കോന വരുന്നത് ചാലക്കുടി വഴി...

eddy-electric-car
Eddy Love Bird
SHARE

ഹ്യുണ്ടേയ് കോന ഇന്ത്യയിലെ രണ്ടാമത് ഇലക്ട്രിക് കാർ വിപ്ലവത്തിനു തുടക്കം കുറിക്കാനൊരുങ്ങുമ്പോൾ ഈ വിപ്ലവത്തിന്റെ ആദ്യ സ്ഫുരണങ്ങൾ േകരളത്തിൽ നിന്നാണെന്ന് അറിയുക. രാജ്യത്ത്‌‌‌ ആദ്യമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് കാർ എന്ന മികവ് ചാലക്കുടിയിലെ എഡ്ഡി ഇലക്ട്രിക് എന്ന സ്ഥാപനത്തിന്റെ ലവ് ബേഡ് എന്ന കാറിന്. 1993 ൽ വാണിജ്യാടസ്ഥാനത്തിൽ ഉത്പാദിപ്പിക്കപ്പെട്ട കാറിനു പിന്നാലെയാണ് ഇപ്പോൾ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള രേവ ഇലക്ട്രിക് പോലും ഇറങ്ങിയത്.

eddy-electric-car-1
Eddy Love Bird

∙ ആദ്യജാതൻ: 1971 മുതൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എഡ്ഡി കറൻറ് കൺട്രോൾസ്. ഇപ്പോൾ കാറുകളുണ്ടാക്കുന്നില്ലെങ്കിലും മറ്റ് ഇലക്ട്രിക് ഘടക നിർമാണ മേഖലകളിലെ ആഗോള സാന്നിധ്യം. 

eddy-electric-car-2
Eddy Love Bird

∙ 60 കി മി താണ്ടുന്ന സ്നേഹപ്പക്ഷി: രണ്ടു സീറ്റുള്ള ലവ്ബേഡ് സ്റ്റീൽ ഷാസിയിൽ െെഫബർ ഗ്ലാസിൽ നിർമിച്ചതായിരുന്നു.  നഗര െെഡ്രവിങ്ങിനായി രൂപകൽപന ചെയ്ത കൊച്ചു കാർ ഒരു ചാർജിങ്ങിൽ 60 കിലോമീറ്റർ ഒാടി. ഇപ്പോഴത്തെ ആധുനിക ഇലക്ട്രിക് വാഹനങ്ങളെപ്പോലെ 6 മുതൽ 8 മണിക്കൂറിൽ ഫുൾ ചാർജ്. ഏതു കയറ്റവും കയറാൻ പര്യാപ്തമായത്ര കരുത്തുണ്ടായിരുന്ന ലവ് ബേഡിന്. ലെഡ് ആസിഡ് ബാറ്ററിയായിരുന്നു അന്ന്. സാധാരണ കാറുകളിലുപയോഗിക്കുന്ന തരം ബാറ്ററി. ലിതിയം അയൺ ബാറ്ററികളെപ്പറ്റി അക്കാലത്ത് ആരും കേട്ടിരുന്നില്ല. ഡയറക്ട് കറൻറ് ഇലക്ട്രിക് മോട്ടറാണ് എൻജിൻ.  ഇലക്ട്രോണിക് കൺട്രോളുകളാൽ നാലു ഫോർവേഡ് സ്പീഡും ഒരു റിവേഴ്സും നിയന്ത്രിക്കപ്പെട്ടു. പ്രായോഗികതയും ഒതുക്കവും ചെലവു കുറവുമായിരുന്നു മികവുകൾ. ഒാടിക്കാനും സുഖമായിരുന്നെന്ന് പഴമക്കാർ. എന്തായാലും ലവ് ബേഡ് വാണിജ്യ വിജയമായിരുന്നില്ല. പിന്നീട് നിർമാണം ഉപേക്ഷിക്കേണ്ടി വന്നു. കാലത്തിനു മുമ്പ് സഞ്ചരിച്ച പലർക്കും സംഭവിച്ചതു തന്നെ.

∙ രണ്ടാമൻ മിന്നി: ഇലക്ട്രിക് കാറുകളുടെ വിജയ കഥയാണ് രേവ. ഇന്ത്യയിൽ ജനിച്ച് യൂറോപ്പിലടക്കം 26 രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ട ക്യൂട്ട് കാർ. 1994 ൽ ചേതൻ മയ്നി ബാംഗ്ലൂരിൽ സ്ഥാപിച്ച കമ്പനി മഹീന്ദ്ര പിന്നീട് വാങ്ങി. കേരളത്തിലടക്കം മഹീന്ദ്ര ഷോറൂമുകളിൽ രേവ ലഭിക്കും. ഇ 20 എന്നാണ് പേര്.

mahindra-e2o
Mahindra E2O

∙ വിപ്ലവകാരി: ലവ്ബേഡ് കഴിഞ്ഞ് 10 കൊല്ലം കൂടി പിന്നിടുമ്പോഴാണ് രേവയുടെ ജനനം. 2001 ൽ. റവലൂഷനറി ഇലക്ട്രിക് വെഹിക്കിൾ ഒാള്‍ട്ടർനേറ്റീവ് എന്നതിെൻറ ചുരുക്കെഴുത്താണ് രേവ. അമേരിക്കയിൽ നിന്നുള്ള സാങ്കേതിക വിദ്യയിൽ ആദ്യകാലത്ത് സാധാരണ കാർ ബാറ്ററിയിൽ ഒാടിയിരുന്ന രേവയ്ക്ക് ചാർജ് ചെയ്താൽ 70 കി മി വരെ ഒാടാനായി. പുതിയ ഇ ടു മോഡൽ അഞ്ചു മണിക്കൂർ കുത്തിയിട്ടാൽ 100 കി മി ഒാടും. പരമാവധി വേഗം 90 കി മി.

∙ എന്താണ് കോനയുടെ പ്രസക്തി? ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി. കോന തുടക്കമിട്ട വഴിയിലൂടെ ഇനി വാഹനങ്ങൾ ധാരാളം വരും. എം ജി മോട്ടോറായിരിക്കും അടുത്ത വാഹനവുമായെത്തുക. തുടർന്ന് ഏതാണ്ട് എല്ലാ നിർമാതാക്കളും അമേരിക്കയിൽ നിന്നുള്ള ടെസ്​ല അടക്കമുള്ള വമ്പൻമാരും വരുന്നുണ്ട്.

∙ സാങ്കേതികത: ഇലക്ട്രിക് സാങ്കേതികത വികസിച്ചു വരുകയാണ്. ടെസ്​ലയുടെ പുതിയ സ്പോർട്സ് മോഡൽ ഫുൾ ചാർജിൽ 1000 കി.മീ ഒാടും. വിലയും വരും കാലത്ത് ഗണ്യമായി കുറയും. കാരണം സാങ്കേതികത ലളിതമാണ്. മോട്ടറും ബാറ്ററിയുമുണ്ടെങ്കിൽ വണ്ടിയോടും. അടുത്ത 10 കൊല്ലത്തിൽ റോഡ് മുഴുവൻ ഇലക്ട്രിക് വാഹനങ്ങളായാൽ അമ്പരക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA