ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വത നിരയാണ് ഹിമാലയ സാനുക്കൾ, പസഫിക്കാകട്ടെ ലോകത്തെ ഏറ്റവും വലിയ സമുദ്രവും. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാല്‍ ഈ രണ്ടു പ്രദേശങ്ങളും മനുഷ്യര്‍ക്ക് ഇന്ന് അപ്രാപ്യമല്ല. വിമാനങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എവറസ്റ്റിന് മുകളിലൂടെ പോലും പറക്കാൻ ശേഷിയുള്ളവയാണ് ഇന്നത്തെ വിമാനങ്ങള്‍. പസഫിക്കില്‍ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പറന്നെത്താനുള്ള ഇന്ധനക്ഷമതയും ഇന്ന് മിക്ക വിമാനങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് യാത്രാ വിമാനങ്ങള്‍ ഈ രണ്ട് മേഖലകളേയും പരമാവധി ഒഴിവാക്കി പറക്കുന്നത് എന്നത് കൗതുകകരമായ ചോദ്യമാണ്.

പറക്കുന്ന ഉയരം

ശരാശരി 20000 അടി ഉയരമാണ് ഹിമാലയ പര്‍വത നിരകള്‍ക്ക് ഉള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരമാകട്ടെ ഏതാണ്ട് 29,035 അടിയും. ബോയിങ്, എയർബസ് തുടങ്ങി ഓട്ടുമിക്ക വലിയ യാത്രാ വിമാനങ്ങള്‍ക്കും തന്നെ 30000 അടിയിൽ കൂടുതൽ ഉയരത്തില്‍ വരെ പറക്കാന്‍ കഴിയും. എന്നിട്ടും ഈ പര്‍വ്വത നിരയ്ക്ക് മുകളിലൂടെയുള്ള വിമാന വഴി യാത്രാ വിമാനങ്ങള്‍ തിരഞ്ഞെടുക്കാറില്ല. കാരണം, എവറസ്റ്റ് ഉള്‍പ്പടെയുള്ള ഹിമാലയത്തിലെ പര്‍വ്വത നിരകളുടെ മുകളിലൂടെ സുരക്ഷിതമായി പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സ്ട്രാറ്റോസ്ഫിയറിന്‍റെ താഴേ തട്ടിലൂടെ സഞ്ചരിക്കേണ്ടി വരും. ഇത് ഉയര്‍ന്ന മര്‍ദ്ദത്തിനും, വായുവിലെ പ്രകമ്പനങ്ങള്‍ക്കും വഴി വയ്ക്കും. ഇതാകട്ടെ യാത്രക്കാരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. 

ഓക്സിജന്റെ ലഭ്യത കുറവ്

ഉയർന്ന ആൾട്ടിട്യൂഡിൽ സഞ്ചരിക്കുമ്പോൾ ഓക്സിജന്‍ ലഭ്യതയിലെ കുറവും പ്രശ്നങ്ങള്‍ക്ക് കാരണമാകും. അടിയന്ത്രഘട്ടങ്ങളിൽ വിമാനത്തിലുള്ള മാസ്കിലൂടെ പരമാവധി 25 മിനിറ്റുവരെ മാത്രമേ ഓക്സിജൻ ലഭിക്കുകയുള്ളു. ക്യാബിനുള്ളിൽ വീണ്ടും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കണമെങ്കിൽ  10000 അടി താഴെ വരെ എത്തിക്കണം എന്നാൽ ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോളുണ്ടാകുന്ന അടിയന്തരാവസ്ഥയിൽ 10000 അടി താഴെ എത്തിക്കുന്നത് അത്മഹത്യയ്ക്ക് തുല്യമാണ്.

എമർജൻസി ലാൻഡിംഗ്

അടിയന്തര ഘടങ്ങളിൽ വിമാനത്തിന് ലാൻഡ് ചെയ്യേണ്ടി വന്നാൽ പർവ്വത മേഖലയിൽ അതിനുള്ള സൗകര്യങ്ങളുമില്ല എന്നത് മറ്റൊരു കാരണമാണ്.

പര്‍വ്വതങ്ങളുടെ മുകളിലൂടെ വീശുന്ന ശക്തമായ കാറ്റ് വിമാനത്തിന്‍റെ ഗതിയേയും ദിശയേയും ബാധിച്ചേക്കാം. ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സാങ്കേതികമായി സാധ്യമായിട്ടു കൂടി ഹിമാലയ നിരകള്‍ക്ക് മുകളിലൂടെ യാത്രാവിമാനങ്ങള്‍ സഞ്ചരിക്കാത്തത്. 

എന്തുകൊണ്ട് പസഫിക് സമുദ്രം 

ഹിമാലയത്തിലേതു പോലെ സമാനായ ഒരു വിശദീകരണമാണ് പസഫിക്കിന്‍റെ മുകളിലൂടെയുള്ള വിമാനങ്ങളുടെ സഞ്ചാരത്തെ കുറിച്ചുമുള്ളത്.

ഭൂമിയുടെ മാപ്പുകളെല്ലാം തന്നെ പരന്നതായതിനാലാണ് പസഫിക്കിലൂടെയുള്ള സഞ്ചാരം എളുപ്പമുള്ളതായി നമുക്ക് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പസഫിക്കിനേക്കാള്‍ ഏഷ്യയിലേയ്ക്കും മറ്റും എത്താന്‍ എളുപ്പം ഉത്തരധ്രുവത്തിന് സമീപത്ത് കൂടി സഞ്ചരിക്കുന്നതാണ്. കൂടാതെ ഏതെങ്കിലും സാഹചര്യത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടിവന്നാലും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നത് കരമേഖലയാണ്. പസഫിക് പോലുള്ള വിശാലമായ സമുദ്രത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ബുദ്ധിമുട്ടാണ്.

റഡാര്‍ സര്‍വ്വീസുകള്‍ സമുദ്രമദ്ധ്യത്തിലും, ഹിമാലയം പോലുള്ള മേഖലയിലും അത്ര ഫലപ്രദമായേക്കില്ല. ആശയവിനിമയം ഏറെക്കുറെ അസാധ്യമാണ്. ഇതും ഹിമാലയത്തിലൂടെയും പസഫിക്കിലൂടെയുമുള്ള വിമാനഗതാഗതത്തില്‍ പ്രതിസന്ധികള്‍ സൃഷിടിച്ചേക്കും.

വിമാനഗതാഗതത്തില്‍ എളുപ്പവഴികള്‍ തിരഞ്ഞെടുത്ത് ദൂരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ സുരക്ഷയ്ക്കും കൂടി പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഈ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ഹിമാലയെത്തെയും പസഫിക്കിനെയും വിമാനഗതാഗത പാതയായി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത്.

English Summary: Why Airplane Don't Fly Over Himalayas & Pacific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com