sections
MORE

ഇവർ ഓട്ടമാറ്റിക്കിലെ മൈലേജ് രാജാക്കന്മാർ

HIGHLIGHTS
  • ‍മാരുതി ഡിസയർ, സ്വിഫ്റ്റ് ‌, 28.4 കിലോമീറ്റർ മൈലേജ്
  • മാരുതി വിറ്റാര ബ്രെസ, 24.03 കിലോമീറ്റർ മൈലേജ്
cars
Mileage Cars
SHARE

റോക്കറ്റിന്റെ പോലും മൈലേജ് എത്രയാണെന്നു ചോദിക്കുന്നവരാണ് ഇന്ത്യക്കാരെന്നാണ് പൊതുവേ പറയാറ്. ഇന്ത്യയിൽ വാഹനങ്ങളുടെ വിൽപനയിൽ മൈലേജിനു വളരെയധികം പ്രാധാന്യമുണ്ട്. ഡീസലാണെങ്കിലും പെട്രോളാണെങ്കിലും മൈലേജ് സുപ്രധാനമാണ്. എഎംടിയുടെ വരവോടെ ഓട്ടമാറ്റിക്ക് കാറുകളിലും ഇന്ധനക്ഷമത പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ചെറു ഓട്ടമാറ്റിക്ക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം. (വാഹന നിർമാതാക്കൾ നൽകുന്ന എആർഎഐ ഇന്ധനക്ഷമതയെ ആധാരമാക്കിയാണ് മൈലേജ് കാറുകളെ തിരഞ്ഞെടുത്തിരിക്കുന്നത്).

മാരുതി ഡിസയർ, സ്വിഫ്റ്റ്  എഎംടി

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റും കോംപാക്റ്റ് സെ‍ഡാൻ ഡിസയറും ഒരേ ഇന്ധനക്ഷമത നൽകുന്ന വാഹനങ്ങളാണ്. പുറത്തിറങ്ങിയ നാൾ മുതൽ ഇന്ത്യൻ വാഹനവിപണിയിൽ, വിൽപനയിൽ ആദ്യ 10 വാഹനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇരുകാറുകളും. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന 1.3 ലീറ്റര്‍ ഡീസൽ എന്‍ജിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഓട്ടമാറ്റിക്ക് വകഭേദത്തിനും മാനുവൽ വകഭേദത്തിനും ഒരേ ഇന്ധനക്ഷമത ലഭിക്കുമെന്നും മാരുതി പറയുന്നു.

മാരുതി വിറ്റാര ബ്രെസ

കോംപാക്റ്റ് എസ്‌‍യുവി സെഗ്‍മെന്റിൽ ഏറ്റവുമധികം ഇന്ധനക്ഷമതയും വിൽപനയുമുള്ള വാഹനമാണ് ബ്രെസ. പുറത്തിറങ്ങി മൂന്നു വർഷത്തിനുള്ളിൽ തന്നെ 4 ലക്ഷം കാറുകൾ വിറ്റ് റെക്കോർഡിട്ടിരുന്നു. 1.3 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ബ്രെസയുടെ എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 24.03 കിലോമീറ്റാണ്.

മാരുതി ഓൾട്ടോ കെ10

ഏറ്റവും ഇന്ധനക്ഷമതയുടെ കാറുകളുടെ പട്ടികയിലെ ആദ്യ പെട്രോൾ എൻജിൻ കാറാണ് ഓൾട്ടോ കെ 10. ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള കാറിന്റെ എഎംടി പതിപ്പിന്റെ ഇന്ധനക്ഷമത 24.07 കിലോമീറ്ററാണ്. 1 ലീറ്റർ കെ10 പെട്രോൾ എൻജിനാണ് കാറിൽ ഉപയോഗിക്കുന്നത്.

ക്വിഡ്

റെനോയുടെ ജനപ്രിയ കാറാണ് ക്വിഡ്. ആകർഷകമായ ലുക്കാണ് ക്വിഡിന്റെ സെല്ലിങ് പോയിന്റ്. ചെറു കാര്‍ സെഗ്മെന്റില്‍ ഏറ്റവും സ്‌റ്റൈലന്‍ കാര്‍ എന്ന വിശേഷണം ക്വിഡിന് സ്വന്തം. ഒട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന് പരമാവധി 68 പിഎസ് കരുത്തും 91 എന്‍എം ടോര്‍ക്കുമുണ്ട്. ഇന്ധന ക്ഷമത ലീറ്ററിന് 24.04 കിലോമീറ്റര്‍.

ടാറ്റ ടിയാഗോ 

ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോ മൈലേജിന്റെ കാര്യത്തിൽ ശ്രദ്ധേയനാണ്. ടാറ്റയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ ടിയാഗോയുടെ പെട്രോൾ എഎംടി വകഭേദം ലീറ്ററിന് 23.84 കിലോമീറ്റർ മൈലേജ് നൽകും എന്നാണ് കമ്പനി വാഗ്‌ദാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA