Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന ജനാലകൾക്ക് ഈ ആകൃതി വന്നതെങ്ങനെ?

498975596 Airplane Windows

ലോകത്തിലെ ഏറ്റവും സുരക്ഷതമായ യാത്ര മാർഗ്ഗമാണ് വിമാനം എന്നാണ് പറയാറ്. പല അപകടങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വന്ന പരിണാമങ്ങളാണ് വിമാനയാത്രയെ സുരക്ഷിതമാക്കുന്നത്. ലക്ഷക്കണക്കിന് ഫ്ലൈറ്റുകളാണ് ദിവസം ലോകത്തിന്റ പലഭാഗങ്ങളിൽ നിന്നും പറന്നുയറുന്നത്. അവയിൽ അപകടത്തിൽ പെടുന്നത് വിരലിൽ എണ്ണാവുന്നവ മാത്രം.

airplane-windows -1 Windows Stress Graph

നിസാരമെന്നു കരുതുന്ന വിമാനത്തിന്റെ ഓരോ ഘടകങ്ങൾക്കും അതിന്റെ സുരക്ഷയുമായി ബന്ധമുണ്ട്. പല മോ‍‍ഡലുകളിൽ‌ പല പേരുകളിൽ നിരവധി കമ്പനികൾ വിമാനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും ചില ഘടകങ്ങൾക്കെല്ലാം ഒരേ രൂപമായിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ജനാലകൾ. നിരവധി ജനാലകൾ വിമാനത്തിലുണ്ടെങ്കിലും അവയുടെ രൂപം എപ്പോഴും വൃത്താകൃതിയിലായിരിക്കും, എന്തുകൊണ്ടാണ് അത് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല.. അവയുടെ രൂപത്തിന് വിമാനത്തിന്റെ സുരക്ഷയുമായി കാര്യമായ ബന്ധമുണ്ട്. നേരത്തെ വിമാന ജനാലകൾ ചതുരാകൃതിയിലായിരുന്നു. ചതുരജനാലകൾക്കു പകരം വൃത്താകൃതിയിലുള്ള ജനാലകൾ വിമാനത്തിൽ സ്ഥാനം പിടിച്ചി‌ട്ട ഏറെക്കാലമായിട്ടില്ല. ചരുതാകൃതിയിലുള്ള ജാലകം വൃത്തത്തിന് വഴിമാറിക്കൊടുത്തതിനു പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.

ലോകത്തിലെ ആദ്യത്തെ കോമേഴ്സ്യൽ ജെറ്റ് എയർലൈനറായ ഡിഹാവിലാന്റ് കോമറ്റ് 1952 ൽ സര്‍വീസ് തുടങ്ങിയതോടെയാണ് വിമാന യാത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വന്നുതുടങ്ങിയത്. യാത്രാവിമാനങ്ങളുടെ ജനപ്രീതിയും എണ്ണവും വർധിച്ചതോടു കൂടി വിമാനങ്ങൾ കൂടുതൽ ഉയരത്തിൽ പറക്കുവാൻ തുടങ്ങി. അതോടുകൂടിയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്തരീക്ഷമർദം കൂടുതലുള്ള കീഴ്പാളികളെ അപേക്ഷിച്ച് മേൽപാളികളിൽ മർദം കുറവായതിനാൽ ഇന്ധനചിലവു കുറക്കാനും വേഗത കൂട്ടാനും സാധിക്കുന്നതിലാകുമെന്നതാണ് ഇത്തരമൊരു നീക്കത്തിന് കാരണമായത്. എന്നാൽ കോമറ്റിന് സംഭവിച്ച രണ്ട് അപകടങ്ങളാണ് വിമാന നിർമ്മാതാക്കളെ ചിന്തിപ്പിച്ചത്. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് ജനാലകളിലും. ചതുര ജനാലകളുടെ വശങ്ങളിൽ കൂടുതൽ മർദ്ദം വരുന്നതുമൂലം വിമാനം തകരാനുള്ള സാധ്യത കൂടുതലാണെന്നാണ് അന്ന് കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ജനാലകൾ ഉപയോഗിക്കുന്നതിനു പിന്നിലും ഈ തത്വമാണ് അടിസ്ഥാനം.

Why are plane windows round?

ക്യാബിനുള്ളിലെ വായുമർദവും വിമാനത്തിനു പുറത്തെ വായുമർദവും തമ്മിലുള്ള അന്തരം ഉയരം വർധിക്കുന്നതിനനുസൃതമായി കൂടുന്നു. വായുമർദത്തിലുണ്ടാകുന്ന ഇത്തരം വ്യതിയാനം ഫലപ്രദമായി പ്രതിരോധിക്കാൻ വൃത്താകൃതിയിലുള്ള ജനാലകൾക്കു കഴിയുന്നു. ഇതിനു പുറമെ മറ്റൊരു കാരണവും വൃത്താകൃതിയിൽ ജനാലകൾ നൽകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വായുമർദ്ദത്തിനനുസരിച്ച് വിമാനത്തിന്റെ പുറംഭാഗത്തുണ്ടാകുന്ന മർദ്ദം വർദ്ധിക്കുന്നു ചതുരാകൃതിയിലുള്ള ജനാലകളുടെ അഗ്രം മർദ്ദത്തിന്റെ തോത് കൂട്ടുന്നു ഇത് അപകടകാരണമാകുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ വൃത്താകൃതി മർദ്ദം കൂട്ടുന്നില്ല എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന മർദ്ദം മൂലമുണ്ടാകുന്ന വികാസം അതിജീവിക്കുന്നതിനും വൃത്താകൃതിയിലുള്ള ജനാലകളാണ് മികച്ചത്.

വായുവിനെ പിളർന്ന് മുന്നേറാനും ഇത്തരം ജനാലകൾ സഹായിക്കുന്നുണ്ട്. വായുസഞ്ചാരം വൃത്താകൃതിയിലുള്ള ജനാലകൾ സുഗമമാക്കുമ്പോൾ ചതുരാകൃതിയിലുള്ള ജനാലകൾ വായുസഞ്ചാരം ദുഷ്കരമാക്കുന്നു. വായുമർദ്ദം അതിജീവിക്കുന്നതിനായി ജനാലകൾ മാത്രമല്ല ക്യാബിനും വ‍ൃത്താകൃതിയിലാണു രൂപകൽപന ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.