ADVERTISEMENT

കഴിഞ്ഞ കൊല്ലം ഇതേ ദിവസം ന്യൂയോർക്കിലായിരുന്നു. ചരിത്ര പ്രസിദ്ധമായ ന്യൂയോർക്ക് ഒാട്ടോഷോയിൽ. നഗര മധ്യത്തിലെ േജക്കബ് ജാവിറ്റ്സ് സെന്റർ അന്ന് കാറുകളുടെ കൂട്ടായ്മയായിരുന്നെങ്കിൽ ഇന്ന് അവിടം 2500 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി രൂപാന്തരപ്പെട്ടു. നൂറ്റാണ്ടു പിന്നിടുന്ന  ഓട്ടോഷോയുടെ ചരിത്രത്തിലെ ആദ്യ സംഭവം.

hyundai-sonata-1
Hyundai Sonata

∙ ഹ്യുണ്ടേയ് ആണ് താരം: ഇന്ത്യയിൽ ഹ്യുണ്ടേയ് വെന്യുവിെൻറ ആഗോള പുറത്തിറക്കലും മാധ്യമപ്രവർത്തകർക്കായുള്ള ഗോവയിലെ പ്രിവ്യൂവും നടക്കുമ്പോൾത്തന്നെ ന്യൂയോർക്കിലും വെന്യു അനാവരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ അതേ കാർ, അതേസമയം, അതേ സൗകര്യങ്ങളോടെ അമേരിക്കയിലും. യുവാക്കളെ മാത്രം ലക്ഷ്യമിടുന്ന വെന്യുവിനു പുറമെ പുതുപുത്തൻ സൊനാറ്റയും അതേ വേദിയിൽ അനാവരണം ചെയ്തു. ഇന്ത്യയിൽ ഇറങ്ങാൻ സാധ്യതയുള്ള പുത്തൻ സൊനാറ്റയുടെ കാഴ്ചകൾ.

hyundai-sonata-2
Hyundai Sonata

∙ വിപ്ലവാത്മകം: പേരു മാത്രമേയുള്ളൂ പഴയത്. രൂപകൽപനാ രീതി പോലും വ്യത്യസ്തം. റാഡിക്കൽ എന്നു വിശേഷിപ്പിച്ചാൽ തീരില്ല. ഓരോ മുക്കിലും മൂലയിലും പുതുമയും വിപ്ലവവും ചാലിച്ചു ചേർത്തിരിക്കുന്നു. അമേരിക്കയിൽ ഏറ്റവും ജനപ്രീതിയുള്ള കാറുകളിലൊന്നായ സൊനാറ്റയുടെ പുതു രൂപം തിളങ്ങുന്നു. താണു കിടക്കുന്ന മുൻഭാഗത്ത് കീറി മുറിച്ചു പോകുന്നതു പോലെയൊരു ഗ്രിൽ. ഹുഡിലേക്ക് നീണ്ടു കയറുന്ന എൽഇഡി ലാംപുകൾ. ആവശ്യത്തിനു മാത്രം ക്രോമിയം. അമേരിക്കക്കാരുടെ ക്രോമിയം പ്രേമത്തിനു മറുപടി നൽകാനാവണം വശങ്ങളിലെയും പിന്നിലെയും ട്രിമ്മുകളിലേക്കും ക്രോമിയം പടരുന്നു.

hyundai-sonata-4
Hyundai Sonata

∙ ലംബോർഗിനി? സാമ്യമുണ്ട്. താണ രൂപവും ഒഴുകി പിന്നോട്ടു പോകുന്ന ബോഡിയുമൊക്കെ ലംബോർഗിനിയെയോ പെർഫോമൻസ് ഔഡിയെയോ ബെന്റ്ലിയോ പോലുമോ അനുസ്മരിപ്പിച്ചാൽ അദ്ഭുതപ്പെടേണ്ട. അതേ രൂപങ്ങൾ കോറിയിട്ടവർ തന്നെയാണിപ്പോൾ ഹ്യുണ്ടേയ് ഡിെെസൻ സ്റ്റുഡിയോയിൽ. ഉന്മാദിപ്പിക്കുന്ന സ്പോർട്ടിനെസ് എന്ന പുതിയ ഡിെെസൻ ഫിലോസഫിയാണിവിടെ പ്രാവർത്തികമായിരിക്കുന്നത്.

hyundai-sonata-8
Hyundai Sonata

∙ കൂപ്പെ: നാലു ഡോർ കൂപ്പെ എന്ന രീതിയിലാണ് അമേരിക്കയിൽ. അഞ്ചു േപർക്കു സുഖയാത്ര. ലെതർ സീറ്റുകളും സോഫ്റ്റ് ടച്ച് ഡാഷ് ബോർഡും. വലിയ ടച്ച് സ്ക്രീൻ നിയന്ത്രണങ്ങൾ ഇലക്ട്രിക് കാറുകളെ അനുസ്മരിപ്പിക്കും. ഉള്ളിൽ ധാരാളം ഇടത്തിനു പുറമെ സൂപ്പർ ആഡംബര കാറുകളുടെ സൗകര്യങ്ങളെല്ലാം. സാധാരണ കൂപ്പെകളിൽനിന്നു വ്യത്യസ്തമായി വലിയ ട്രങ്ക്.

hyundai-sonata-2
Hyundai Sonata

∙ സുരക്ഷ: എയർബാഗുകൾക്കും എ ബി എസിനും പുറമെ ഒാട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്, ക്രൂസ് കൺട്രോൾ, ആക്ടീവ് െെലൻ കൺട്രോൾ, െെഡ്രവർ അറ്റൻഷൻ മോനിറ്റർ തുടങ്ങിയ സാങ്കേതികത. െെഡ്രവറുടെ കാഴ്ചയിൽപ്പെടാതെ പോകുന്ന െെബ്ലൻഡ് സ്പോട്ടുകൾ വശങ്ങളിലെ മോണിറ്ററുകളിൽ കാണാം. ഹെഡ്സ് അപ് ഡിസ്പ്ലേ. സ്മാർട് ഫോൺ ലിങ്കിങ്.

hyundai-sonata-7
Hyundai Sonata

∙ പെട്രോൾ ടർബോ: 1.6 പെട്രോൾ ടർബോ എന്‍ജിന് 180 ബി എച്ച് പി. പുറമെ 191 ബി എച്ച് പിയുടെ 2.5 ലീറ്റർ ഇൻെെലൻ ഫോർ. ഒാൾ വീൽ െെഡ്രവ്. എട്ടു സ്പീഡ് ഒാട്ടമാറ്റിക്. ഫോർ വീൽ ഇൻഡിപെൻഡന്റ് സസ്പെൻഷൻ.

hyundai-sonata-in-ny-autoshow
ലേഖകൻ 2019 ന്യൂയോർക്ക് ഓട്ടോഷോയിൽ ഹ്യുണ്ടേയ് സൊനാറ്റയ്ക്കൊപ്പം

∙ ഇന്ത്യയിലെന്ന്? ഒരു തീർച്ചയുമില്ല. പ്രീമിയം വിഭാഗത്തിൽ  ഒരു കാർ വേണ്ടതിനാൽ വരും. വന്നാൽ പൊളിക്കും, കാരണം ഇന്ന് ഈ വിഭാഗത്തിൽ ഇന്ത്യയിൽ ലഭിക്കുന്ന കാറുകളെപ്പോലെ സ്യൂട്ടും കോട്ടുമണിഞ്ഞ് വടി പോലെ നിൽക്കുന്ന രൂപമല്ല സൊനാറ്റ; ഫാഷൻ മന്ത്രമാണ്.

English Summary: Hyundai Sonata Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com