ADVERTISEMENT

Toyota Yaris

കാംമ്രിയും കൊറോളയും പോലെ ടൊയോട്ടയുടെ ആഗോള കാറാണ് യാരിസ്. അമേരിക്കയും യൂറോപ്പുമടക്കം ലോകത്ത് എല്ലാ വിപണികളിലും ഇറങ്ങുന്ന കാർ. 1999 മുതൽ ഹാച്ച് ബാക്കായി യാരിസിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞ വർഷമാണ് യാരിസിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്. മിഡ് സൈസ് സെ‍ഡാൻ സെഗ്മെന്റിലേയ്ക്ക് എത്തിയ യാരസ് ടൊയോട്ടയുടെ ഏറ്റവും വിൽപ്പനയുള്ള കാറുകളിലൊന്നായി മാറിയത് വളരെപ്പെട്ടന്നാണ്.

toyota-yaris-2
Yaris

ആഗോള വിപണിയിൽ യാരിസ് ഹാച്ച് ബാക്കാണെങ്കിൽ ഏഷ്യയിൽ യാരിസിന് ഒരു സെഡാൻ മോഡൽ കൂടിയുണ്ട്. മധ്യനിര സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാൻ സണ്ണി, ഫോക്സ് വാഗൻ വെൻറോ, സ്കോഡ റാപിഡ് എന്നിവരാണ് യാരിസിന്റെ എതിരാളികൾ. കാലികമായ ഒരു മധ്യനിര കാർ എന്നതാണ് യാരിസിന്റെ പ്രസക്തി. എറ്റിയോസിലും കുറച്ചു മുകളിൽ എറ്റിയോസ് തെളിച്ച പാതയിൽ നീങ്ങാനൊരു കാർ. അറ്റകുറ്റപ്പണി ഏതാണ്ട് പൂജ്യത്തിലെത്തിക്കുന്ന, പരിപാലനച്ചെലവ് രണ്ടായിരം രൂപയിൽത്താഴെയായി ഒരോ സർവീസിനും പരിമിതപ്പെടുത്തുന്ന, ഉപയോഗം കഴിഞ്ഞു വിറ്റാൽ പരമാവധി വില കിട്ടുന്ന എറ്റിയോസ് പാരമ്പര്യത്തിൽ കുറച്ചു കൂടി നല്ല കാർ. 

toyota-yaris-1
Yaris

യാരിസിന് ടൊയോട്ട ലോഗോ അധികപ്പറ്റാണ്. ലോഗോയില്ലാതെ തന്നെ കണ്ടാൽ മനസ്സിലാകും ടൊയോട്ടയെന്ന്. പരമ്പരാഗത ടൊയോട്ട മുഖവും കൊറോളയോടു സാമ്യമുള്ള വശങ്ങളും പിൻഭാഗവുമെല്ലാം പറയുന്നു, ഞാനൊരു ടൊയോട്ടയാണ്. ഓട്ടമാറ്റിക്ക് ഹെഡ്‍ലാംപുകളാണ്. വശങ്ങളിൽ നിന്ന് നോക്കിയാൽ മികച്ച മധ്യനിരസെഡാൻ ലുക്ക്.  എൽഇഡി ലൈൻ ഗൈഡോടുകൂടിയ ടെയിൽലാംപ് മികച്ചു നിൽക്കുന്നു. 

ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുണ്ട് യാരിസിൽ. എട്ടുതരത്തിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് െെഡ്രവർ സീറ്റ് അഡ്ജസ്റ്റർ, ആംബിയന്റ് ഇലുമിനേഷനോടു കൂടിയ റൂഫ് മൗണ്ടഡ് എയ, പിന്നിൽ രണ്ട് പവർ സോക്കറ്റ്, ക്രൂസ് കൺട്രോൾ, പാഡിൽ ഷിഫ്റ്റ്, റെയിൻ സെൻസിങ് െെവപ്പർ, ലെതർ സീറ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്, സോണാർ ഡിസ്പ്ലേ, പുഷ് സ്റ്റാർട്ട്... എഴുതിയാൽ തീരാത്തത്ര ഫീച്ചറുകൾളുണ്ട് യാരിസിൽ.

toyota-yaris-4
Yaris

കാഴ്ചയിൽ അന്തസ്സുള്ള കാർ. ആധുനികം. ഒരോ ഇഞ്ചിലും തുടിക്കുന്ന ടൊയോട്ട പാരമ്പര്യം. ഉള്ളിലെ ഫിനിഷ് കറുപ്പും ബെയ്ജും. ഡാഷ് ബോർഡിന് വരമ്പിടുന്ന ലെതർ സ്റ്റിച്ചിങ് ഫിനിഷ് സ്റ്റീയറിങ്ങിനുമുണ്ട്. സുഖകരമായ സീറ്റുകൾ, പിന്നിൽ ആം റെസ്റ്റ്, ആവശ്യത്തിന് സ്ഥലസൗകര്യം. 

കംഫർട്ടബിളായ ക്യാബിനാണ്. എച്ച്എസ്ഇഎ അക്വാസ്റ്റിക് വൈബ്രേഷൻ കൺട്രോൾ ഗ്ലാസുകള്‍ ഉൾഭാഗത്തെ നിശബ്ദമാക്കുന്നു. ജെസ്റ്റർ കൺട്രോളും നാവിഗേഷനുമുള്ള ഇൻഫോടൈൻമെന്റ് സിസ്റ്റമാണ്. 4.2 ടിഎഫ്ടി മൾട്ടി ഇൻഫർമെഷൻ ഡിസ്പ്ലെയാണ് കാറിന്. ടയർപ്രഷർമോണിറ്റർ കൂടാതെ വാഹനത്തെപറ്റിയുള്ള നിരവധി വിവരങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. 60:30 അനുപാതത്തിൽ മടക്കാവുന്ന റിയർസീറ്റാണ് യാസിരിന്റെ മറ്റൊരു പ്രത്യേകത.  

toyota-yaris-3
Yaris

പെട്രോൾ എൻജിനോട മാത്രമേ  യാരിസ് ലഭിക്കുന്നത്. ടൊയോട്ടയുടെ ഡ്യുവൽ വിവിടി–ഐ 1.5 ലീറ്റർ എൻജിനാണ് യാരിസിന് കരുത്തേകുന്നത്. കൂട്ടായി അത്യാധുനിക ഏഴു സ്പീഡ് സി വി ടി ഒാട്ടമാറ്റിക്കും. പാഡിൽ ഷിഫ്റ്റുള്ള യാരിസ് പുതിയൊരു െെഡ്രവിങ് അനുഭവമാണ് നൽകുന്നത്. 1496 സി സി പെട്രോൾ എൻജിൻ ടൊയോട്ടയുടെ ആധുനിക തലമുറയിൽ നിന്നാണ്. 107 പി എസ് ശക്തി. പെട്രോളിന് 17.1 കി മിയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 17.8 കി മിയും പരമാവധി ഇന്ധനക്ഷമത. െെഡ്രവിങ് ആയാസ രഹിതം. യാത്ര പരമ സുഖം. മികച്ച സസ്പെൻഷൻ പ്രത്യേക പരാമർശമർഹിക്കുന്നു.

സുരക്ഷയ്ക്കായി എഴ് എയർബാഗുകളാണ് അടിസ്ഥാന വകഭേദം മുതലുണ്ട്. ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഇബിഡിയോടു കൂടിയ എബിഎസ്, ഫ്രണ്ട് ആന്റ് റിയർ പാർക്കിങ് സെൻസറുകൾ എന്നിവയുണ്ട്. 

ടെസ്റ്റ് ഡ്രൈവ്–  അമാന ടൊയോട്ട : 9895761121, നിപ്പോൺ ടൊയോട്ട : 9744712345

കൂടുതൽ വിവരങ്ങൾക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com