ADVERTISEMENT

എസ്‌യുവികളിലേക്കാണ് കൂടുതൽ വാഹനപ്രേമികളുടെയും വാഹനനിർമ‍ാതാക്കളുടെയും നോട്ടം. വലിയ എസ്‌യുവികൾക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നതിനാൽ, 4 മീറ്ററിൽത്താഴെ നീളമുള്ള കോംപാക്ട് എസ്‌യുവികളാണു കൂടുതൽ വിറ്റഴിയുന്നത്. മഹീന്ദ്ര ഈയിടെ എക്സ്‌യുവി 300 അവതരിപ്പിച്ചതോടെ ഈ വിഭാഗം വീണ്ടും ഉഷാറായി. ഈ വിഭാഗത്തിലെ പ്രമുഖരായ മാരുതി സുസുകി വിറ്റാര ബ്രെസ, ടാറ്റ മോട്ടോഴ്സ് നെക്സോൺ, ഫോഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര എക്സ്‌യുവി 300 എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ താരതമ്യപ്പെടുത്തുകയാണിവിടെ:

maruti-brezza

മാരുതി വിറ്റാര ബ്രെസ

എൻജിൻ– ഡീസൽ മാത്രം–1248 സിസി

ഗിയർബോക്സ് 5–സ്പീഡ് മാനുവൽ, 5–സ്പീഡ് ഓട്ടമാറ്റിക് (എഎംടി)

കരുത്ത് 90 എച്പി @4000rpm

കുതിപ്പുശേഷി (ടോർക്) 200എൻഎം@1750rpm

നീളം–വീതി–ഉയരം 3995–1790–1640 മില്ലിമീറ്റർ

വീൽബേസ് 2500 മില്ലിമീറ്റർ

ഭാരം 1195 കിലോഗ്രാം

ഗ്രൗണ്ട് ക്ലിയറൻസ് 198മില്ലിമീറ്റർ

കമ്പനി അവകാശപ്പെടുന്ന മൈലേജ് ലീറ്ററിന് 24.3 കിലോമീറ്റർ

ഷോറൂം വില 7.98 ലക്ഷം – 10.93 ലക്ഷം രൂപ

mahindra-xuv300

മഹീന്ദ്ര എക്സ്‌യുവി 300

എൻജിൻ 1497 സിസി ഡീസൽ, 1197 സിസി പെട്രോൾ, 

ഗിയർബോക്സ് 6–സ്പീഡ് മാനുവൽ

കരുത്ത് ഡീസൽ 115 എച്പി @3750rpm, പെട്രോൾ 110 എച്പി @5000rpm 

കുതിപ്പുശേഷി ഡീസൽ 300 എൻഎം@1500–2500rpm, 

പെട്രോൾ 200 എൻഎം @2000–3500rpm

നീളം–വീതി–ഉയരം 3995–1821–1627 മില്ലിമീറ്റർ

വീൽബേസ് 2600 മില്ലിമീറ്റർ

ഭാരം 1405 കിലോഗ്രാം(ഡീസൽ), 1360 കി.ഗ്രാം.(പെട്രോൾ)

ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലിമീറ്റർ

കമ്പനി അവകാശപ്പെടുന്ന മൈലേജ്– പെട്രോൾ ലീറ്ററിന് 17 കിലോമീറ്റർ, ഡീസൽ 20 കി.മീ

ഷോറൂം വില പെട്രോൾ 7.90 ലക്ഷം– 11.49 ലക്ഷം രൂപ, 

ഡീസൽ 8.49 ലക്ഷം– 11.99 ലക്ഷം രൂപ.

tata-nexon

ടാറ്റ നെക്സോൺ

എൻജിൻ– ഡീസൽ 1497 സിസി, പെട്രോൾ 1198സിസി

ഗിയർബോക്സ് 6–സ്പീഡ് മാനുവൽ, 6–സ്പീഡ് ഓട്ടമാറ്റിക് (എഎംടി)

കരുത്ത് ഡീസൽ 110 എച്പി @3750rpm, 

പെട്രോൾ 110 എച്പി @5000rpm 

കുതിപ്പുശേഷി ഡീസൽ 260എൻഎം@1500–2750rpm, 

പെട്രോൾ 170എൻഎം@1750–4000rpm

നീളം–വീതി–ഉയരം 3994–1811–1607 മില്ലിമീറ്റർ

വീൽബേസ് 2498 മില്ലിമീറ്റർ

ഭാരം 1305 കിലോഗ്രാം (ഡീസൽ), 1188 കി.ഗ്രാം.

ഗ്രൗണ്ട് ക്ലിയറൻസ് 209 മില്ലിമീറ്റർ

കമ്പനി അവകാശപ്പെടുന്ന മൈലേജ് 

പെട്രോൾ ലീറ്ററിന് 17 കിലോമീറ്റർ, ഡീസൽ 21.5 കിമീ

ഷോറൂം വില പെട്രോൾ 6.56 ലക്ഷം– 9.97 ലക്ഷം രൂപ, 

ഡീസൽ 7.59 ലക്ഷം– 10.95 ലക്ഷം രൂപ.

ford-ecosport

ഫോഡ് ഇക്കോസ്പോർട്ട്

എൻജിൻ 1498 സിസി ഡീസൽ, 1497 സിസി പെട്രോൾ, 

ഗിയർബോക്സ് 5–സ്പീഡ് മാനുവൽ, 

6–സ്പീഡ് ഓട്ടമാറ്റിക് (പെട്രോൾ)

കരുത്ത് ഡീസൽ 100 എച്പി @3750rpm, 

പെട്രോൾ 123 എച്പി @6500rpm 

കുതിപ്പുശേഷി ഡീസൽ 205 എൻഎം@1750–3250rpm, പെട്രോൾ 150എൻഎം@4500rpm

നീളം–വീതി–ഉയരം 3998–1765–1647 മില്ലിമീറ്റർ

വീൽബേസ് 2519 മില്ലിമീറ്റർ

ഭാരം 1304 കിലോഗ്രാം(ഡീസൽ), 1274കി.ഗ്രാം.(പെട്രോൾ)

ഗ്രൗണ്ട് ക്ലിയറൻസ് 200 മില്ലിമീറ്റർ

കമ്പനി അവകാശപ്പെടുന്ന മൈലേജ്– പെട്രോൾ മാനുവൽ ലീറ്ററിന് 17 കിലോമീറ്റർ, ഓട്ടമാറ്റിക് 14.8കി.മീ, ഡീസൽ 23കിമീ.

ഷോറൂം വില പെട്രോൾ 7.82 ലക്ഷം– 11.36 ലക്ഷം രൂപ, ഡീസൽ 8.42 ലക്ഷം– 11.04 ലക്ഷം രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com