ADVERTISEMENT

ലോകനേതാക്കളുടേയും ശതകോടീശ്വരന്മാരുടേയും യാത്രകൾ കനത്ത സുരക്ഷാ സംവിധാനങ്ങളോടു കൂടിയായിരിക്കും. ചുറ്റും അംഗരക്ഷകരും മുന്നിലും പിന്നിലൂം പൊലീസുമൊക്കെയുണ്ടെങ്കിലും യാത്ര ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണെങ്കിൽ പിന്നെ അധികം പേടി വേണ്ട. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും ശതകോടീശ്വരൻ അംബാനിയുമെല്ലാം അതിസുരക്ഷ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്.

bmw-x5-vr6-1

∙ സുരക്ഷാ ഭീഷണി: പുതിയ ശേഷി കൂടിയ ആയുധങ്ങളുടെ നിർമാണവും ഡ്രോൺ മിസൈലുകൾ പോലുള്ള പുതിയ തലമുറ ആയുധങ്ങളുടെ വരവും ഇവരുടെ യാത്രകളുടെ ഭീഷണി വർദ്ധിപ്പിക്കുന്നു. എന്നാൽ വാഹന നിർമാതാക്കളും അതിന് അനുസരിച്ച് കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾ പുറത്തിറക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ മാസം ബിഎംഡബ്ല്യു പ്രദർശിപ്പിച്ച ബിഎംഡബ്ല്യു എക്സ്5.

bmw-x5-vr6-2
BMW X5 VR 6

∙ കാഴ്ചയിൽ എക്സ്5: ബിഎംഡബ്ല്യുവിന്റെ സ്പെഷൽ വെഹിക്കിൾ വിഭാഗത്തിലാണ് ഈ അതിസുരക്ഷാ വാഹനങ്ങൾ വരുന്നത്. ഒറ്റനോട്ടത്തിൽ സാദാ എക്സ്5വുമായി കാര്യമായി മാറങ്ങളില്ല. എന്നാൽ അടുത്താലറിയാം ശക്തി. വിആർ6 സുരക്ഷ സർട്ടിഫിക്കേഷനുള്ള വാഹനമാണിത്.

bmw-x5-vr6-4
BMW X5 VR 6

∙ വിആർ6 സുരക്ഷ: വെഹിക്കിൾ റെസിസ്റ്റൻസ് 6 എന്നാണ് വിആർ6 ന്റെ പൂർണരൂപം. ശരിക്കും വെടിവെച്ചും ഗ്രനേഡ് പൊട്ടിച്ചും സുരക്ഷ പരിശോധിക്കും. എകെ 47 ൽ നിന്നുള്ള വെടിയുണ്ടയും 7.62x51 എംഎം ബുള്ളറ്റും ഏൽക്കില്ല. വാഹനത്തിന് അടിയിൽ ഗ്രനേഡ് പൊട്ടിയാലും ഉള്ളിലെ ആളുകൾക്ക് പോറൽ പോലും എൽക്കില്ല. കൂടാതെ ഡ്രോണ്‍ ആക്രമണം തടയാൻ ശേഷിയുള്ള മേൽക്കൂരയാണ്.

bmw-x5-vr6-5
BMW X5 VR 6

∙ ഡോറുകളുടെ ഭാരം 80 കിലോ: സാധാരണ എക്സ്5ന്റെ ഡോറിനെക്കാൾ നാലിരട്ടി ഭാരമുണ്ട് ഈ വാഹനത്തിന്റെ ഡോറിന്, 80 കിലോ!. സുരക്ഷ വർദ്ധിപ്പിക്കാനായി വാഹനത്തിലുടെനീളം കട്ടിയുള്ള മെറ്റലാണ് ഉപയോഗിച്ചിരിക്കുന്നത്. 33 എംഎം വീതിയുള്ള വിൻഡോയിൽ കൂടെ വെടിയുണ്ട കടന്നുപോകുക അസാധ്യം.

∙ നാലുപേർക്ക് സുരക്ഷിതയാത്ര: നാലു പേർക്കാണ് വാഹനത്തിൽ സഞ്ചരിക്കാനാകുക. പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ഇന്റർകോം, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. അപകടമുണ്ടാകുമ്പോൾ തീപിടിക്കാതിരിക്കാനായി ഇന്ധനടാങ്ക് തനിയെ സീൽ ചെയ്യും. കൂട്ടിയിടിച്ചാലും എൻജിൻ പ്രവർത്തനം നിലക്കില്ല. പഞ്ചറായാലും 80  കിലോമീറ്റർ വേഗത്തിൽ 50 കിലോമീറ്റർ വരെ ഓടുന്ന റൺഫ്ലാറ്റ് ടയറുകൾ.

bmw-x5-vr6-3
BMW X5 VR 6

കരുത്തൻ എൻജിൻ: ട്വിൻ ടർബോചാർജ്ഡ് 4.4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. 530 ബിഎച്ച്പി കരുത്തും 750 എം‍എം ടോർക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.9 സെക്കൻഡ്. ഉയർന്ന വേഗം 209 കിലോമീറ്റർ.

∙ വില: ഈ വർഷം അവസാനം മാത്രമേ വില പ്രഖ്യാപിക്കുവെങ്കിലും 450,000 യൂറോ (3,56,17,718 രൂപ) ആയിരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിൽ ഇറങ്ങുമ്പോൾ ഇറക്കുമതി ചുങ്കം അടക്കം 7 കോടി രൂപയ്ക്ക് മുകളിലായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com