ADVERTISEMENT

സിറ്റി എന്നും വലുതായേ വരൂ. എല്ലാ അഞ്ചു കൊല്ലം തികയുമ്പോഴും നിഷ്ഠയോടെ പുതിയ സിറ്റി ഇറക്കുകയെന്നത് ഹോണ്ടയുടെ മാത്രം പ്രത്യേകതയാണ്. വെറുതെ ഗ്രില്ലും ഹെഡ് ലാംപും അല്ലറ ചില്ലറ പരിഷ്കാരങ്ങളുമല്ല ഹോണ്ടയ്ക്ക് പുതു മോഡൽ. പ്ലാറ്റ്ഫോമടക്കം അടിമുടി മാറി പുതുപുത്തൻ കാറായേ പുതിയ മോഡൽ വരൂ. സിറ്റി ഇപ്പോൾ വന്നതും അങ്ങനെ തന്നെ.

honda-city-5
Honda City, Thailand Model

∙കോവിഡ് പിടിച്ചു: കോവിഡ് വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ മാസം 19 ന് ഗോവയിൽ പുതിയ ഹോണ്ട സിറ്റി ഒാടിക്കുമായിരുന്നു. മാധ്യമങ്ങൾക്കായുള്ള െെഡ്രവ് അനിശ്ചിതമായി മാറ്റി വച്ചിരിക്കുന്നു. പുതിയ സിറ്റിയുടെ പുറത്തിറക്കലും. കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും എന്താണ് പുതിയ സിറ്റി എന്നു മനസ്സിലാക്കാം.

∙ സൂപ്പർ പ്രീമിയം: ഇന്നു വരെ ഇറങ്ങിയിട്ടുള്ള സിറ്റികളിൽ ഏറ്റവും മികച്ചത് അഞ്ചാം തലമുറയിൽപ്പെട്ട പുതിയ സിറ്റിയാണെന്നതിൽ സംശയിക്കേണ്ട. ഇത്രയ്ക്കു വലുപ്പവും ആഡംബര ഉൾവശവും കാഴ്ചയിലെ ഔന്നത്യവും മറ്റൊരു സിറ്റിക്കുമില്ല.

honda-city
Honda City, Thailand Model

∙ ചെറുതല്ല വലുപ്പം: നീളവും വീതിയും കൂടി. വീൽ ബേസ് പഴയ മോഡലിനു സമം. ഉയരത്തിൽ തെല്ലു കുറവുണ്ട്, പക്ഷെ അത് ക്യാബിനിൽ പ്രതിഫലിക്കുന്നില്ല. കണക്കുകളിതാ. പഴയ മോഡൽ ബ്രാക്കറ്റിൽ. നീളം 4549 മിമി (4440), വീതി 1748 (1695), ഉയരം 1489 (1495), വീൽ ബേസ് 2600 (2600).

∙ ഇതു സിവിക് അല്ലേ?  മുൻ കാഴ്ചയിൽ അങ്ങനെയൊരു സംശയം ഉണ്ടാകാം. കാരണം, ഏതാണ്ട് സമാനമായ ഗ്രില്ലും ഹെഡ് ലാംപുമൊക്കെയായാണ് പുതിയ സിറ്റി. എൽ ഇ ഡി െെലറ്റിങ്, സൺറൂഫ് , 16 ഇഞ്ച് അലോയ് എന്നിവ ഉയർന്ന മോഡലിനുണ്ട്. വശങ്ങളിലും സിവിക്കുമായുള്ള സാദൃശ്യം ദർശിക്കാം. പിൻവശത്ത് എടുത്തു നിൽക്കുന്നത് ത്രി ഡി റിയർ വ്യൂ െെലറ്റുകൾ. സിറ്റി കൊള്ളാം; വലിയൊരു കാറായി വളർന്ന് സിവിക്കിനൊപ്പം നിൽക്കുന്നു.

honda-city-1
Honda City, Thailand Model

∙ ഡാഷ്, സീറ്റ്: ഉള്ളിലെ പ്ലാസ്റ്റിക് നിലവാരവും സിവിക്കിനോ കാംമ്രിക്കോ ഒപ്പം വളർന്നു. പഴയ മോഡലുമായി പുലബന്ധം പോലുമില്ല. നല്ല ഡിെെസൻ. 8 ഇഞ്ച് ടച് സ്ക്രീൻ. നല്ല സ്റ്റീയറിങ്, സീറ്റുകൾ. പിന്നിൽ ധാരാളം ലെഗ്റൂം. ഈ വിഭാഗത്തിലെ ഏറ്റവും വലിയ കാറിപ്പോൾ സിറ്റിയാണ്. ഇപ്പോൾ തായ്​ലൻഡിലും മറ്റും ഇറങ്ങിയ കാറിന് പിന്നിൽ എ സി െവൻറുകൾ ഇല്ല. ഇന്ത്യയിലെക്കാര്യം ടെസ്റ്റ്െെഡ്രവ് കഴിഞ്ഞു പറയാം.

ഡീസലുണ്ട്, പെട്രോളുണ്ട്, െെഹബ്രിഡുണ്ട്: 119 എച്ച്പി പെട്രോളും 100 എച്ച് പി ഡീസലും ബി എസ് 6. പഴയ മോഡലിൽ നിന്നു വന്നതെങ്കിലും പെർഫോമൻസിൽ ഗണ്യമായ പുരോഗതിയുണ്ട്. പെട്രോൾ മോഡലിന് െെമൽഡ് െെഹബ്രിഡ് സാങ്കേതികത വരുമ്പോൾ ഇന്ധനക്ഷമത ഗണ്യമായി കൂടുന്നു. മാനുവലിനു പുറമെ അഞ്ചു സ്പീഡ് സി വി ടി ഗിയർബോക്സും എല്ലാ മോഡലിനും ഉണ്ടാവും.

Lay_Mobi_Desktop
Honda City, Thailand Model

∙ ആ എൻജിൻ വന്നില്ല: മറ്റു ചില ഏഷ്യൻ വിപണികളിൽ ഇറങ്ങിയ മൂന്നു സിലിണ്ടർ 122 എച്ച് പി ടർബോ പെട്രോൾ ഇന്ത്യയിൽ ഉടനില്ല.

∙ മുഖ്യ എതിരാളികൾ? പുതിയ ഹ്യുണ്ടേയ് വെർന, ഫോക്സ് വാഗൻ 1.0 ടി എസ് െഎ വെന്റോ, സുസുക്കി സിയാസ്.

honda-city-2
Honda City, Thailand Model

∙ ഏതു വാങ്ങും? പുതുമയാണ് മന്ത്രമെങ്കിൽ നോക്കാനില്ല സിറ്റി തന്നെ. വെർന ഫേസ് ലിഫ്റ്റാണ് ഇപ്പോൾ നടന്നത്,  വെന്റോയും സിയാസും അതു തന്നെ. സിറ്റി തികച്ചും പുതിയ മോഡലാണ്. അടുത്ത അഞ്ചു കൊല്ലത്തേക്ക് വേറൊരു മോഡൽ ഇറങ്ങില്ലെന്ന് ഉറപ്പ്. വിലയിൽ നിലവിലുള്ള മോഡലുമായി കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

English Summary: Know More About Upcoming Honda City In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com