sections
MORE

കിയ സെൽറ്റോസ് വാങ്ങണോ? അഞ്ചു കാരണങ്ങളിതാ...

kia-seltos
SHARE

ഹ്യുണ്ടേയ് തന്നെയല്ലേ കിയ? പിന്നെന്തിനു കിയ? ഹ്യുണ്ടേയ് പോരേ? സംശയത്തിനു മറുപടിയാണ് ഈ കുറിപ്പ്.

ഹ്യുണ്ടേയ് തന്നെ: രണ്ടും ഒരേ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ. മോഡലുകൾ പലതും ഒരേ പ്ലാറ്റ്ഫോം പങ്കു വയ്ക്കുന്നു. ഇതു തന്നെയാണ് കിയയുടെ നേട്ടം. ഇന്ത്യയിൽ ഇത്ര നാൾ കൊണ്ട് ഹ്യുണ്ടേയ് പടുത്തുയർത്തിയ വിശ്വാസ്യതയും ഗുണമേന്മയും കിയയിലേക്കും പകരുകയാണ്.

കിയ വേറെയാണ്: അങ്ങനെയൊക്കെയെങ്കിലും കിയ വേറൊരു ബ്രീഡാണ്. ഏഷ്യയിൽ നിന്നുള്ളത് എന്നാണ് കിയ എന്ന വാക്കിന്റെ ഏകദേശ അർത്ഥമെങ്കിലും കിയ ഗ്ലോബലായത് യൂറോപ്പിലേക്ക് കടന്നതോടെയാണ്. യൂറോപ്യൻ നിലവാരം. കാഴ്ചയിലും ഉപയോഗക്ഷമതയിലും.

kia-price

മാർപാപ്പയുടെ കിയ: 2014ൽ മാർപാപ്പ സോളിലെത്തിയപ്പോള്‍ പോപ് മൊബീൽ കിയ സോൾ എന്ന കൊച്ചു കാറായിരുന്നു. കിയ കാർണിവലും ആ യാത്രയിൽ പോപ് മൊബീലായി.

ഡിസൈനിലാണ് കളി: കിടിലൻ രൂപകൽപന കൊണ്ടാണ് കിയ ലോകം കീഴടക്കിയത്. വിഖ്യാത ജർമൻ കാറുകളുടെ രൂപകൽപനാ വിദഗ്ധരെ സ്വന്തമാക്കി കിയ കളിച്ച കളി സൂപ്പർ ഹിറ്റായി. യൂറോപ്പിലോ അമേരിക്കയിലോ ഗൾഫിലോ പോയി ചോദിച്ചോളൂ യുവാക്കളെല്ലാം കിയയുടെ കൂടെയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ലക്ഷുറി.

Kia-Interior-2

ഇന്ത്യയിലെ കളി: ഇങ്ങനെയെല്ലാമുള്ള കിയ ഇന്ത്യയിലേക്കെത്തുന്നു. രണ്ടു കൊല്ലം മുമ്പ് ന്യൂഡൽഹി ഒാട്ടൊ എക്സ്പൊയിലെ കിയ പവലിയൻ കണ്ടവരുടെ കണ്ണു തള്ളി, വായ പൊളിഞ്ഞു. കണ്ടാൽ കണ്ണുപറിക്കാൻ തോന്നാത്ത വാഹനങ്ങളുടെ നീണ്ട നിര.

തുടക്കം സെൽറ്റോസ്: എസ് യു വിയുമായാണ് കിയയുടെ മരണ മാസ് എൻട്രി. സ്വന്തമാക്കാൻ കൊതിക്കുന്ന രൂപഭംഗിയും സൗകര്യങ്ങളും.

Kia-Interior

എന്തുകൊണ്ട് സെൽറ്റോസ് വാങ്ങണം? അഞ്ചു കാരണങ്ങൾ ഇവയൊക്കെ

1. രൂപകൽപനാ മികവ്: എന്തൊരു ഭംഗി. നാലു ചുറ്റും നടന്നൊന്നു കണ്ടു നോക്കൂ. പ്രത്യേകതകളുള്ള ഗ്രില്ലും ഹെഡ‌്‌ലാംപും ഐസ് ക്യൂബിനെ അനുസ്മരിപ്പിക്കുന്ന ഫോഗ് ലാംപുകളുമൊക്കെ വ്യത്യസ്തം. വശങ്ങളിലെ വലിയ വീൽ ആർച്ചുകളും വർണാഭമായ റബ് റെയിലുകളും തികച്ചും ആധുനികമായ പിൻവശവും വലിയൊരു എസ് യു വിയുടെ തലയെടുപ്പ് സെൽറ്റോസിനു പകരുന്നു. ഇത്ര ഗംഭീരമായ ഒരു അലോയ് വീൽ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

Kia-Seltos4

2. സൂപ്പർ പ്രീമിയം: മികവ് കാഴ്ചയിൽ ഒതുങ്ങുന്നില്ല. നല്ല സീറ്റുകളിൽ പിന്‍ നിര പല തരത്തിൽ ക്രമീകരിക്കാം. സൺ റൂഫടക്കം പ്രീമിയം കാറുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും ഈ എസ് യു വിയിലുണ്ട്.

3. ബോസ് നിലവാരം: എട്ടു സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം കിട്ടണമെങ്കിൽ കോടികൾ വിലമതിക്കുന്ന ബെൻസ് നിരയിലുള്ള എസ് യു വികളിലേക്ക് പോകേണ്ട, സെൽറ്റോസിലുണ്ട്. ഹെഡ്സ് അപ് ഡിസ്പ്ലേ എന്ന വിൻഡ് സ്ക്രീനിൽ വേഗമടക്കമുള്ള കാര്യങ്ങൾ തെളിഞ്ഞു വരുന്ന സംവിധാനവും വാഹനത്തിന്റെ നാലു വശവും കാട്ടിത്തരുന്ന ക്യാമറയും മൂഡ് െെലറ്റിങ്ങും ടയർ പ്രഷർ മോണിറ്ററും ഒക്കെ ഇവിടെത്തന്നെയുണ്ട്. കണക്റ്റിവിറ്റിയുടെ പൂർണത പുറത്തു നിന്ന് സ്റ്റാർട്ട് ചെയ്യാനും എ സി ഒാണാക്കാനും മറ്റു പലതും ചെയ്യാനും അവസരമൊരുക്കുന്നു.

Kia-seltos6

4. സ്പോർട്ടി എൻജിൻ, സ്പോർട്ടി ഒാട്ടമാറ്റിക്: 1.4 ടർബോ പെട്രോൾ മോഡലും ഡ്യുവൽ ക്ലച്ച് ഡി സി ടി ഗീയർബോക്സും ഈ നിരയിൽ മറ്റൊരു വാഹനത്തിനുമില്ല. ജി ടി െെലൻ എന്ന വേരിയൻറ് സ്പോർടി പെർഫോമൻസിനു വേണ്ടി മാത്രം. ടെക് െെലൻ മോഡലിന് 1.4 പെട്രോളും, 1.4 ഡീസലും. ആറ് എയർ ബാഗുകൾ അടക്കമുള്ള സുരക്ഷ. എല്ലാ വീലുകൾക്കും ഡിസ്ക് ബ്രേക്ക്.

Kia-Seltos5

5. വിലയും വിൽപനാന്തര സേവനവും: 9.69 ലക്ഷം മുതൽ 15.99 ലക്ഷം വരെയാണ് വില. ഇത്ര സൗകര്യങ്ങളുള്ള വാഹനത്തിന് തീരെ കുറവ്. വിൽപനനാന്തര സേവനത്തിന്റെ കാര്യത്തിലും കിയ പുതിയ മാനങ്ങൾ തീർക്കും. വിൽപനയെക്കാൾ മുഖ്യമാണ് അതു കഴിഞ്ഞുള്ള സർവീസ് എന്നറിഞ്ഞ സ്ഥാപനം. സർവീസിങ്ങിൽ മികവു തെളിയിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും നല്ല ഡീലർഷിപ് ഗ്രൂപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA