Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കോസ്പോർട്, ബ്രെസ മികച്ചതേത്?

ecosport-brezza-1 Vitara Brezza & Ecosport

കോംപാക്റ്റ് എസ് യു വി വിപണിയിലെ രണ്ട് മിന്നും താരങ്ങളാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ടും മാരുതി വിറ്റാര ബ്രെസ്സയും. എസ് യു വികളുടെ മസ്‌കുലര്‍ രൂപവും കാറുകളുടെ യാത്രാസുഖവുമെല്ലാം ഒത്തു ചേര്‍ന്ന് ഇരുവാഹനത്തിനും വിപണിയില്‍ ആവശ്യക്കാരേറെയാണ്. നാലുമീറ്ററില്‍ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ താരമായി ഇക്കോസ്‌പോര്‍ട്ട് തിളങ്ങുമ്പോഴാണ് ബ്രെസ എത്തുന്നത്. മാരുതിയുടെ ഏറ്റവും പുതുമയുള്ള രൂപകല്‍പ്പനാമികവാണ് ബ്രെസ്സയുടെ പ്ലസ് പോയിന്റ്. ഇക്കോസ്‌പോര്‍ട്ടും ബ്രെസയും തമ്മിലൊരു താരതമ്യം.

ecosport-brezza Vitara Brezza & Ecosport

ഡിസൈന്‍

മാരുതിയുടെ മികച്ച ഡിസൈനുകളിലൊന്നാണ് ബ്രെസ. സ്‌റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്‌കഫ്‌പ്ലേറ്റുള്ള ബമ്പറും എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‌ലാംപുമെല്ലാം മനോഹരം. ഇരട്ട നിറമുള്ള മോഡലുകളാണ് എടുത്തു നില്‍ക്കുക. മഞ്ഞ–വെള്ള, നീല–വെള്ള കോംബിനേഷനുകള്‍ രാജ്യാന്തര എസ് യു വി മോഡലുകളോടും കിടപിടിക്കാനാവുന്ന രുപം നല്‍കുന്നു. പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, വീല്‍ ആര്‍ച്ചുകള്‍, വലിയ ബമ്പറുകള്‍ എന്നിവ ബ്രെസയുടെ ഭംഗി വർധിപ്പിക്കുന്ന ഘടകങ്ങളാണ്. എ, ബി പില്ലറുകള്‍ കറുത്ത നിറത്തിലാണ്. ഫ്്‌ളോട്ടിങ് റൂഫുകള്‍ ബ്രെസ്‌ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയറായ രൂപം നല്‍കുന്നു.

ecosport-brezza-2 Vitara Brezza & Ecosport

മികച്ച ഡിസൈനാണ് ഇക്കോസ്‌പോര്‍ട്ടിനും. മനോഹരമാണ് മുന്‍ഗ്രില്‍, തല എടുത്ത് നില്‍ക്കുന്ന മുന്‍ഭാഗം, ബൂട്ട് ഡോറില്‍ ഉറപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീല്‍, വലിപ്പമുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഇക്കോസ്‌പോര്‍ട്ടിന് മികച്ച രൂപമാണ് നല്‍കുന്നത്. നീളം കൂടുതല്‍ ഇക്കോസ്‌പോര്‍ട്ടിനാണ് 3999 മില്ലീമീറ്ററും ബ്രെസയുടേത് 3995 മില്ലീമിറ്ററുമാണ്. വീതികൂടുതല്‍ ബ്രെസയ്ക്കാണ് 1790 മില്ലിമീറ്റര്‍, ഇക്കോസ്‌പോര്‍ട്ടിന്റേത് 1765 മില്ലി മീറ്റര്‍. എന്നാല്‍ ഉയരം കൂടുതല്‍ ഇക്കോസ്‌പോര്‍ട്ടാണ് 1708 മില്ലീമിറ്ററാണ് ഇക്കോസ്‌പോര്‍ട്ടിന്റെ ഉയരമെങ്കില്‍ ബ്രെസയുടേത് 1640 മില്ലീമീറ്ററാണ്.

ഇന്റീരിയര്‍

ecosport-3 Ecosport

അപ് മാര്‍ക്കറ്റ് കറുപ്പു ഫിനിഷ് ഉള്‍വശമാണ് ബ്രെസയുടെ പ്രധാന ആകര്‍ഷണം. പുതിയ ഡാഷ് രൂപകല്‍പനയാണ്. എന്നാല്‍ സ്റ്റിയറിങ് സ്വിഫ്റ്റിലടക്കം എല്ലാ കാറുകളിലും കണ്ടെത്താനാവും. വലിയ സെന്‍ട്രല്‍ കണ്‍സോള്‍, എല്‍ ഇ ഡി സ്‌ക്രീന്‍, നാവിഗേഷനും ക്രൂസ് കണ്‍ട്രോളുമടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടൊ ഹെഡ്‌ലൈറ്റ്, എയര്‍ കൂള്‍ഡ് സ്റ്റോറേജുമുണ്ട്. സ്പീഡോമീറ്ററില്‍ അഞ്ചു പ്രീ സെറ്റ് നിറങ്ങള്‍. എയര്‍ബാഗും എ ബി എസും ഏറ്റവും കുറഞ്ഞ മോഡലിലും ലഭിക്കും. നല്ല കാഴ്ച നല്‍കുന്നവയാണ് വിന്‍ഡോകള്‍. ബ്രെസ്സയുടെ പിന്‍സീറ്റ് നല്‍കുന്ന തൈസപ്പോര്‍ട്ടും ആംറെസ്റ്റിന്റെ പിന്തുണയും മികവുറ്റതാണ്. 60: 40 മട്ടില്‍ പിന്‍സീറ്റ് മടക്കാം. ബൂട്ട് സ്‌പേയ്‌സ് 328 ലീറ്റര്‍.

brezza-3 Vitara Brezza

മികച്ച ഫീച്ചറുകളുണ്ട് ഇക്കോസ്‌പോര്‍ട്ടിൽ. ഓട്ടോ ഡിമ്മിങ് മിറര്‍, ഓട്ടമാറ്റിക് ബെഡെ‌ലാംപ്, സ്‌പോര്‍ട്ടി ലെതര്‍ സീറ്റുകള്‍, യഥേഷ്ടം സ്റ്റോറേജ് സ്‌പെയ്‌സ്, നടുവിനുള്ള സപ്പോര്‍ട്ട് ക്രമീകരിക്കാവുന്ന മുന്‍സീറ്റ്, ടെലിസ്കോപിക് സ്റ്റിയറിങ് വീല്‍, മൈക്രോസോഫ്റ്റ് സിന്‍ക് കണക്ടിവിറ്റി തുടങ്ങിയവ ഉദാഹരണങ്ങള്‍. സീറ്റുകളുടെ പിന്തുണ മികച്ചു നിൽ‌ക്കുന്നു. പിന്‍സീറ്റില്‍ ആംറെസ്റ്റ് ഘടിപ്പിക്കാന്‍ മറന്നിരിക്കുന്നു ഫോഡ്. യുഎസ് ബി സോക്കറ്റും ചാര്‍ജിങ് പോയിന്റുകളും മറ്റു സ്റ്റോറേജ് സംവിധാനങ്ങളും ഇരുമോഡലിലും ഒരുപോലെ. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടമാറ്റിക് ലൈറ്റ് എന്നിവയുമുണ്ട്.

brezza-1 Vitara Brezza

എന്‍ജിന്‍/ഡ്രൈവ്

നിലവിൽ ഡീസൽ എൻജിൻ മാത്രമേ ബ്രെസയിലുള്ളു. 1248 സിസി ഡിസിഐഎസ് 200 ഡീസല്‍ 4 സിലിണ്ടര്‍ എന്‍ജിന്റെ ഇന്ധനക്ഷമത ലീറ്ററിന് 24.3 കിലോമീറ്ററാണ്. സെഗ്‍‍മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 88 ബി എച്ച്പിയാണ് കൂടിയ കരുത്ത്. 1750 ആര്‍പിഎമ്മില്‍ 200 എന്‍ എം ചോര്‍ക്ക്. പെട്ടെന്നു കുതിക്കുന്നവനാണ് ബ്രെസ. ലൈറ്റ് സ്റ്റിയറിങ്, സ്മൂത്ത് ഗീയര്‍ബോക്‌സ് എന്നിവ നഗരയാത്രകളിലും ബ്രെസ്സയെ സുന്ദരമായി നയിക്കും. മുന്‍സീറ്റിലിരുന്നുള്ള കാഴ്ചയും നല്ലത്. ബിഎസ് 4 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍.

ecosport Ecosport

ഇക്കോസ്‌പോര്‍ട്ട് 1498 സിസി ടിഡിസിഐ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തു നല്‍കുന്നു. പരമാവധി ടോര്‍ക്ക് 1750-3250 ആര്‍പിഎം റേഞ്ചില്‍ 205 എന്‍എം ഇന്ധനക്ഷമത ലീറ്ററിന് 22.27 കിലോമീറ്റര്‍. നഗരവും നാട്ടിന്‍പുറവും ഹൈവേയും ഒരുപോലെയാണ് ഇക്കോസ്‌പോര്‍ട്ടിനെ ഇഷ്ടപ്പെടുക. സ്റ്റിയറിങ് ഇത്തിരി കട്ടിയുണ്ട്. ഉയരമുള്ള സീറ്റിങ് പൊസിഷന്‍ ആണെങ്കിലും എ പില്ലര്‍ ശരിക്കു മറവുതന്നെയാണ്. ഗീയര്‍ മാറ്റാന്‍ അല്‍പം മസില്‍ വേണ്ടിവരുമെന്നത് പോരായ്മയാണ്.

ecosport-brezza-3 Vitara Brezza & Ecosport

ടെസ്റ്റേഴ്‌സ് നോട്ട്

മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ബ്രെസ. മാരുതിയുടെ വിശ്വാസ്യത, മികച്ച സെയില്‍സ് ആന്റ് സർവീസ് നെറ്റ്‌വർക്ക് എന്നിവ ബ്രെസയ്ക്ക് കൂട്ടായി എത്തുന്നു. കൂടാതെ മികച്ച മൈലേജും മികച്ച സ്റ്റൈലും നല്ല റോഡ് പ്രസൻസുമുണ്ട് ബ്രെസയ്ക്ക്. ഫോർഡിന്റെ മികച്ച ഒരു വാഹനമാണ് ഇക്കോസ്പോർട്ട്. പെട്രോൾ, ഡീസൽ മോഡലുകളുണ്ട് ഇക്കോസ്പോർട്ടിന്. കൂടാതെ സ്റ്റൈലിഷായ രൂപവും മികച്ച ഫീച്ചറുകളും.

നാലു ഡീസല്‍ വേരിയന്റുകളുണ്ട് ബ്രെസ്സയ്ക്ക്. വില ലക്ഷത്തില്‍ 7.27- 9.84. ഇക്കോസ്‌പോര്‍ട്ടിന് പെട്രോള്‍ വേരിയന്റുകള്‍ കൂടാതെ മൂന്നു ഡീസല്‍ വേരിയന്റുകളുണ്ട്്്. വില 7.50- 9.41 ലക്ഷം.

Your Rating: