ഇതാ വരുന്നു ജാവ

SHARE

പ്രൗഢഗംഭീരമായ ആ മുരൾച്ച വീണ്ടും ഇന്ത്യയിലെ നിരത്തുകളെ മുഖരിതമാക്കാൻ പോവുകയാണ്. പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോർെെസക്കിൾ വീണ്ടും ഇറങ്ങുന്നു. പഴയ രൂപഭംഗി നിലനിർത്തി ആധുനിക ലിക്വിഡ് കൂൾഡ് ഫോർസ്ട്രോക്ക് എൻജിനും എബിഎസും ഡിസ്ക് ബ്രേക്കുമൊക്കെയായി ആധുനിക ജാവ. രണ്ടു മോഡലുകൾ അടുത്ത മാസം ഇറങ്ങും; 1.64 ലക്ഷം രൂപയുെട ജാവ, 1.55 ലക്ഷത്തിന് ജാവ 42.

jawa-photo
Jawa

∙ മഹീന്ദ്ര: ക്ലാസിക് ലെജൻഡ്സ് െെപ്രവറ്റ് ലിമിറ്റഡ് എന്ന മഹീന്ദ്ര ഉപസ്ഥാപനമാണ് ജാവ ഇറക്കുന്നത്. ഒാർമകളിൽ ഒതുങ്ങിപ്പോയ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിളുകളും ഇതേ സ്ഥാപനം കൊണ്ടുവരും.

∙ ജാവ: 1929 ൽ ചെക്കൊസ്ലോവാക്യയിലെ പ്രാഗിൽ ഫ്രാൻസിസ്ക് ജാനിസെക് എന്ന മെക്കാനിക്കൽ എൻജിനീയറാണ് ജാവയ്ക്കു തുടക്കമിട്ടത്. ജർമനിയിലെ വാൻഡറർ എന്ന മോട്ടോർെെസക്കിൾ ഡിവിഷൻ വിലയ്ക്കെടുത്തുകൊണ്ടായിരുന്നു തുടക്കം. ജാനിസെകിന്റെയും വാൻഡററിന്റെയും ആദ്യാക്ഷരങ്ങളാണ് ജാവ. അമ്പതുകളായപ്പോഴേക്കും 120 രാജ്യങ്ങളിലായി ലോകത്തെ ഏറ്റവും വലിയ െെബക്ക് നിർമാണ സ്ഥാപനങ്ങളിലൊന്നായി ജാവ വളർന്നു.

jawa-forty-two
Jawa 42

∙ െഎ‍ഡിയൽ ജാവ: 1950 കളിൽ ഇന്ത്യയിലെത്തിയ ജാവ വളരെപ്പെട്ടെന്നു തന്നെ ‘കൾട്ട്’ െെബക്കായി വളർന്നു. അറുപതുകളിൽ ഇറക്കുമതി അവസാനിപ്പിച്ച് െെമസൂരുവിൽ പുതുതായി സ്ഥാപിച്ച െഎഡിയൽ ജാവ കമ്പനിയിൽ ഉത്പാദനം തുടങ്ങി. ജാവ 353, 354 െെബക്കുകളെ അടിസ്ഥാനമാക്കി യെസ്ഡി എന്ന പേരിലടക്കം ഏതാനും മോഡലുകൾ ഇറക്കിയ സ്ഥാപനത്തിന് 1996 ൽ പല കാരണങ്ങളാൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് മഹീന്ദ്ര ഈ ബ്രാൻഡ് സ്വന്തമാക്കി.

Jawa-forty-two-1
Jawa 42

∙ ട്വിൻ എക്സ്ഹോസ്റ്റ്: ജാവയെപ്പറ്റി ഒാർക്കുമ്പോൾ ആദ്യമെത്തുക ട്വിൻ എക്സ്ഹോസ്റ്റ് െെപപ്പുകളാണ്. എൻജിൻ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിൻ െെസലൻസറുകൾ നിലനിൽക്കുന്നു. 293 സി സി ലിക്വിഡ് കൂൾഡ് എൻജിന് 27 ബി എച്ച് പിയുണ്ട്. എൻജിൻ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിർത്തുന്നു.

∙ ജാവയുടെ മുഴക്കം: ഒന്നിനു പകരം രണ്ടു െെസലൻസറുണ്ടായിട്ടും എന്താണിത്ര ശബ്ദമെന്നോർത്ത് ചെവി പൊത്തിയവർക്ക് പുതിയ ജാവ മറുപടിയാണ്. ശബ്ദം പഴയതു പോലെ കാതടപ്പിക്കുന്നതല്ല. പകരം അതേ ഈണത്തിൽ തെല്ലു കർണാനന്ദകരമായി മാറ്റിയെഴുതിയ ഗാനം പോലെയുണ്ട്. നൊസ്റ്റാൽജിയ നില നിൽക്കുന്നു.

jawa
Jawa

∙ ഗിയർ കം കിക്കർ: ഇതിനിയില്ല. ഗിയർ ലിവർ തിരിച്ചിട്ടു ചവിട്ടുന്ന പഴയ ബുദ്ധിമുട്ടേറിയ അടവിനു പകരം സെൽഫ് സ്റ്റാർട്ടർ. എന്നാൽ ഗിയർ ലിവറിന്റെ രൂപം പഴയതു തന്നെ. നാലു സ്പീഡ് ആറു സ്പീഡായി സ്ഥാനക്കയറ്റം നേടി.

∙ പഴമ: ചരിത്രത്തിൽനിന്ന് ഇറങ്ങി വന്നതു പോലെയുണ്ട് ജാവയുടെ രൂപം. തിരിഞ്ഞും മറിഞ്ഞും നോക്കിയാലും പഴയ ജാവയിൽനിന്നു കാര്യമായ രൂപ മാറ്റമില്ല. ലിക്വിഡ് കൂൾഡ് റേഡിയേറ്റർ പോലെയുള്ള ആധുനികത പെട്ടെന്നു കണ്ണിൽപ്പെടാതെ മറച്ചു വച്ചിരിക്കുന്നു. മറൂൺ നിറത്തിൽ ക്രോമിയം ആവശ്യത്തിലധികം പൂശിക്കിടക്കുന്ന ജാവ കണ്ടിട്ട് ഒന്നു സ്വന്തമാക്കണമെന്നു തോന്നിപ്പോകാൻ െെബക്ക് പ്രേമിയാകണമെന്നില്ല.

jawa-3
Jawa

∙ ജാവ 42: ജാവ ക്ലാസിക് രൂപമാണെങ്കിൽ ജാവ 42 അതേ രൂപത്തിന് തെല്ലു മസ്കുലർ, സ്പോർട്ടി ചുവ കൂടി നൽകിയിരിക്കുന്നു. യുവാക്കളാണു ലക്ഷ്യം. ക്രോമിയം തെല്ലു കുറവാണെന്നതിനാലാവാം വിലക്കുറവുമുണ്ട്.

∙ യെസ്ഡി: ജാവയെപ്പറ്റി പറയുമ്പോൾ യെസ്ഡിയെക്കുറിച്ചും ഒാർക്കണം. ജാവ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി പല യെസ്ഡി മോഡലുകൾ ഇറങ്ങിയതിൽ യെസ്ഡി റോഡ് കിങ്ങാണ് രാജാവ്. കമ്പനിക്കു പൂട്ടു വീഴും വരെ റോഡ് കിങ് ഇറങ്ങിയിരുന്നു; ഇനിയും ഇറങ്ങും.

jawa-42-1
Jawa 42

∙ ചെക്ക് പേരല്ല: യെസ്ഡ് എന്ന ഇറാൻ ഗ്രാമത്തിൽ നിന്നാണ് യെസ്ഡിയുണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൽ രണ്ടാം പാഴ്സി കുടിയേറ്റ കാലത്ത് എത്തിയവരാണ് െഎഡിയൽ ജാവയുടെ ഉടമസ്ഥരായിരുന്ന ഇറാനിമാർ. അവരുടെ മാതൃഗ്രാമമാണ് യെസ്ഡ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA