ADVERTISEMENT

ഹേയ്, ബുള്ളറ്റ് ഓടിക്കുന്നത് നമുക്കു പറ്റിയ പണിയല്ല. ചുരുങ്ങിയത് മീശ പിരിച്ച് ലാലേട്ടനെങ്കിലുമാകണം. ഇങ്ങനെ കരുതുന്ന ഏറെപ്പേർക്ക്, പ്രത്യേകിച്ച് വനിതകൾക്ക്, ആത്മവിശ്വാസമേകി യാത്ര െചയ്യാനും ഒത്തുകൂടാനും പ്രേരണയാകുന്ന ഒരു ക്ലബാണ് ഫാസ്റ്റ്ട്രാക്ക് ക്ലബ് സ്റ്റോറിയിൽ. ഡോണ്ട്‌ലെസ് റോയൽ എക്സ്പ്ലോറേഴ്സ് (ഡിആർഇ)– പേരുകേട്ടാൽ തന്നെ അറിയില്ലേ? ഭയമില്ലാത്തവരുടെ സംഘമാണിതെന്ന്. തിരുവനന്തപുരം സ്വദേശി ഷൈനി രാജ്കുമാർ ആണ് ക്ലബ്ബിന്റെ സ്ഥാപക ഉടമ. 2016 ൽ തുടങ്ങിയ ക്ലബ് ഇപ്പോൾ കേരളത്തിലെ പ്രവർത്തനങ്ങളും കഴിഞ്ഞ് ഇന്ത്യയൊട്ടുക്കു വ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. റോയൽ എൻഫീൽഡ് പ്രേമികളുടെ ഉത്സവമായ റൈഡർ മാനിയയിൽ സാരി ഉടുത്തു ബുള്ളറ്റുകൾ ഓടിച്ചു ചെന്ന ചരിത്രമുണ്ട് ക്ലബ് അംഗങ്ങൾക്ക്. 

bullet-club

ചേച്ചീ, എന്നെ ബുള്ളറ്റോടിക്കാൻ പഠിപ്പിക്കാമോ എന്ന നൂറുകണക്കിനു ചോദ്യങ്ങൾക്ക് ഉത്തരമാണ് ഡിആർഇ. അങ്ങനെ കേരളമൊട്ടുക്കു യാത്ര ചെയ്ത് വനിതകളെ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഇതൊരു കൂട്ടായ്മ ആക്കിയാലോ എന്ന് ഷൈനി രാജ്കുമാറിനു തോന്നുന്നത്. അങ്ങനെ പിറവി കൊണ്ട ക്ലബ്ബിലൂടെ വനിതകൾ യാത്ര ചെയ്യാനും മുണ്ടുമടക്കിക്കുത്തി ബുള്ളറ്റിൽ യാത്ര ചെയ്യാനുമുള്ള തങ്ങളുടെ ആഗ്രഹം നിറവേറ്റുന്നു. 

വെറും യാത്രാസംഘമല്ല ഡിആർഇ. സേവനപ്രവർത്തനങ്ങൾക്ക് ഇവർ സമയം കണ്ടെത്തുന്നുണ്ട്. സർക്കാരിന്റെ പല മിഷനുകളിലും ഡോണ്ട്‌ലെസ് റോയൽ എക്സ്പ്ലോറേഴ്സ് സജീവമായി കൂട്ടുചേരുന്നുണ്ട്. അപ്പോൾ, വനിതാസുഹൃത്തുക്കളേ, ഒരു ബുള്ളറ്റ് എടുത്ത് ഷൈനി രാജ്കുമാറിനെ വിളിക്കുക. ലോകത്തെവിടെയും ഇരുചക്രത്തിൽ പോകാനുള്ള ആത്മവിശ്വാസം ഈ ക്ലബ്ബിലൂടെ നേടാം. അടുത്ത റൈഡർ മാനിയ വേദിയിലേക്ക് സെറ്റ് സാരിയുടുത്ത് യാത്ര പുറപ്പെടാനുള്ള തയാറെടുപ്പിലാണു സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com