sections
MORE

ടാറ്റയ്ക്ക് പേരിട്ട റുമേനിയൻ സുന്ദരികൾ

HIGHLIGHTS
  • ലംബോർഗിനിയുടെ എല്ലാ പേരുകളും കാളപ്പോരിൽ നിന്ന് ഉൾക്കൊണ്ടതാണ്
  • പേരു കൊണ്ട് തകർന്നു പോയ മോഡലുകളുമുണ്ട്.
Namzya-Naming-agency
റുമേനിയക്കാരായ ആൻഡ്രാ ഗുടുയിക്കും മാർസെല സാർമസാനും
SHARE

ടാറ്റയുടെ സൂപ്പർ പ്രീമിയം ഹാച്ച് ആൽട്രോസിനു പിന്നിൽ വനിതാ ശക്തി. ജനീവയിൽ പ്രദർശിപ്പിച്ച കാർ ഇക്കൊല്ലം ഒാഗസ്റ്റിൽ വിപണിയിൽ തരംഗം സൃഷ്ടിക്കാനിറങ്ങുമ്പോൾ റുമേനിയക്കാരായ ആൻഡ്രാ ഗുടുയിക്കും മാർസെല സാർമസാനും അഭിമാനിക്കാം. ആൽട്രോസ് എന്നു നാമകരണം നടത്തിയത് ഇവരുടെ ഉടമസ്ഥതയിലുള്ള നംസ്യ എന്ന സ്ഥാപനം. ആ വകയിൽ ആൽട്രോസിന് ഒരു റുമേനിയൻ കണക്‌ഷൻ.

Namzya_1
റുമേനിയക്കാരായ ആൻഡ്രാ ഗുടുയിക്കും മാർസെല സാർമസാനും

രണ്ടു കൊല്ലം മുമ്പ് ഇവരിരുവരും ചേർന്ന് സ്ഥാപിച്ച നംസ്യ (അർത്ഥം പേര് എന്നു തന്നെ) ആദ്യമായി പേരിടുന്ന കാറാണ് ആൽട്രോസ്. ഒരു പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞൊഴിയാൻ ഈ റുമേനിയൻ സുന്ദരികൾ തയാറല്ല. പേരിലാണ് കാര്യം എന്നാണിവരുടെ തിയറി. പരമ്പരാഗതമായി പേരിടീൽ അധികശ്രദ്ധ കൊടുക്കാത്ത മേഖലയാണെന്നിവർ പറയുന്നു. കമ്പനിക്കുള്ളിൽ ചെറിയൊരു ഗ്രൂപ്പ് ഒരു പേരു കണ്ടു പിടിച്ചങ്ങ് ഇടും. അത്ര തന്നെ. പലപ്പോഴും കുടുംബ പേരോ സ്ഥാപക​െൻറ പേരോ ഒക്കെയാണ് പ്രൊഡക്ട് നാമമായി മാറുന്നത്.  ഈ ഉത്പന്നം വാങ്ങാൻ പോകുന്നയാളുമായി യാതൊരു ബന്ധവും ഈ പേരിനുണ്ടാവില്ല.

tata-altroz-3

എന്നാൽ വെറുമൊരു പേരു മതി സ്ഥാപനത്തെ രക്ഷപെടുത്താൻ. വാഹന രംഗത്തെ ഉദാഹരണം പോർഷെ കയീൻ. തൊണ്ണൂറുകളിൽ പോർഷെ പൊട്ടിത്തകർന്നിരുന്ന കാലത്താണ് കയീൻ എന്ന പേരുമായി പുതിയൊരു വണ്ടിയെത്തുന്നത് അതോടെ സ്ഥാപനം കര കയറി. കയീൻ എന്ന പേരായിരുന്നു ഈ വിജയ കഥയ്ക്കു പിന്നിൽ. പല ബ്രാൻഡുകളുടെയും പേരുകൾക്ക് പിന്നിൽ വലിയ ലോജിക്കുണ്ടെന്നും ഈ വനിതകൾ പറയുന്നു. ലംബോർഗിനിയുടെ എല്ലാ പേരുകളും കാളപ്പോരിൽ നിന്ന് ഉൾക്കൊണ്ടതാണ്. ഈ വാഹനങ്ങളൊക്കെ ലംബോർഗിനിക്ക് വിജയവുമായിരുന്നു.

tata-altroz

പേരു കൊണ്ട് തകർന്നു പോയ മോഡലുകളുമുണ്ട്. മസ്ദ ലുപുറ്റ ഒരു ഉദാഹരണം. ഗള്ളിവറുടെ കഥകളിൽ നിന്നുൾക്കൊണ്ട പേര് പക്ഷ സ്പാനിഷിൽ ചീത്തപ്പേരാണ്. ഈയൊരു കാരണം കൊണ്ടു മാത്രം ലുപുറ്റ ലാറ്റിനമേരിക്കൻ വിപണികളിൽ തറ പറ്റി. 2001 ൽ ഹോണ്ട പുതിയ കാറിന് ഫിറ്റ എന്ന പേരിടാൻ ഒരുങ്ങിയിരിക്കവെയാണ് അറിഞ്ഞത് സ്കാൻഡിനേവിയയിൽ മോശം പേരാണിതെന്ന്. അവസാന നിമിഷം കാറിെൻറ പേര് ജാസ് എന്നാക്കി രക്ഷപ്പെട്ടു. സ്പാനിഷ് ഭാഷയിൽ പജീറോ തെറിവാക്കായതിനാലാണ് അമേരിക്കയിലും മറ്റും മൊൻറീറോ എന്ന പേരു വന്നത്.

tata-altroz

പേരിടുന്നത് കലയല്ല ശാസ്ത്രമാണെന്ന് ഗുടുയിയും സാർമസാനും പറയുന്നു. പേര് എല്ലാവരും വായിക്കും, എന്നാൽ നല്ലൊരു പേര് മനസ്സിൽ തങ്ങി നിൽക്കും. ഇത്തരമൊരു ആവശ്യവുമായാണ് ടാറ്റ എത്തിയത്. മനസ്സിൽ തങ്ങി നിൽക്കുന്ന രാജ്യാന്തര നാമം വേണം. സാധാരണ എട്ടു മാസം എടുക്കാറുള്ള ഈ പദ്ധതി 2 മാസം കൊണ്ടു തീർത്തു. ഭാഷാപരമായ പരിഗണനകളും പരിശോധനകളുമെല്ലാം ഈ സമയത്തിനുള്ളിൽ നടത്തി. പേരിനു പിന്നിലെ സാങ്കേതികതകൾ വെളിപ്പെടുത്താനാവില്ലെങ്കിലും ആൽബട്രോസ് പക്ഷിയിൽ നിന്നാണ് പ്രചോദനം. കിലോമീറ്ററുകളോളം തളരാതെ, നിർത്താതെ പറക്കാനാവുന്ന ആൽബട്രോസിനെപ്പോലെ ഒരു ടാറ്റ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA