ADVERTISEMENT

കേരളത്തിൽ ജില്ല അടിസ്ഥാനത്തിൽ അക്കവും അക്ഷരവും ചേർന്ന് വാഹന റജിസ്ട്രേഷൻ കോഡ് (KL-01) നിലവിൽ വരുന്നത് 1989 ലാണ്. കേരളത്തിലെ 14 ജില്ലകൾക്കും കെഎസ്ആർടിസിക്കുമുള്ള കോഡ് 89 ൽ നിലവിൽ വന്നു. അതിനു ശേഷം 2002 ൽ  ആറ്റിങ്ങൽ (KL-16), മൂവാറ്റുപുഴ (KL-17), വടകര (KL-18) എന്നീ മൂന്നു പുതിയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളും നിലവിൽ വന്നു. 2006 ലാണ് ഇന്നു കാണുന്ന തരത്തിലുള്ള  സബ് ആർടിഓഫിസുകൾ തിരിച്ചുള്ള റജിസ്ട്രേഷൻ കോഡുകൾ നിലവിൽ വന്നത്. 

കേരളത്തിലെ റജിസ്ട്രേഷൻ കോഡുകളും ജില്ലയും ഏതൊക്കെയെന്ന് നോക്കാം

KL-01 തിരുവനന്തപുരം

KL-02 കൊല്ലം

KL-03 പത്തനംതിട്ട

KL-04 ആലപ്പുഴ

KL-05 കോട്ടയം

KL-06 ഇടുക്കി

KL-07 എറണാകുളം

KL-08 തൃശ്ശൂർ

KL-09 പാലക്കാട്

KL-10 മലപ്പുറം

KL-11 കോഴിക്കോട്

KL-12 വയനാട്

KL-13 കണ്ണൂർ

KL-14 കാസർകോട്

KL-15 കെഎസ്ആർടിസി

 

KL-16 ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല

KL-17 മൂവാറ്റുപുഴ, എറണാകുളം ജില്ല

KL-18 വടകര, കോഴിക്കോട് ജില്ല

 

KL-19 പാറശ്ശാല, തിരുവനന്തപുരം ജില്ല

KL-20 നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല

KL-21 നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

KL-22 കഴക്കൂട്ടം, തിരുവനന്തപുരം ജില്ല

KL-23 കരുനാഗപ്പള്ളി, കൊല്ലം ജില്ല

KL-24 കൊട്ടാരക്കര, കൊല്ലം ജില്ല

KL-25 പുനലൂർ, കൊല്ലം ജില്ല

KL-26 അടൂർ, പത്തനംതിട്ട ജില്ല

KL-27 തിരുവല്ല, പത്തനംതിട്ട ജില്ല

KL-28 മല്ലപ്പള്ളി, പത്തനംതിട്ട ജില്ല

KL-29 കായംകുളം, ആലപ്പുഴ ജില്ല

KL-30 ചെങ്ങന്നൂർ, ആലപ്പുഴ ജില്ല

KL-31 മാവേലിക്കര, ആലപ്പുഴ ജില്ല

KL-32 ചേർത്തല, ആലപ്പുഴ ജില്ല

KL-33 ചങ്ങനാശ്ശേരി, കോട്ടയം ജില്ല

KL-34 കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ല

KL-35 പാലാ, കോട്ടയം ജില്ല

KL-36 വൈക്കം, കോട്ടയം ജില്ല

KL-37 വണ്ടിപ്പെരിയാർ, ഇടുക്കി ജില്ല

KL-38 തൊടുപുഴ, ഇടുക്കി ജില്ല

KL-39 തൃപ്പൂണിത്തുറ, എറണാകുളം ജില്ല

KL-40 പെരുമ്പാവൂർ, എറണാകുളം ജില്ല

KL-41 ആലുവ, എറണാകുളം ജില്ല

KL-42 നോർത്ത് പറവൂർ, എറണാകുളം ജില്ല

KL-43 മട്ടാഞ്ചേരി, എറണാകുളം ജില്ല

KL-44 കോതമംഗലം, എറണാകുളം ജില്ല

KL-45 ഇരിങ്ങാലക്കുട, തൃശൂർ ജില്ല

KL-46 ഗുരുവായൂർ, തൃശൂർ ജില്ല

KL-47 കൊടുങ്ങല്ലൂർ, തൃശൂർ ജില്ല

KL-48 വടക്കാഞ്ചേരി, തൃശൂർ ജില്ല

KL-49 ആലത്തൂർ, പാലക്കാട് ജില്ല

KL-50 മണ്ണാർക്കാട്, പാലക്കാട് ജില്ല

KL-51 ഒറ്റപ്പാലം, പാലക്കാട് ജില്ല

KL-52 പട്ടാമ്പി, പാലക്കാട് ജില്ല

KL-53 പെരിന്തൽമണ്ണ, മലപ്പുറം ജില്ല

KL-54 പൊന്നാനി, മലപ്പുറം ജില്ല

KL-55 തിരൂർ, മലപ്പുറം ജില്ല

KL-56 കൊയിലാണ്ടി, കോഴിക്കോട് ജില്ല

KL-57 കൊടുവള്ളി, കോഴിക്കോട് ജില്ല

KL-58 തലശ്ശേരി, കണ്ണൂർ ജില്ല

KL-59 തളിപ്പറമ്പ്, കണ്ണൂർ ജില്ല

KL-60 കാഞ്ഞങ്ങാട്, കാസർകോട് ജില്ല

KL-61 കുന്നത്തൂർ, കൊല്ലം ജില്ല

KL-62 റാന്നി, പത്തനംതിട്ട ജില്ല

KL-63 അങ്കമാലി, എറണാകുളം ജില്ല

KL-64 ചാലക്കുടി, തൃശൂർ ജില്ല

KL-65 തിരൂരങ്ങാടി, മലപ്പുറം ജില്ല

KL-66 മങ്കൊമ്പ്, ആലപ്പുഴ ജില്ല

KL-67 ഉഴവൂർ, കോട്ടയം ജില്ല

KL-68 ദേവികുളം, ഇടുക്കി ജില്ല

KL-69 ഉടുമ്പൻചോല, ഇടുക്കി ജില്ല

KL-70 ചിറ്റൂർ, പാലക്കാട് ജില്ല

KL-71 നിലമ്പൂർ, മലപ്പുറം ജില്ല

KL-72 മാനന്തവാടി, വയനാട് ജില്ല

KL-73 സുൽത്താൻ ബത്തേരി, വയനാട് ജില്ല

KL-74 കാട്ടാക്കട, തിരുവനന്തപുരം ജില്ല

KL-75 തൃപ്രയാർ, തൃശൂർ ജില്ല

KL-76 നന്മണ്ട, കോഴിക്കോട് ജില്ല

KL-77 പേരാമ്പ്ര, കോഴിക്കോട് ജില്ല

KL-78 ഇരിട്ടി, കണ്ണൂർ ജില്ല

KL-79 വെള്ളരിക്കുണ്ട്, കാസർകോട് ജില്ല

ഉടൻ നിലവിൽ വരുന്നവ

KL-80 പത്തനാപുരം, കൊല്ലം ജില്ല

KL-81 വർക്കല, തിരുവനന്തപുരം ജില്ല

KL-82 ചടയമംഗലം, കൊല്ലം ജില്ല

KL-83 കോന്നി, പത്തനംതിട്ട ജില്ല

KL-84 കൊണ്ടോട്ടി, മലപ്പുറം ജില്ല

KL-85 ഫറോക്ക്, കോഴിക്കോട് ജില്ല

KL-86 പയ്യന്നൂർ, കണ്ണൂർ ജില്ല

 

English Summary: Kerala Vehicle Registration number and Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com