sections
MORE

വി ക്ലാസ് ഇന്ത്യയിലെത്തി

benz-v-class
Mercedes Benz V Class
SHARE

വിയാനോ, വിറ്റോ, മാർക്കോ പോളോ, വി ക്ലാസ്... എല്ലാം ഒരു വാഹനം തന്നെ. മെഴ്സിഡീസിന്റെ എംപിവി അഥവാ മൾട്ടി പർപസ് വെഹിക്കിൾ. വാൻ എന്നു പൊതുവെ വിളിക്കപ്പെടുന്ന, സാധാരണ ഉപയോഗങ്ങൾക്കുള്ള എംപിവി മെഴ്സിഡീസിൽ നിന്നു വരുമ്പോള്‍ ആഡംബരം ഇല്ലാതെ പറ്റില്ലല്ലോ? അതു തന്നെ ഇവിടെയും സംഭവിച്ചു. ആഡംബരത്തിനും ആധുനികതയ്ക്കും സുഖസൗകര്യങ്ങൾക്കും തെല്ലും കുറവില്ല. ഇപ്പോഴിതാ ഇതേ ആഡംബര വാൻ ഇന്ത്യയിൽ വി ക്ലാസ് എന്ന പേരിൽ ഇറങ്ങുന്നു.

benz-v-class-8

∙ പുതുജന്മം: മെഴ്സിഡീസ് ശ്രേണിയിലെ പുതുമുഖങ്ങളിലൊന്നാണ് വി ക്ലാസ്. 1993ൽ ആദ്യമായി വിപണിലിറങ്ങി. രണ്ടാം തലമുറ 2003ലും മൂന്നാം തലമുറ 2014ലും ഇറങ്ങി. മൂന്നാം തലുറയുടെ പരിഷ്കൃത രൂപമാണ് ഇന്ത്യയിൽ. പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് രണ്ടു മോഡലുകൾ. വില 68.40 ലക്ഷം, 81.90 ലക്ഷം.

benz-v-class-7

∙ വലിയ വാൻ: 5 മീറ്ററിൽ അധികം നീളമുള്ള വാനാണ് വി ക്ലാസ്. മനോഹരമായ ഹെ‍ഡ്‌ലാംപും ബംബറും വലിയ ഗ്രില്ലും ചേരുമ്പോൾ മെഴ്സിഡീസ് മുഖം പൂർണമാകുന്നു. പിൻ ഡോറുകൾ െെസ്ലഡിങ്ങാണ്. സ്വിച്ചിട്ടാൽ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. മസ്കുലർ ഭാവം അധികം നൽകാത്ത ബോഡി ലൈനുകള്‍. ചെറിയ ടെയിൽ ലാംപ്. പിന്നിലെ ലഗേജ് ഇടം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി പൂർണമായി തുറക്കാവുന്ന പിൻ ഹാച്ച്.  

benz-v-class-6

∙ സെഡാനു തുല്യം: മെഴ്സിഡീസ് വിശേഷിപ്പിക്കുന്നതു പോലെ സെഡാൻ കാറിനൊത്ത സൗകര്യങ്ങൾ. ആഡംബരം തുളുമ്പുന്ന ഉൾവശം. മികച്ച കാഴ്ച നൽകുന്ന സീറ്റുകൾ. ഉള്ളിൽ ബെൻസിന്റെ സെ‍ഡാനുകളിൽ കയറുന്ന പ്രതീതി. സി ക്ലാസിനു സമാനമായ ഡയലുകൾ. കറുപ്പും ബീജും തടിയുടെ ഇൻസേർട്ടുകളും ചേർന്ന സങ്കലനമാണ് ഫിനിഷിങ്. മുൻ സീറ്റുകൾ വിമാനത്തിലെ ബിസിനസ് ക്ലാസിന്റെ യാത്ര നൽകുമെങ്കിൽ പിന്നിലെ രണ്ടു നിര സീറ്റുകൾ ഫസ്റ്റ് ക്ലാസിന്റെ സുഖം നൽകും. 

benz-v-class-4

∙ രണ്ടു മോഡലുകൾ: കോംപാക്റ്റ് (4895 എംഎം), ലോങ് (5140 എംഎം), എക്സ്ട്രാ ലോങ് (5370 എംഎം) എന്നിങ്ങനെ മൂന്നു നീളങ്ങളിൽ രാജ്യാന്തര വിപണിയിൽ വി ക്ലാസ് ലഭിക്കും. ഇന്ത്യയിൽ നീളം കുറഞ്ഞ മോ‍‍‍‍‍‍‍‍‍‍‍ഡൽ ഇല്ല. ആറ്, ഏഴ് സീറ്ററുകളാണ് ഇവിടെ. രാജ്യാന്തര വിപണിയിലെ സ്‌ ലീപ്പര്‍ മോഡലും ഇന്ത്യയിലില്ല.

benz-v-class-5

∙ ഫീച്ചറുകൾ: അടിസ്ഥാന വകഭേദത്തിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളും മൾട്ടിമീഡിയ സിസ്റ്റവും ലഭിക്കുമ്പോൾ ഉയർന്ന വകഭേദത്തിൽ കൂടുതൽ ഫീച്ചറുകളും ആഡംബര സൗകര്യങ്ങളുമുണ്ട്. ഉയർന്ന വകഭേദമായ എക്സ്ക്ലുസീവിൽ 17 ഇഞ്ച് അലോയ് വീലുകളും എക്സ്പ്രഷനിൽ 16 ഇഞ്ച് അലോയ് വീലുകളും. 640 വാട്ട്സ് 15 സ്പീക്കർ ബർമെസ്റ്റർ സറൗണ്ട് സിസ്റ്റം ഓപ്ഷണലായി ലഭിക്കും.

benz-v-class-1

∙ സുരക്ഷിതം: ആറ് എയർബാഗുകൾ, അറ്റൻഷൻ അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആക്ടീവ് പാർക്കിങ് അസിസ്റ്റ് എന്നിവയുണ്ട്. ലോക നിലവാരത്തിലുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളും വി ക്ലാസിലുണ്ട്.

benz-v-class-2

∙ ഒരു എൻജിൻ: ഇന്ത്യയിൽ ഒരു എൻജിൻ മാത്രമാണുള്ളത്. 2143 സിസി നാല് സിലിണ്ടര്‍ ഡീസല്‍.163 എച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും. 7 ജി ട്രോണിക് പ്ലസ് ട്രാൻസ്മിഷൻ. സാധാരണ മെഴ്സിഡീസുകളിൽ നിന്നു വ്യത്യസ്തമായി മുൻ വീൽ െെഡ്രവ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ 10.9 സെക്കന്‍‍ഡ്. ഉയർന്ന വേഗം 195 കിലോമീറ്റർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA