ADVERTISEMENT
LAMP

ആധുനിക വാഹനങ്ങളിലെ രൂപഘടനയിലെ ഒരു സുപ്രധാന ഘടകമാണ് ഹെഡ്‌ലൈറ്റുകൾ. പുരാതന കാലത്തെ കുതിരവണ്ടികളിലും കാളവണ്ടികളിലും റാന്തൽ വിളക്കുകൾ ആയിരുന്നു ഇന്നത്തെ ഹെഡ്‌ലൈറ്റിന്റെ ഡ്യൂട്ടി നിർവഹിച്ചിരുന്നത്. നിരത്തുകൾ കാണുക എന്നതിനെക്കാൾ വാഹനങ്ങൾ കാണപ്പെടുക എന്നതായിരുന്നു ഇവയുടെ ഉദ്ദേശ്യം. ഇന്ധനം ഉപയോഗിച്ചു കത്തി ക്കുന്ന റാന്തൽ വിളക്കുകളായിരുന്നു ആദ്യകാലത്ത് വാഹനങ്ങളിൽ ഉപയോഗി ച്ചിരുന്നത്. കുതിരവണ്ടികളിൽനിന്നു രൂപം കൊണ്ടതിനാലാകണം മോട്ടോർ വാഹന ങ്ങളിൽ ഇത്തരം റാന്തൽ ലൈറ്റുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് റാന്തൽ വിളക്കുകളുടെ മെച്ചപ്പെട്ട വകഭേ ദമായ അസെറ്റിലിൻ വാതകം ഉപയോഗി ക്കുന്ന ലൈറ്റുകൾ ആ സ്ഥാനം കൈയേറി. ചുണ്ണാമ്പിലേക്കു വീഴുന്ന വെള്ളത്തിന്റ അളവ് നിയന്ത്രിക്കുന്നതു വഴി അസെറ്റി ലിൻ വാതകത്തിന്റെ ഉൽപാദനം നിയന്ത്രി ക്കാമെന്നതും, കാറ്റും മഴയും ഇതിനെ ബാധിക്കില്ലെന്നതും ഇവയുടെ പ്രചാരണ ത്തിനു കാരണമായി. 1879 ൽ എഡിസൺ ബൾബുകൾ കണ്ടുപിടിച്ചിരുന്നെങ്കിലും അത്തരം ബൾബുകളുടെ ആയുസ്സ് കുറ വായതിനാൽ അവയ്ക്കു പ്രചാരം ലഭി ക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നു. മോ ഡൽ ടി പോലുള്ള ആദ്യകാല വാഹന ങ്ങളിൽ തുടക്കത്തിൽ അസെറ്റിലിൻ ലൈറ്റുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

1910-1920

1910-1920 കാലഘട്ടത്തിലാണ് ഇലക്ട്രിക് ലൈറ്റുകൾ വാഹനങ്ങളിൽ പ്രചാരത്തിൽ വരുന്നത്. ആദ്യ കാലങ്ങളിൽ വട്ടത്തിലുള്ള ലൈറ്റുകൾ മാത്രമാണു പ്രചാരത്തിലുണ്ടായിരുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ 1940 മുതൽ 1974 വരെ എല്ലാ വാഹനങ്ങളിലും വട്ടത്തിലുള്ള ഹെഡ്‍ലാംപുകൾ മാത്രമേ പാടുള്ളൂ എന്നു നിയമം ഉണ്ടായിരുന്നതിനാൽ ആഗോളതലത്തിൽ തന്നെ ഈ കാലയളവിൽ ഇവയുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. 

1980

ഹെഡ്‌ലൈറ്റുകളിൽ വലിയ മാറ്റങ്ങൾ വന്നത് എൺപതുകളിലാണ്. നിർമാണ വൈദഗ്ധ്യം കൂടിയതും സാങ്കേതിക വിദ്യ മെച്ചപ്പെട്ടതും, നിയമങ്ങൾ ലളിതമായതും ഈ മാറ്റ ങ്ങൾക്കു വഴിതെളിച്ചു. ഹാലൊജൻ ബൾബുകളെക്കാൾ ക്ഷമത കൂടിയ സെനോൺ ബൾബുകൾ പ്രചാരത്തിൽ വരുന്നത് 90 കളിലാണ്. ഡേ ടൈം റണ്ണിങ് ലൈറ്റുകളുടെ വരവും എൽ ഇഡി ബൾബുകളുടെ ഉപയോഗവുമാണ് വാഹനങ്ങളുടെ ലൈറ്റുകളിൽ 21–ാം നൂറ്റാണ്ടിൽ വന്ന മറ്റൊരു മാറ്റം.

JEEP-ROOF-LIGHT

ഉയരം 1.5 മീറ്റർ

മാത്രം പൊതുനിരത്തിൽ ഉപയോഗിക്കുന്ന എല്ലാത്തരം വാഹനങ്ങളുടെയും ഹെഡ്‍ലൈറ്റുകൾ നിലത്തുനിന്നു പരമാവധി 1.5 മീറ്റർ മാത്രമേ ഉയർത്തിവയ്ക്കാവൂ. ഹെഡ്‍ലൈറ്റുകളെ കൂടാതെ ഫോഗ് ലൈറ്റുകൾ ഘടിപ്പിക്കുകയാണെങ്കിൽ അവ ഹെഡ്‍ലൈറ്റിനു താഴെ ആയിരിക്കണം. ഡിം ലൈറ്റിനു രണ്ട്, ഹൈ ബീമിന് രണ്ട്, ഫോഗ് ലാംപുകൾ രണ്ട് എന്നിങ്ങനെ പൊതുനിരത്തിൽ ഉപയോഗിക്കുന്ന ഒരു വാഹന ത്തിന്റെ മുൻപിൽ പരമാവധി ആറു ലൈറ്റുകൾ മാത്രമേ പാടുള്ളൂ. ഇവയിൽ കൂടുതൽ ലൈറ്റുകൾ ഉണ്ടെങ്കിൽ അവ സുതാര്യമല്ലാത്ത അടപ്പ് ഉപയോഗിച്ച് അടച്ചിരിക്കണം.

CITY-005

നഗരത്തിൽ

നഗരങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ ഉള്ള എല്ലാ നിരത്തുകളിലും പൂർണമായും ലോ ബീം സംവിധാനമേ ഉപയോഗിക്കാവൂ എന്നാണു നിയമം. ഇനി മേൽപറഞ്ഞ സാഹചര്യമല്ലെങ്കിൽ പോലും മുന്നിലോ എതിരെയോ വാഹനങ്ങൾ ഉണ്ടെങ്കിലും ലോ ബീമിൽ തന്നെയാണ് ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കേണ്ടത്. എതിരെ കാൽനടക്കാരോ സൈക്കിൾ യാത്രികരോ ഉണ്ടെങ്കിലും ലോ ബീം ഇടണം.

car-head-light-500x500

ഹെഡ്‍ലൈറ്റ്സും വാട്സും 

വാഹനത്തിൽ ഉപയോഗിക്കുന്ന ലൈറ്റുകളുടെ പരമാവധി പ്രകാശതീവ്രതയെ ക്കുറിച്ചും നിയമമുണ്ട്. ഹെഡ്‍ലൈറ്റുകൾ ക്കു ഹാലൊജൻ ബൾബുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഹൈ ബീമിന് 60 ഉം, ലോ ബീമിന് 55 ഉം വാട്സുള്ള ബൾബുകളേ ഉപയോഗിക്കാവൂ. 

HEAD-LIGHT-008

ബൾബ് മാറ്റാം; പക്ഷേ... 

ഓരോ ഹെഡ്‍ലാംപും അതിലുപയോഗിക്കേണ്ട സവിശേഷ ബൾബുകളുടെ ഘടനയെ അടിസ്ഥാനപ്പെടുത്തിയാണു നിർമിക്കുന്നത്. അതിനാൽ വാഹന നിർമാതാക്കൾ നിർദേശിക്കുന്നതിൽനിന്നു വ്യത്യസ്തമായ ബൾബുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ചില കാറു ടമകൾ വാഹനത്തിലെ ഹാലൊജൻ ബൾബ് മാറ്റി സെനോൺ ബൾബുകൾ സ്ഥാപിക്കാറുണ്ട്. ഇതും നിയമവിരുദ്ധമാണ്. ബൾബി നുള്ളിലെ ഫിലമെന്റ് ഹെഡ്‍ലാംപിനുള്ളിലെ റിഫ്ലക്ടറുകളുടെ ഫോക്കൽ പോയിന്റിൽ വരത്തക്കരീതി യിൽ ക്രമീകരിക്കണം. ബൾബുകൾ മാറ്റി ഉപയോഗി ക്കുന്നത് ഹൈ ബീം ലോ ബീം പാറ്റേണിൽ മാറ്റം വരുത്തും.

ഗ്രാമത്തിൽ വഴിവിളക്കുകൾ 

ഇല്ലാത്ത ഗ്രാമീണ നിരത്തുകളിലും ഹൈവേകളിലും എതിരെയും മുന്നിലും വാഹനങ്ങൾ ഇല്ലെങ്കിൽ മാത്രമേ ഹൈബീം ഉപയോഗിക്കാവൂ. ലോ ബീമിൽ ഓടിച്ചാൽ കാണാൻ സാധിക്കില്ല എന്നു പരാതി യുള്ളവർ ഹൈ ബീം ഉപയോഗിക്കുന്നതിനു പകരം ലോ ബീമിൽ സുരക്ഷിതമായി ഓടിക്കാൻ സാധിക്കുന്ന തരത്തിൽ വേഗം കുറയ്ക്കുകയാണു വേണ്ടത്.

ഹൈ ബീം 

Headlight

വാഹനത്തിന്റെ ഹെഡ്‌ലാംപിൽനിന്നു പ്രകാശരശ്‌മി കൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പുറത്തേക്കു വിടുന്ന സംവിധാനമാണ് ഹൈ ബീം. ഏറ്റവും മികച്ച കാഴ്ചയും പ്രകാശവും ലഭിക്കുന്നതും ഹൈ ബീം ഉപയോഗിക്കുമ്പോഴാണ്. എന്നാൽ ദീർഘനേരം ഹൈ ബീമിൽ വാഹനം ഓടിക്കുന്നത് എതിരെ വരുന്ന മറ്റു വാഹനത്തിലെ ഡ്രൈവർക്കു വളരെ ബുദ്ധിമുട്ടു ണ്ടാക്കും. രാത്രിയിൽ സംഭവിക്കുന്ന റോഡ് അപകട ങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഹൈ ബീമുക ളുടെ അനിയന്ത്രിതമായ ഉപയോഗമാണ്. മാത്രമല്ല, തീവ്രത കൂടിയ പ്രകാശം അധിക നേരം കണ്ണിലേക്ക് അടിക്കുന്നതുമൂലം പെട്ടെന്നു ക്ഷീണം വരുകയും ഉറക്കത്തിലേക്കു വഴുതി വീഴുന്നതിന് ഇടയാക്കുകയും ചെയ്യും.

ലോ ബീം 

ഹെഡ്‌ലാംപിൽനിന്നു പുറത്തുവരുന്ന പ്രകാശരശ്മികൾ മറ്റുള്ളവർക്കു തടസ്സമുണ്ടാകാതെ, റോഡിനെ പ്രകാശിപ്പി ക്കുന്ന സംവിധാനമാണ് ലോ ബീം. മുകളിലേക്കു പ്രതിബിം ബിക്കുന്ന പ്രകാശരശ്മികളെ പ്രത്യേകം രൂപകൽപന ചെയ്ത ഒരു ആവരണം ഉപയോഗിച്ചു തടയുന്നതു വഴിയാണ് ഇതു സാധ്യമാകുന്നത്. ഇത്തരം ആവരണങ്ങൾ ബൾബുകളിലോ ലാംപുകളുടെ ഉള്ളിലോ ആയിരിക്കാം. പൊതുനിരത്തിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലെയും ലോ ബീം ഒരു പ്രത്യേക ഘടനയിലായിരിക്കണമെന്നാണു നിയമം അനുശാസിക്കുന്നത്. ഇതിനെ ലോ ബീം പാറ്റേൺ എന്നാണ് വിശേഷിപ്പിക്കുന്നത്.

HEAD-LIGHT-ADJ

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വാഹനത്തിലെ സസ്പെൻഷൻ സംവിധാനത്തിലോ ടയറുകളിലോ മാറ്റം വരുത്തുമ്പോഴും ഹെഡ്‍ലൈറ്റുകൾ മാറ്റി സ്ഥാപിക്കുമ്പോഴും ഹെഡ് ലൈറ്റിന്റെ എയ്മിങ് വീണ്ടും നടത്തണം. ആക്‌സിഡന്റിലും മറ്റും ഹെഡ്‍ലൈറ്റ് ഘടിപ്പിക്കുന്ന ബ്രാക്കറ്റ് വളഞ്ഞിട്ടുണ്ടെങ്കിൽ അവ അംഗീകൃത സർവീസ് സെന്ററിൽ നൽകി ശരിയായ രീതിയിൽ റിപ്പയറിങ് നടത്തേണ്ടത് വളരെ അനിവാര്യമാണ്. ഹെഡ്‌ലൈറ്റിനു പുറത്തുള്ള റബർ പ്ലാസ്റ്റിക് നിർമിത കവറുകൾ ശരിയായി ഘടിപ്പിച്ചു എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഹെഡ്‌ലൈറ്റിനുള്ളിൽ ഈർപ്പം കയറാനും, ലെൻസ് മങ്ങാനും ഇടയാകും. ആധുനിക വാഹനങ്ങളിൽ ലഭ്യമായതും എന്നാൽ വളരെ കുറച്ചു ശതമാനം ഡ്രൈവർമാർ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഹെഡ്‍ലൈറ്റ് ലെവൽ ക്രമീകരിക്കാനുള്ള സംവിധാനം. വാഹന ത്തിന്റെ പിൻവശത്തു യാത്രികർ കയറുമ്പോഴും, കൂടുതൽ ഭാരം കയറ്റുമ്പോഴും ഹെഡ്‍ലൈറ്റിന്റെ ലോ ബീം ലെവൽ മാറും. ഹെഡ്‌ലൈറ്റ് ലെവൽ അഡ്ജസ്റ്റർ വഴി ഇത് ശരിയായി ക്രമീകരിച്ചില്ലെങ്കിൽ ലോ ബീം അടിക്കുന്നതിന്റെ ഗുണം ലഭിക്കില്ല.

ROUND

ഇതാണു നിയമം 

വാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള ലൈറ്റുകളുടെ നിറത്തിനെ ക്കുറിച്ചും നിയമം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. മുൻവശ ങ്ങളിൽ വെളുത്ത നിറത്തിലുള്ള ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ. പിന്നിലാകട്ടെ ചുവപ്പു നിറത്തിലുള്ളവയും. വശങ്ങളിലേക്കു തിരിയുകയാണ് എന്നു നിർദേശം നൽകാൻ മിന്നി മിന്നി പ്രകാശിക്കുന്ന ഇൻഡിക്കേറ്റർ ലൈറ്റുകളാകാം. എന്നാൽ ഫോഗ് ലാംപുകൾ എന്ന പേരിൽ കടുംമഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതു നിയമപരമല്ല. കൂടാതെ നീലനിറത്തിലുള്ള സെനോൺ ഹെഡ്‌ലൈറ്റുകളും പൊതു നിരത്തിൽ ഉപയോഗിക്കാൻ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com