sections
MORE

മഹീന്ദ്ര: മെയ്ഡ് ഇൻ യു എസ് എ

ROXOR
SHARE

ജീപ്പിന്റെ പൂർവികർ  അമേരിക്കയിൽ നിന്നാണെത്തിയതെങ്കിൽ നിയോഗമെന്നോണം ഇപ്പോൾ ഇന്ത്യയിൽ നിന്നൊരു ജീപ്പ് തിരിച്ച് അമേരിക്കയിലേക്ക്: റോക്സർ. മഹീന്ദ്ര ഥാർ പ്ലാറ്റ്ഫോമിൽ നിർമിച്ച റോക്സർ അമേരിക്കൻ വിപണിയിൽ വിൽപന തുടങ്ങി.

roxor-3
ROXOR

∙ റോഡിലേക്കല്ല: െെസഡ് െെബ െെസഡ് വെഹിക്കിൾസ് എന്ന വിഭാഗത്തിലാണ് റോക്സർ അമേരിക്കയിൽ ഇറങ്ങുന്നത്. െെഹവേയില്‍ ഒാടിക്കാനാവില്ല. യൂട്ടിലിറ്റി ടാസ്ക് വെഹിക്കിൾ, റിക്രയേഷനൽ ഒാഫ് െെഹവേ വെഹിക്കിൾ എന്നൊക്കെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ ഒാഫ് റോഡിങ്ങിനു മാത്രമുള്ളതാണ്. പോളാരീസ്, കവാസാക്കി മ്യൂൾ, യമഹ െെറനോ തുടങ്ങി ഒരു പിടി വാഹനങ്ങൾ അമേരിക്കയിൽ നിലവിലുണ്ട്. ഈ നിരയിലേക്കാണ് റോക്സർ.

roxor-1
ROXOR

∙ ഒാഫ് റോഡിങ്: കുറച്ചുകൂടി ഗൗരവമുള്ള ഒാഫ് റോഡിങാണ് െെസഡ് െെബ െെസഡ് വെഹിക്കിളുകളിൽ നിന്നു പ്രതീക്ഷിക്കുന്നത്. ചെളിയും കുന്നും മലയും മാത്രമല്ല കുത്തനെയുള്ള പാറക്കെട്ടുകളിലും മറ്റും അള്ളിപ്പിടിച്ചു കയറാൻ ഇവയ്ക്കു ശേഷിയുണ്ട്. ലളിതമായ രൂപകൽപനയും കുറഞ്ഞ സെൻറർ ഒാഫ് ഗ്രാവിറ്റിയും തൂക്കക്കുറവും ഇത്തരം വാഹനങ്ങളുടെ ഒാഫ് റോഡിങ് ശേഷി സാധാരണ ഒാഫ് റോഡിങ് വാഹനങ്ങളുടെ പതിന്മടങ്ങാക്കുന്നു.

∙ റാലി: കഴിഞ്ഞ കൊല്ലം മുതൽ ‍ഡക്കർ റാലിയിൽ വരെ ഈ വാഹനങ്ങൾക്കായി പ്രത്യേക വിഭാഗമുണ്ടാക്കിയിട്ടുണ്ട്. പൊതുവെ വാരാന്തങ്ങളിൽ കാടും മലയും പാറയും കയറാനായുണ്ടാക്കിയ വാഹന വിഭാഗം ഇങ്ങനെ ലോക ശ്രദ്ധയിലുമെത്തി. തുറന്ന ക്യാബിനും രണ്ടു സീറ്റും പിന്നിൽ ലോഡ് ക്യാബിനുമൊക്കെയുള്ള സ്െെറ്റലിങ്ങിൽ സുരക്ഷയ്ക്കായി സേഫ്റ്റി കേജ്, സീറ്റ് ബെൽറ്റ് തുടങ്ങിയവയൊക്കെയുണ്ടാവും.

roxor-2
ROXOR

∙ റോക്സർ: അമേരിക്കയിൽ തുടക്കമിടാനുള്ള മഹീന്ദ്രയുടെ ശ്രമം റോക്സറിൽ ആരംഭിക്കുന്നു. മഹീന്ദ്ര ഒാട്ടമൊബീൽസ് നോർത്ത് അമേരിക്ക എന്ന മാനായാണ് റോക്സർ നിർമിക്കുന്നതും വിൽക്കുന്നതും. ഡെറ്റ്ട്രോയിറ്റിലെ ശാലയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കൂട്ടി യോജിപ്പിച്ച് വിൽക്കുകയാണ്.

∙ വില്ലീസ്: അമേരിക്കക്കാർക്ക് നഷ്ടമായ വില്ലീസ് പാരമ്പര്യത്തിെൻറ തിരിച്ചു വരവു കൂടിയാണ് റോക്സർ സ്വാതന്ത്ര്യത്തിനൊപ്പം ഇന്ത്യയിലെത്തിയ അമേരിക്കൻ നിർമിത വില്ലീസ് ജീപ്പിന്റെ അതേ ഷാസിയിലും ഘടകങ്ങളിലും അധിഷ്ഠിതമാണ് റോക്സറും. മഹീന്ദ്ര ഥാറിൽ വികസിപ്പിച്ചെടുത്ത വാഹനമാണിത്.

roxor-2
ROXOR

∙ മുന്നിൽ: അമേരിക്കയിൽ ഇപ്പോൾ ലഭിക്കുന്ന െെസഡ് െെബ െെസഡ് വാഹനങ്ങളെക്കാൾ ഒരു കാതം മുകളിലാണ് റോക്സറിെൻറ നിൽപ്. എതിരാളികൾ തട്ടിക്കൂട്ടു ബോഡിയും ചെറിയ എൻജിനും സൗകര്യങ്ങളുമായി ഒതുങ്ങിക്കൂടുമ്പോൾ റോക്സർ യഥാർത്ഥ ജീപ്പിന്റെ നിറവായി വളർന്നു നിൽക്കുകയാണ്. 2500 സി സി നാലു സിലണ്ടർ ഡീസൽ എൻജിന് 64 ബി എച്ച് പി. ഇത്ര വലിയ എൻജിൻ എതിരാളികൾക്കില്ല. രണ്ടോ മൂന്നോ സിലണ്ടറിൽ അവയുടെ എൻജിൻ ശേഷി ഒതുങ്ങുന്നു. അഡ്വാേൻറജ് മഹീന്ദ്ര.

∙ മാനുവൽ: നാലു വീൽ െെഡ്രവ് സൗകര്യമുണ്ട്. ഒപ്പം മാനുവൽ ട്രാൻസ്മിഷനും. എതിരാളികൾക്കെല്ലാം ഒാട്ടമാറ്റിക് ട്രാന്‍സ്മിഷനായതിനാൽ മികച്ച ഒാഫ് റോഡിങ് നിയന്ത്രണം റോക്സറിനുണ്ടാവും. വലിയ ഒാഫ് റോഡിങ് വാഹനങ്ങളുടെ സൗകര്യം കൂടി ആദ്യമായി െെസഡ് െെബ െെസഡ് വാഹനങ്ങൾക്ക് ഇങ്ങനെ ലഭിക്കയാണ്.

roxor-4
ROXOR

∙ 10 ലക്ഷം: അമേരിക്കയിൽ ഇറങ്ങിയ മഹീന്ദ്രയ്ക്ക് വലിയ വിലയുമില്ല. 15500 ഡോളറാണ് വില. 10 ലക്ഷം രൂപയ്ക്കു തെല്ലു മുകളിൽ. ചെറിയൊരു കുടുംബ കാറിനെക്കാൾ വിലക്കുറവ്. 

∙ വരാനിരിക്കുന്നതേയുള്ളൂ: റോക്സർ ഒരു ചെറിയ തുടക്കം മാത്രം. സാങ് യോങ് പ്ലാറ്റ്ഫോമിലുള്ള വാഹനങ്ങളും എക്സ് യു വി 500 യും െെവകാതെ അമേരിക്കയിൽ ഒാടും. െെഹവേയ്ക്കു പുറത്തല്ല, െെഹവേയിൽത്തന്നെ. അമേരിക്ക വാഴാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA