sections
MORE

ഇനി വരും പിക്കാന്റൊ

HIGHLIGHTS
  • കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത കാർ. അതാണ് കിയ പിക്കാെൻറാ
  • എല്ലാ അർഥത്തിലും ഇന്റർനെറ്റ് കാർ
kia-picanto
Kia Picanto
SHARE

സെൽറ്റോസിെൻറ വിജയം ആവർത്തിക്കാൻ ഇനിയെത്തുന്നത്  പിക്കാന്റൊ? കിയയുെട നീണ്ട നിരയിൽനിന്ന് അടുത്തതായി വരാനിരിക്കുന്നത് ചെറുകാറായ  പിക്കാന്റൊയാണെന്നാണ് കേഴ്‌വി. പിക്കാന്റൊയ്ക്കായി കാത്തിരിക്കണോ? ഇതാ കുറെ കാരണങ്ങൾ.

kia-picanto-5
Kia Picanto

∙ ശരിക്കും പ്രീമിയം: ഹാച്ച് ബാക്കിൽ ആഡംബര കാറിന്റെ തികവുകൾ. ഒരുപക്ഷേ ബിഎംഡബ്ല്യു വൺ സീരീസോ മെഴ്സിഡീസ് എ ക്ലാസോ നൽകുന്നതിനു തുല്യമായ സൗകര്യങ്ങളാണ് ചെറു ഹാച്ചായ  പിക്കാന്റൊ തരുന്നത്. സെൽറ്റോസിൽ 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം വന്നതു പോലെ ചില അദ്ഭുതങ്ങൾ.

kia-picanto-3
Kia Picanto

∙ അപാര സ്െെറ്റലിങ്: കിയ കാറുകളെ സ്െെറ്റലിങ്ങിൽ ആർക്കും പിന്നിലാക്കാനാവില്ലെന്ന് ലോകസഞ്ചാരം നടത്തിയവർക്കറിയാം. പ്രത്യേകിച്ചും ഗൾഫ് നാടുകളിലുള്ളവർക്ക്. കുറഞ്ഞ വിലയ്ക്ക്, കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത കാറുകൾ. അതാണ് കിയ; പിക്കാെന്റൊയും.

kia-picanto-4
Kia Picanto

∙ ജി ടി: സ്റ്റൈലിങ്ങിനൊപ്പം പെർഫോമൻസ് കൂടിച്ചേർത്താലോ? അതാണ് പിക്കാന്റൊ ജിടി െെലൻ. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ മനോഹരമായ ചുവപ്പ് അല്ലെങ്കിൽ നീല വരകളിലൂടെ കോറിയിടുന്ന സ്പോർട്ടിനെസ്സ്. ഉള്ളിലും ഉണ്ട് ഈ സ്പോർട്ടി ഫിനിഷ്. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമാക്കുന്നത് ഹ്യുണ്ടേയ് വെന്യൂവിലൂടെ നമുക്കു സുപരിചിതമായ 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഡിസിടി ഒാട്ടമാറ്റിക് ഗിയർ ബോക്സുമാണ്.

kia-picanto-2
Kia Picanto

∙ സൺറൂഫും കണക്ടിവിറ്റിയും: രണ്ടും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ഇന്നും ചെറുകാറുകളിലേക്കു കടക്കാൻ മടിച്ചു നിൽക്കുന്ന ഫീച്ചറുകളാണിവ. പിക്കാന്റൊയ്ക്ക് ഇതു രണ്ടുമുണ്ട്. എല്ലാ അർഥത്തിലും ഇന്റർനെറ്റ് കാർ. അതുപോലെ, 16 ഇഞ്ച് അലോയ് വീലുകൾ പോലെ ഈ വിഭാഗത്തിൽ ഒറ്റയ്ക്കും പെട്ടയ്ക്കും എത്തുന്ന ഫീച്ചറുകൾ കിയ വാരി വിതറിയിരിക്കുന്നു.

kia-picanto-1
Kia Picanto

∙ അതുക്കും മേലെ: പിക്കാന്റൊ വാങ്ങാനുള്ള മറ്റൊരു കാരണം അതു കിയ ആണെന്നതാണ്. ഹ്യുണ്ടേയ് സഹസ്ഥാപനം. ഇന്ത്യയിൽ ഗുണമേന്മ തെളിയിച്ച ഹ്യുണ്ടേയ് തന്നെ കിയയ്ക്കുള്ള ഗാരന്റി. അതിനു മുകളിൽ രൂപഭംഗിയും സൗന്ദര്യവും സമന്വയിക്കുന്നുവെന്നേയുള്ളൂ.

∙ വിൽപനാനന്തരം: മികച്ച വിൽപന, സർവീസ് സൗകര്യങ്ങളാണ് കിയ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ഡീലർഷിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കാണ് തിരഞ്ഞു പിടിച്ച് കിയ ‍ഡീലർഷിപ്പുകൾ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മികവ് ഡീലർഷിപ്പിൽനിന്നു പ്രതീക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA