാക്ക് ഇന്റീരിയറാണ് ബലീനോയ്ക്ക്. സ്റ്റിയറിങ് വീൽ, ഡോർലോക്ക്, ഗീയർ ലിവർ, എസി വെന്റ് എന്നിവിടങ്ങളിലെ ക്രോം സ്പർശം ക്ലാസായിട്ടുണ്ട്. ഉയരവും അകലവും ക്രമീകരിക്കാവുന്ന ഓഡിയോ നിയന്ത്രണങ്ങളോടുകൂടിയ സ്റ്റിയറിങ് വീൽ. കൺസോൾ ഡിസൈൻ ട്രെൻഡിയാണ്. വലുപ്പമുള്ളതും എളുപ്പം വായിച്ചെടുക്കാൻ പറ്റുന്നതുമായ എംഐഡിയാണ്. ഇതിലെ ടോർക്ക് പവർ ഡിസ്പ്ലേ രസമുണ്ട്. ശരാശരി ഇന്ധനക്ഷമത, ശരാശരി വേഗം തുടങ്ങിയ കാര്യങ്ങൾ എംഐഡി പറഞ്ഞു തരും. 7 ഇഞ്ച് ടച്ച് സ്ക്രീനാണ്. നാവിഗേഷനും ആപ്പിൾ കാർ പ്ലേയോടുകൂടിയ ഇൻഫെട്ടയ്ൻമെന്റ് സിസ്റ്റവും ബലീനോയുടെ ഹൈലൈറ്റുകളിൽ പെടുന്നു. കിടിലൻ മ്യൂസിക് സിസ്റ്റമാണ്. നല്ല സൗണ്ട് ക്വാളിറ്റി. ഒരു ലീറ്റർ ബോട്ടിൽ ഹോൾഡറടക്കം ചെറുതും വലുതുമായി ഒട്ടേറെ സ്റ്റോറേജ് സ്ഥലങ്ങൾ ബലീനോയിലുണ്ട്. വലിയ ക്യാബിനാണ്. മുന്നിലും പിന്നിലും ഇഷ്ടം പോലെ ഇടം. മോശമല്ലാത്ത തൈ സപ്പോർട്ടുണ്ട് മുൻസീറ്റിന്. നല്ല കുഷനും. പിൻസീറ്റിൽ മൂന്നു പേർക്കു സുഖമായി ഇരിക്കാം. ലാവിഷ് ലെഗ് റൂം. ബൂട്ട് സ്പെയ്സ് 339 ലീറ്റർ. പിൻസീറ്റ് 60:40 അനുപാതത്തിൽ മടക്കാം.

Maruti Baleno Maruti Baleno

വിശാലമായ ഇന്റീരിയറാണ് ജാസിന്റെ മേന്മ. കറുപ്പഴകിൽ ക്രോം സ്പർശങ്ങളുമായുള്ള ഇന്റീരിയർ പക്കാ സ്പോർട്ടി. ഉയരം ക്രമീകരിക്കാവുന്ന ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ് വീലിൽ ഓഡിയോ നിയന്ത്രണങ്ങളുണ്ട്. മൂന്നു ബാരൽ കൺസോൾ സ്‌പോർട്ടി. 6.2 ഇഞ്ച് ടച്ച് സ്ക്രീൻ നാവിഗഷേനാണ്. ടച്ച് സ്ക്രീൻ കൺ‌ട്രോൾ പാനലോടുകൂടിയ എസി ജാസിന്റെ ഹൈലൈറ്റാണ്. പൊതിഞ്ഞു പിടിക്കുന്നതുപോലുള്ള സീറ്റുകൾ അത്യുഗ്രൻ. പിൻസീറ്റിലെ സ്പെയ്സിന്റെ കാര്യത്തിൽ ജാസാണ് കൂട്ടത്തിൽ പുലി. ജാസിന്റെ മാജിക് സീറ്റ് നൽകുന്ന സൗകര്യം എടുത്തുപറയണ്ടേതാണ്. 340 ലീറ്ററാണ് ബൂട്ട്.

elite-i20-interior Hyundai Elite i20

ഇന്റീരിയർ ക്വാളിറ്റിയിൽ ഐ20 തന്നെയാണ് മുന്നിൽ. ഡ്യുവൽ ടോൺ ഇന്റീരിയറിന്റെ ഫിറ്റും ഫിനിഷും അത്യുഗ്രം. പ്ലാസ്റ്റിക് ക്വാളിറ്റി കേമം. ഓഡിയോ നിയന്ത്രണത്തോടു കൂടിയ ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീൽ, ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററോടു കൂടിയ എംഐഡി, അഡാപ്റ്റീവ് പാർക്കിങ് സിസ്റ്റം, തണുപ്പിക്കാവുന്ന ഗ്ലവ് ബോക്സ് തുടങ്ങിയ ഫീച്ചറുകളോടൊപ്പം ടച്ച് സ്ക്രീൻ നാവിഗേഷനുമെത്തിയപ്പോൾ സംഗതി ജോറായി. റിയർ എസി വെന്റ് ഐ20 യുടെ മാത്രം സവിശേഷത. സപ്പോർട്ടീവായ സീറ്റുകളാണ്. പിൻസീറ്റിൽ മൂന്നു പേർക്ക് മുട്ടിയുരുമ്മാതെ ഇരിക്കാം. ചെറുതും വലുതുമായി ഒട്ടേറെ സ്റ്റോറേജ് ഇടങ്ങൾ ഉണ്ട്.

Honda Jazz Interior Honda Jazz

ഇന്റീരിയർ ക്വാളിറ്റിയിൽ ഐ20 തന്നെ ഒന്നാമത്. തൊട്ടു പിന്നിൽ ജാസ് പിന്നെ ബലീനോ. സീറ്റിങ് കംഫർട്ടിൽ ജാസ് ബലീനോ ഐ20 എന്നിങ്ങന.െലഗ്റൂം ഹെഡ്റൂം സ്റ്റോറേജ് സ്പെയ്സ് എന്നിവ നോക്കിയാൽ ജാസാണ് കേമൻ. തൊട്ടു പിന്നിൽ ബലീനോ.

എൻജിൻ / ഡ്രൈവ്

കൂട്ടത്തിൽ ഏറ്റവും വലിയ എൻജിൻ ജാസിന്റേതാണ്; 1498 സിസി. 3600 ആർപിഎമ്മിൽ 100 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 2000 ആർപിഎമ്മിൽ 200എൻഎം. കുറഞ്ഞ ആർപിഎ മ്മിലെ ടോർക്ക് ഡെലിവറി കിടിലൻ. അടിക്കടിയുള്ള ഗീയർ മാറ്റങ്ങൾ വേണ്ടിവരില്ല. ആറു സ്പീഡ് ട്രാൻ‌സ്മിഷനാണ്. നല്ല ഫീഡ്ബാക്ക് നൽകുന്ന സ്റ്റിയറിങ്. സ്റ്റെബിലിറ്റിയിലും ഹാൻഡ്‌ലിങ്ങിലും ബ്രേക്കിങ്ങിലും ജാസ് മികച്ചു നിൽക്കുന്നു.

Maruti Baleno Maruti Baleno

കരുത്തിന്റെ കാര്യത്തിൽ രണ്ടാമൻ ഐ20 യാണ്. 90 പിഎസ് ആണ് കൂടിയ കരുത്ത്. കൂടിയ ടോർക്ക് 220 എൻഎം. ജാസിനെക്കാളും റിഫൈൻഡായ എൻജിനാണ്. ശബ്ദവും കുറവ്. മിഡ് റേഞ്ചിലെ പ്രകടനമാണ് കൊള്ളാവുന്നത്. താഴ്ന്ന ആർപിഎമ്മിലെ പ്രകടനം അത്ര പോരാ. എന്നാൽ ഹൈവേയിൽ‌ തകർക്കും. ലൈറ്റ് സ്റ്റിയറിങ് വീലാണ് ഐ20 യിൽ. ട്രാൻസ്മിഷൻ ആറു സ്പീഡ്. കൂട്ടത്തിൽ ചെറിയ എൻജിൻ‌ ബലീനോയുടേതാണ്. 4000 ആർപിഎമ്മിൽ 74 പിഎസ് ആണ് കൂടിയ പവർ. ടോർക്ക് 2000 ആർപിഎമ്മിൽ 190 എൻഎം. മറ്റു രണ്ടു പേരേക്കാളും പവറിലും

hyundai elite i20 Hyundai Elite i20

ടോർക്കിലും കുറവുണ്ടെങ്കിലും കുറഞ്ഞ ഭാരം ആ കുറവു പരിഹരിക്കുന്നു. ക്വിക് റസ്പോൺസീവാണ് ഈ എൻജിൻ. ലീനിയറായ പവർ ഡെലിവറി. മികച്ച ഹാൻഡ്‍‌സലിങ്ങും നേർ‌രേഖാ സ്ഥിരതയും ബലീനോയുടെ പ്ലസ്പോയിന്റുകളാണ്. കൂട്ടത്തിൽ റിഫൈൻഡായ എൻജിൻ ഐ20 യുടേതാണ്. ബ്രേക്കിങ് ശേഷിയിൽ ബലീനോയും ജാസും മികച്ചു നിൽക്കുന്നു. ഐ20 ഇവർക്കു പിന്നിൽ മാത്രം. സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ മൂന്നു പേരും പിന്നോട്ടല്ല. എബിഎസും രണ്ട് എയർബാഗും മൂവരിലുമുണ്ട്. ഇബിഡി ജാസിലും ബലീനോയിലും മാത്രം.

Honda Jazz Honda Jazz

ടെസ്റ്റേഴ്സ് നോട്ട്

പെർഫോമൻസും സ്പെയ്‌സുമാണ് വേണ്ടതെങ്കിൽ ജാസ് തിരഞ്ഞടെുക്കാം. പ്രീമിയം ഇന്റീരിയറും ലുക്കുമാണെങ്കിൽ ഐ20 എലൈറ്റ്. പെർഫോമൻസ് ലുക്ക് സ്പെയ്സ് എന്നിവ സമന്വയിക്കുന്നു ബലീനോയിൽ. ഇന്ധനക്ഷമതയിൽ ബലീനോയും ജാസും ഒപ്പത്തിനൊപ്പം; ലീറ്ററിന് 27 കിലോമീറ്ററാണ് വാഗ്ദാനം. ഐ20 ലീറ്ററിന് 22.50 കിലോമീറ്റർ.

Your Rating: