ADVERTISEMENT

കോറോണ െടായോട്ട പണ്ടേ വേണ്ടെന്നു വച്ചതു നന്നായി. അല്ലെങ്കിലിപ്പോൾ കൊറോണയെ ജനം കല്ലെറിഞ്ഞേനേ...

toyota-corona-first-generation-1957-1960
First generation 1957–1960

∙ വിജയ കിരീടം: തെക്കേ അമേരിക്കയിൽ കൊറോണ എന്നാൽ കിരീടം എന്നാണർത്ഥം. അമ്പതുകളുടെ അവസാനം വിദേശ വിപണികളിലേക്ക് കാറുകളിറക്കാൻ പദ്ധതിയിട്ടപ്പോൾ ടൊയോട്ട അവതരിപ്പിച്ച മോഡലാണ് കൊറോണ എന്ന കിരീടം. 1957 മുതൽ 2001 വരെ കൊറോളയുടെ മുകളിൽ കൊറോണ അമേരിക്കയിലും ഏഷ്യയിലും  ഗൾഫിലുമൊക്കെയായി വിലസി. കുറച്ചു കൂടി ചെറിയ കാറായ കൊറോളയുടെ പരിപാലനച്ചിലവിൽ വലുപ്പവും സൗകര്യവും കൂടുതലുള്ള പ്രീമിയം കാർ എന്നതായിരുന്നു ഈ ജനപ്രിയ കാറന്റെ വിജയരഹസ്യം. 

toyota-corona-third-generation
Third generation, 1964–1970

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൂടുതൽ ആധുനികമായ കാംമ്രിക്ക് കൊറോണ വഴിമാറിക്കൊടുത്തു. ഇന്ന് ടൊയോട്ട ശ്രേണിയിൽ ഒരു ലോകവിപണിയിലും കൊറോണ ഇല്ല. എന്നാൽ ടൊയോട്ടയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ് പത്തു തലമുറകളിൽ ഇറങ്ങിയ  കൊറോണ. വിജയവഴിയിലൂടെ...

toyota-corona-fourth-generation
Fourth generation 1970–1973

∙ ചെറുതായി തുടക്കം: എല്ലാ ജാപ്പനീസ് കാറുകളെയും പോലെ എളിയ തുടക്കം. 1957 ൽ ജനിക്കുമ്പോൾ ലളിതമായ ബോഡിയും മെക്കാനിക്കൽ സൗകര്യങ്ങളുമുള്ള നാലു ഡോർ സെഡാൻ. മുൻകാല മോഡലുകളായ മാസ്റ്റർ, ക്രൗൺ എന്നിവയിൽ നിന്ന് ബോഡി ഘടകങ്ങളക്കം ഉൾക്കൊണ്ട കൊറോണയ്ക്ക് അക്കാലത്തെ ചിട്ടയനുസരിച്ച് ഒരു വാണിജ്യാവശ്യങ്ങൾക്കുള്ള വാൻ മോഡൽ കൂടിയുണ്ടായിരുന്നു.

toyota-corona-sixth-generation
Sixth generation 1978–1983

െെസഡ് വാൽവ് 997 സി സി നാലു സിലണ്ടർ എൻജിനും റിയർ വീൽ െെെഡ്രവുമുണ്ടായിരുന്ന കൊറോണ കാഴ്ചയിൽ നമ്മുടെ അംബാസഡറിനെ അനുസ്മരിപ്പിക്കുമായിരുന്നു. 24 ബി എച്ച് പി അന്നൊക്കെ ഒരു കുറവായിരുന്നില്ലെങ്കിലും െെവകാതെ ശക്തി 33 ബി എച്ച് പിയാക്കി ഉയർത്തി. പരമാവധി വേഗം 105 കി മി. ശക്തി കുറഞ്ഞ മോഡൽ ടാക്സിയായി ഒാടിച്ചു. അന്നൊക്കെ ടാക്സിക്ക് എൻജിൻശക്തിക്ക് പരിമിതികൾ നിശ്ചയിച്ചിരുന്നു.

toyota-corona-9th-generation
Ninth generation, 1992–1998

∙ ടാസ്കി വിളിയെടാ...: ലോകത്ത് ഏറ്റവും മികവുള്ള കാറുകൾക്കേ ടാക്സിയാകാൻ പറ്റുകയുള്ളൂ എന്നാണ് ചരിത്രം. മെഴ്സെഡിസും ടൊയോട്ടയും നിസ്സാനും ഫോക്സ്‌വാഗനുമൊക്കെ ടാക്സിയായി പ്രീതി നേടിയിട്ടുള്ളത് അവയുടെ നിർമാണ മികവും കുറഞ്ഞ പരിപാലനച്ചിലവും ഒക്കെ കൊണ്ടാണ്. കൊറോണയുടെ കഥയും വിഭിന്നമല്ല. 10 തലമുറകളിൽ പലരാജ്യങ്ങളിലായി പിറന്നപ്പോൾ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ടാക്സിയായിക്കൂടി െകാറോണ മാറി. പത്താനും പാക്കിസ്ഥാനിയും ക്രൊയേഷ്യനും കറുമ്പനുമൊക്കെ തോന്നിയ പടി ഓടിച്ച് തോന്നിയ പോലെ കൊണ്ടു നടന്നിട്ടും കൊറോണ തകർന്നില്ല.

toyota-corona-8th-generation
Eighth generation 1987–1992

∙ പ്രീമിയം മാർക്ക് ടു: ടാക്സിയോടുന്ന കാർ സ്വന്തമാക്കാൻ പലരും മടിച്ചതോടെ കൊറോണ ഒരു ടാക്സി കാറായി തരം താഴുമെന്നു ടൊയോട്ടയ്ക്കു പേടിയായി. ടാക്സിയുടെ നാണക്കേട് ടൊയോട്ട മാറ്റിയത് കൊറോണ മാർക്ക് ടു അവതരിപ്പിച്ചു കൊണ്ടാണ്. പേരിൽ മാത്രം കൊറോണ, ബാക്കിയൊക്കെ പ്രീമിയം. വലുപ്പവും സൗകര്യവുമൊക്കെ കൂടുതൽ. ഇതായിരുന്നു തന്ത്രം. വിജയിക്കുകയും ചെയ്തു. 1968 മുതൽ മാർക്ക് ടു മറ്റൊരു മോഡലെന്നപോലെ കൊറോണയുടെ വിൽപന കൂട്ടി.

toyota-corona-10th-generation
Tenth generation, 1996-2001

∙ കരീനയായി, ഒടുവിൽ കാംമ്രിയും: ഇതിനിടെ കൊറോണയ്ക്ക് സ്പോർട്സ്, കൂപെ, ടു ഡോർ തുടങ്ങിയ വക ഭേദങ്ങളുമുണ്ടായി. മോട്ടോർ സ്പോർട്ടിങ്ങിലും തിരനോട്ടം നടത്തി. 1996 ൽ ഇറങ്ങിയ അവസാന തലമുറ (10) ജപ്പാനിൽ മാത്രമേ വിറ്റിട്ടുള്ളു. കൊറോണ പ്രീമിയോ. 2001 കഴിഞ്ഞപ്പോൾ കൊറോണ കരീനയായി. പിന്നെ ലോക വിപണികളിൽ കാംമ്രിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com