sections
MORE

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടു... ബലീനൊ മുതൽ ഗ്ലാൻസ വരെ...

HIGHLIGHTS
  • എർട്ടിഗ മലേഷ്യയിൽ പ്രോട്ടോൺ എർട്ടിഗ
  • ജിംനി തെക്കൻ അമേരിക്കയിൽ ഷെവർലെ ജിംമ്നി
glanza-baleno
Glanza, Baleno
SHARE

എന്തൊരു പണിയാണിത്? സുസുക്കി ബലീനൊ പോലെ തന്നെ ടൊയോട്ട ഗ്ലാൻസ. ഒരേ കാർ രണ്ടു പേരിൽ, രണ്ടു ഡീലർഷിപ്പിൽ, രണ്ടു വിലയിൽ. സർവീസ് പാക്കേജുകളും ഒാഫറുകളും ഒക്കെ വ്യത്യസ്തം.

rapid-vento
Rapid, Vento

∙ ഇങ്ങനെയൊരു പണിയുണ്ട്: എന്നാൽ ഇതൊരു പുതിയ ഏർപ്പാടൊന്നുമല്ല. വാഹനങ്ങൾ ജനിച്ച കാലം മുതൽക്കുള്ള ഈ ഏർപ്പാടിന് ബാഡ്ജ് എൻജിനീയറിങ്, റീ ബാഡ്ജിങ് എന്നൊക്കെയാണ് പേര്. ലോകത്ത് നൂറുകണക്കിനു മോഡലുകൾ ഇങ്ങനെ ബാഡ്ജ് എൻജിനീയറിങ്ങിനു വിധേയമായി വിവിധ പേരുകളിൽ വിവിധ രാജ്യങ്ങളിൽ ഒാടുന്നു.

∙ എന്തിനാണീ പണി? പുതിയൊരു കാർ രൂപകൽപന ചെയ്തു നിർമിച്ചെടുക്കുന്നതിന്റെ ചെലവുകളും കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കുകയാണ് ഈ ഏർപ്പാടിന്റെ പ്രധാന ലക്ഷ്യം. വിപണിയിൽ കഴിവു തെളിയിച്ച, എന്നാൽ സ്വന്തം മോഡൽ നിരയിൽ ഇല്ലാത്ത ഒരു മോഡലായിരിക്കും പലപ്പോഴും ഇങ്ങനെ ദത്തെടുക്കപ്പെടുക.

sunny-scala
Sunny, Scala

∙ അതു തന്നെ ഇവിടെയും: പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിൽ ഒരു ഒാട്ടമാറ്റിക് കാറിന്റെ കുറവ് ടൊയോട്ടയ്ക്ക് ഇനിയില്ല. ഗ്ലാൻസ ആ കുറവു നികത്തും. മാരുതി സുസുക്കിക്ക് ഉത്പാദനം ഉയരുകയും ചെയ്യും. ഒരേ മോഡൽ രണ്ടു സെയിൽസ് ടീമുകൾ വിൽക്കുമ്പോൾ ന്യായമായും വിൽപന ഉയരും. ടൊയോട്ടയ്ക്ക് വേറെ അധിക ബാധ്യതകളോ നിർമാണ തലവേദനകളോ ഇല്ല, നേരെ മാരുതിയിൽനിന്നു കൊണ്ടു വന്നു വിറ്റാൽ മതി.

∙ ഇന്ത്യയിലെ ഉദാഹരണങ്ങള്‍: ധാരാളം ഉദാഹരണങ്ങളുണ്ട്. നിസ്സാൻ, റെനോ സഖ്യത്തിലെ ടെറാനോ – ഡസ്റ്റർ, സണ്ണി – സ്കാല, െെമക്ര – പൾസ്. ഫോക്സ് വാഗൻ, സ്കോഡ മോഡലുകളായ െവന്റൊ – റാപിഡ് എന്നിങ്ങനെ ധാരാളം. ഗൾഫിലും യൂറോപ്പിലുമുള്ളവർക്കറിയാം ഡസ്റ്ററും ലോഡ്ജിയുമൊക്കെ അവിടെ റെനോ അല്ല ഡാസിയയാണ്. ഇന്ത്യയിൽ ഈ മോഡലുകൾ ബാഡ്ജ് എൻജിനീയറിങ്ങാണെന്നർഥം.

etriga
Ertiga

∙ സുസുക്കി ഗ്ലോബൽ: രാജ്യാന്തരതലത്തിൽ സുസുക്കി മോഡലുകൾ പല ബ്രാൻഡിൽ ഇറങ്ങുന്നുണ്ട്. നമുക്കറിയാവുന്ന ചില മോഡലുകളുടെ ഉദാഹരണങ്ങളിതാ. എർട്ടിഗ മലേഷ്യയിൽ പ്രോട്ടോൺ എർട്ടിഗ, ജിംനി തെക്കൻ അമേരിക്കയിൽ ഷെവർലെ ജിംമ്നി, അവിടെത്തന്നെ വിറ്റാരയും ഷെവർലെ, യൂറോപ്പിൽ എസ്എക്സ് ഫോർ ഫിയറ്റ് സെഡിസി. വിറ്റാര മസ്ഡയായും വാഗൻ ആർ ഒാപൽ, വോക്സോൾ എജിലായും യൂറോപ്പിൽ ഇറങ്ങിയിരുന്നു.

∙ ടൊയോട്ട: പേരുമാറി ഇറങ്ങുന്ന ചില രാജ്യാന്തര ടൊയോട്ടകൾ ഇവയൊക്കെ. ടൊയോട്ട കാംമ്രി ജന്മനാടായ ജപ്പാനിൽ ദയ്ഹാറ്റ്സു ഒാൾട്ടിസ്, കൊറോള അമേരിക്കയിൽ സിയോൺ എക്സ് ബി.

duster-terrano
Duster, Terrano

∙ പ്രീമിയം: ബ്രാൻഡ് എൻജിനീയറിങ് തന്നെയാണ് ഒരേ കമ്പനി വില കുറഞ്ഞ ബ്രാൻഡും കൂടിയ ബ്രാൻഡുമായി ഒരേ മോഡലുകൾ ഇറക്കുന്നത്. ടൊയോട്ടയുടെ പ്രീമിയം ബ്രാൻഡായ ലെക്സസ്, നിസ്സാന്റെ ഇൻഫിനിറ്റി, ഹോണ്ടയുടെ അക്യുറ, ഫോക്സ് വാഗൻ ഒൗഡി എന്നിവ ഉദാഹരണങ്ങൾ. ഈ മോഡലുകള്‍ പലതും സമാന ഘടകങ്ങളും പ്ലാറ്റ്ഫോമും പങ്കിടുന്നവയാണ്. ആഡംബരവും ലോഗോയും വിലയും കൂടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA