ഉടന്‍ വിപണിയിലെത്തുന്ന ചെറുകാറുകള്‍

small-cars
SHARE

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പനയുള്ള വിഭാഗമാണ് ചെറു കാറുകള്‍. ചെറു ഹാച്ചുകള്‍ തുടങ്ങി ചെറു എസ്‌യുവികള്‍ക്ക് വരെ ഇന്ന് ആവശ്യക്കാരേറെയാണ്. പുതു വാഹനങ്ങളും പഴയ വാഹനങ്ങളുടെയും ഫേസ് ലിഫ്റ്റുകളടക്കം ഒരുപാടു വാഹനങ്ങള്‍ അണിയറയില്‍ തയാറെടുത്തു കഴിഞ്ഞു. 2020ല്‍ ബിഎസ്6 വരുന്നതുകൊണ്ടും അടുത്തവര്‍ഷം മുതല്‍ ക്രാഷ് ടെസ്റ്റ് പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ വരാന്‍ സാധ്യതയുള്ളതുകൊണ്ടും  ഒരുപിടി പുതിയ വാഹനങ്ങള്‍ വിപണിയിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. വരും കാലങ്ങളില്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള ചെറുകാറുകള്‍.

ടാറ്റ 45 എക്‌സ് 

Tata 45X
Tata 45X

പ്രീമിയം എസ്‌യുവിയായ ഹാരിയറിന് ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും 45 എക്‌സ്. പ്രീമിയം സെഗ്മെന്റില്‍ മത്സരിക്കാനെത്തുന്ന കാറിന്റെ കണ്‍സെപ്റ്റ് മോഡലിനെ ടാറ്റ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും.

ഫോഡ് ഫിഗോ

രണ്ടാം തലമുറ ഫിഗോയുടെ ഫേസ് ലിഫ്റ്റ് വേര്‍ഷനുമായി ഫോഡ് അടുത്ത വര്‍ഷം ആദ്യമെത്തും. ഈ വര്‍ഷം പുറത്തിറങ്ങിയ മുഖം മിനുക്കിയ ആസ്പയറിന്റെ രൂപത്തില്‍ തന്നെയാകും ഫിഗോയുമെത്തുക. റീഡിസൈന്‍ഡ് ബംബറുകളാണ്. പ്രീമിയം സെല്ലുലാര്‍ രൂപകല്‍പനയിലായിരിക്കും പുതിയ ഫിഗോ. 1.2, 1.5 പെട്രോള്‍. 1.5 ഡീസല്‍. പുതിയ 1.2 പെട്രോളിന് 88 പി എസ്. 1.5 ന് 112. ഡീസലിന് 100 പി എസ്.

ഗ്രാന്റ് ഐ 10

hyundai-grandi10-3
Grand i10

ചെറു ഹാച്ചായ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പാണ് ഹ്യുണ്ടേയ് വിപണിയിലെത്താന്‍ പോകുന്ന പ്രധാന താരം. അടുത്ത വര്‍ഷം അവസാനം അല്ലെങ്കില്‍ 2020 ആദ്യം കാര്‍ ഇന്ത്യയിലെത്തും. രാജ്യാന്തര വിപണിയിലെ അരങ്ങേറ്റത്തിന് ശേഷമായിരിക്കും ഇന്ത്യന്‍ പ്രവേശനം. സെഗ്‌മെന്റിലെ തന്നെ ആദ്യ ഫീച്ചറുകളുമായി 2013 ലാണ് ഗ്രാന്റിന്റെ ആദ്യ തലമുറ ഇന്ത്യയിലെത്തിയത്. പുതിയ എലാന്‍ട്രയില്‍ നിന്ന് നിരവധി ഡിസൈന്‍ ഘടകങ്ങള്‍ ഗ്രാന്റ് കടം കൊള്ളും. ഹെക്‌സഗണല്‍ ഗ്രില്‍, വലിയ ടെയില്‍ ലാംപ്, ഹെഡ്‌ലാംപ്, കൂടുതല്‍ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും. വലിയ ടച്ച് സ്‌കീന്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങി സെഗ്‌മെന്റില്‍ തന്നെ ആദ്യമായി എത്തുന്ന നിരവധി ഫീച്ചറുകള്‍ ഇതിൽ പ്രതീക്ഷിക്കാം. 1.2 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകും. നിലവിലെ ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സിന് പകരം എഎംടി ഗിയര്‍ബോക്‌സും പുതിയ ഗ്രാന്റ് 10 ല്‍ സ്ഥാനം പിടിക്കും.

ഐ20 എലൈറ്റ്

പ്രീമിയം സെഗ്മെന്റില്‍ ഏറ്റവുമധികം വില്‍പനയുള്ള കാറുകളിലൊന്നായ ഐ20യുടെ പുതിയ മോഡല്‍ 2020 പകുതിയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനൊ, ജാസ് തുടങ്ങിയ വാഹനങ്ങളെ കൂടാതെ ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ എക്‌സ് 45 എന്ന പ്രീമിയം ഹാച്ചുമായി മത്സരിക്കാന്‍ വേണ്ടതെല്ലാം പുതിയ ഐ 20ല്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. പ്രീമിയം ഇന്റീരിയറും കൂടുതല്‍ സ്ഥലസൗകര്യങ്ങളുമുണ്ടാകും. കൂടാതെ സ്‌പോര്‍ട്ടി ഡിസൈനും സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളും പ്രതീക്ഷിക്കാം. നിലവിലുള്ള 90 ബിഎച്ച്പി 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 83 ബിഎച്ച്പി 1.2 ലീറ്റര്‍ എന്‍ജിനും തന്നെയാണ് പുതിയ വാഹനത്തിലും. എന്നാല്‍ ഈ എന്‍ജിനെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും ഉപയോഗിക്കുക.

ഫോക്‌സ്‌വാഗന്‍ പോളോ

ഫോക്‌സ് വാഗന്‍ പോളോയുടെ പുതിയ പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. 2017 രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ ആറാം തലമുറ പോളോയായിരിക്കും ഇന്ത്യയില്‍ രണ്ടാം തലമുറയായി എത്തുക. ഇന്ത്യയില്‍ പുറത്തിറങ്ങിയ നാൾ മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന കാര്‍  അടുത്ത വര്‍ഷം പകുതിയില്‍ അടിമുറി മാറി എത്തുമെന്നാണ് പ്രതീക്ഷ. 1 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ പുതിയ പോളോയിലുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA