ADVERTISEMENT

ഉത്പാദന മേഖലയിൽ െെചനയെ എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിന് ആഗോള തലത്തിൽ പ്രസക്തി കൂടിവരുന്ന കാലമാണ്. അമേരിക്കയുടെ പ്രതീകമായ ആപ്പിൾ അടക്കമുള്ള ഉത്പന്നങ്ങളും ബി എം ഡബ്ള്യു, മെഴ്സെഡിസ്, ഫോക്സ് വാഗൻ, എം ജി അടക്കമുള്ള യൂറോപ്യൻ ബ്രാൻഡുകളുമൊക്കെ ഇന്നു െെചനയിൽ ഉത്പാദിപ്പിക്കുന്നു. െെചനീസ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും മൊെെബൽ ഫോണുകളും ഇന്ത്യയടക്കം ലോകം വാഴുകയാണ്. െെചനയുടെ ഘടകങ്ങളില്ലാതെ പ്രായോഗികമായി ഒരു ഉത്പന്നം പോലും നിർമിക്കാനാവാത്ത അവസ്ഥ. മെയ്ക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തിയാൽ െെചനയ്ക്ക് ആഗോളതലത്തിലുള്ള മേൽെെക്ക ഇന്ത്യയ്ക്ക് സ്വന്തമാക്കാം. എന്നാൽ ദശകങ്ങളായി നില നിൽക്കുന്ന വ്യവസ്ഥിതികൾ ഇതിനു വിലങ്ങുതടിയാകുന്നു. ഈ വിഷയത്തെപ്പറ്റിയുള്ള വിശദമായ വിശകലനമാണ്  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ അടുത്തയിടെ പ്രസിദ്ധീകരിച്ച Getting Competitive എന്ന പുസ്തകം. ഭാർഗവ സംസാരിക്കുന്നു.

rc-bhargava-2
RC Bharghava, Chairman of Maruti Suzuki

∙ ആഗോള ഉത്പാദന മേഖലയിൽ െെചനയുടെ സ്ഥാനത്തേക്ക് വളരാന്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യമാണല്ലോ ഇപ്പോൾ. ഇതിനായി നാം പര്യാപ്തരാണോ?

നിർമാണ മേഖലയിലും വ്യാവസായികവൽക്കരണത്തിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മികവുറ്റ എൻജിനീയറിങ് ഉൽ‌പന്നങ്ങളുടെ നിര തന്നെ നാമിവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. അതിവേഗം വളരുന്ന വാഹനവ്യവസായവും ആഗോളതലത്തിൽത്തന്നെ മൽസരക്ഷമമായ ഔഷധനിർമാണ വ്യവസായവും നമുക്കുണ്ട്. എന്നിരുന്നാലും നമ്മുടെ ജിഡിപിയുടെ 14 മുതൽ 16 വരെ ശതമാനം മാത്രമായി നിൽക്കുകയാണ് നിർമാണ മേഖലയുടെ പങ്ക്. 25 ശതമാനമെങ്കിലും വേണ്ടിടത്താണ് ഇത്. കയറ്റുമതി പരിമിതമാണ്. പല നിർമിത ഉൽപന്നങ്ങളിലും ഇറക്കുമതി ചെയ്ത ഘടകങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. അതുകൊണ്ട് സ്വയം പര്യാപ്തമല്ല ഈ മേഖല. മാത്രമല്ല, നിർമാണ വ്യവസായത്തിൽ നിക്ഷേപത്തിനു പറ്റിയ രാജ്യമായല്ല പല വിദേശ നിക്ഷേപകരും ഇപ്പോഴും ഇന്ത്യയെ കണക്കാക്കുന്നത്. അതു കൊണ്ട് െെചനയുടെ സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

manufacturing-unit
Manufacturing Unit in India

∙ ഈ അവസ്ഥയിൽ നിന്ന് കരകയറാനാവില്ലേ ?

ശ്രമിച്ചാൽ െെചനയ്ക്കും മുകളിലെത്താവുന്നതേയുള്ളൂ. ആദ്യമായി വേണ്ടത് നയ മാറ്റങ്ങളാണ്. നിർമാണ വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയിൽ മൽസരക്ഷമതയുടെ നിർണായക പങ്ക് എന്താണെന്നും മൽസരക്ഷമത വർധിപ്പിക്കാ‍ൻ എന്തു ചെയ്യണമെന്നുമുള്ള കാര്യം നമ്മുടെ നയ സ്രഷ്ടാക്കളും അതു നടപ്പാക്കുന്നവരും വ്യക്തമായി മനസ്സിലാക്കണം. ഒരു ഉൽപന്നത്തിന്റെ നിർമാണച്ചെലവു കുറയ്ക്കുകയും അതിന്റെ ഗുണമേന്മയും പ്രവർത്തന മികവും വർധിപ്പിക്കുകയും ചെയ്താൽ വിൽപനയിൽ വർധനയുണ്ടാകും. മുടക്കുന്ന പണത്തിന് മൂല്യം ലഭിക്കുന്ന ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾ വാങ്ങുക. അതാണ് മൽസരക്ഷമതയുടെ അടിസ്ഥാനം. കുറഞ്ഞ ചെലവിൽ മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളുണ്ടാക്കുന്നതു തുടരണം. അത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ വർധിക്കും. അങ്ങനെ വ്യവസായവൽക്കരണം അഭിവ‍ൃദ്ധിപ്പെടും. ആഗോള വിപണിയിൽ മൽസരിക്കാൻ പ്രാപ്തിയുള്ള ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിക്കപ്പെടുമെന്നുവന്നാൽ, ആഭ്യന്തര – വിദേശ നിക്ഷേപ പ്രവാഹം തന്നെ ഇങ്ങോട്ടുണ്ടാകും. ഒരു മാനുഫാക്ചറിങ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചില മെച്ചങ്ങളുണ്ട്. അതേസമയം, പോരായ്മകൾ കണ്ടെത്തുകയും പരിഹരിക്കുകയും വേണം. 

∙ നയങ്ങളിൽ എന്തു മാറ്റങ്ങളാണ് വേണ്ടത് ?

മൽസര ബുദ്ധി വളരേണ്ടിയിരിക്കുന്നു. മുൻപ് നമ്മുടെ വ്യവസായ നയങ്ങളൊന്നും മൽസരക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ശ്രദ്ധിച്ചിരുന്നില്ല. ഭൂരിഭാഗം നയങ്ങളും വിപരീതഫലമാണ് ഉണ്ടാക്കിയിരുന്നതും. 1950 മുതൽ 91 വരെ രൂപീകരിക്കപ്പെട്ട വ്യവസായ നയങ്ങൾ വ്യവസായ മേഖലയിൽ മൽസരമൊഴിവാക്കാൻ മനപ്പൂർവം ശ്രദ്ധിച്ചിരുന്നു. പൊതു മേഖലയും ഇതിലുൾപ്പെട്ടിരുന്നു. മൽസരം വിഭവശേഷി പാഴാക്കുമെന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. ഉൽപാദകർക്കിടയിൽ മൽസരമില്ലാതിരുന്നതുമൂലം വിപണിയിൽ ഉൽപന്നങ്ങളുടെ വില വർധിക്കുകയും അതേസമയം ഗുണനിലവാരം മോശമാകുകയും ചെയ്തു. മിക്ക ഉൽപന്നങ്ങൾക്കും മേൽ ഉയർന്ന നികുതിയും ചുമത്തിയിരുന്നു. കൂടുതലും പണക്കാരാണ് ഇത്തരം ഉൽ‌പന്നങ്ങൾ വാങ്ങുന്നതെന്നും അതിനാൽ അതിന്മേൽ ചുമത്തുന്ന ഉയർന്ന നികുതി സോഷ്യലിസത്തിന് പ്രോൽസാഹനമാകുമെന്നുമുള്ള വിശ്വാസമായിരുന്നു ഇതിനു കാരണം. ഉൽപാദന വളർച്ചാനിരക്കിലെ കുറവായിരുന്നു ഇതിന്റെ ആത്യന്തികഫലം; യഥാർഥത്തിൽ സോഷ്യലിസം സാധ്യമായതുമില്ല. 

manufacturing-unit-china
Manufacturing Unit in China

അസംസ്കൃത വസ്തുക്കൾക്കും  ഇൻഫ്രാസ്ട്രക്ചറിനും ഉയർന്ന നിരക്ക് ഈടാക്കുകയും ദുർബല വിഭാഗങ്ങൾക്ക് സബ്സിഡി നൽകി കുറഞ്ഞ ചെലവിൽ വിതരണം നടത്തുകയും ചെയ്യേണ്ടത് സോഷ്യലിസത്തിൽ ആവശ്യമാണെന്ന് നയങ്ങൾ രൂപീകരിക്കുന്നവർ ഇപ്പോഴും വിശ്വസിക്കുന്നു. 

∙ ഈ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം എങ്ങനെ വിലയിരുത്തുന്നു ?

ആവശ്യമായ വളർച്ചാനിരക്കു കൈവരിക്കാൻ പൊതു മേഖലയ്ക്കു കഴിയാതെ പോകുന്നതിനാൽ, ഉൽപാദനമികവും വളർച്ചയും നയിക്കേണ്ടത് സ്വകാര്യ മേഖലയാണെന്നത് ഇപ്പോൾ അംഗീകരിക്കപ്പെട്ടുണ്ട്. സ്വകാര്യമേഖലയിലെ വ്യവസായികളോട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവിശ്വാസം പുലർത്തുന്നു. ഈ അവിശ്വാസവും വിജിലൻസ് നടപടികളിലെ ഭയവും മൂലം സ്വകാര്യമേഖലാ വ്യവസായങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുനിൽക്കുന്നു. ഇത് കാര്യങ്ങൾ വൈകാനും മൽസരക്ഷമതയില്ലായ്മയ്ക്കും വഴിതെളിക്കും. ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കാൻ വിസമ്മതിക്കുന്നതിന്റെ അനന്തരഫലം, സാമ്പത്തിക ഇടപാടുകളുടെ വൈകലും വ്യവഹാരങ്ങളുമാണ്. സർക്കാരാണ് ഇവിടെ ഏറ്റവും വലിയ വ്യവഹാരി. ഇത്തരം വൈകലുകളും വ്യവഹാരങ്ങളും ഉൽപാദനച്ചെലവിലെ വർധനവിനു കാരണമാകുന്നു. 

manufacturing-plant
Automobile Plant

∙ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഈ മേഖല സഹായകരമല്ലേ?

ഉൽപാദന വളർച്ച തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നത് നയ സ്രഷ്ടാക്കൾ മനസ്സിലാക്കിയിട്ടില്ലെന്നു കാണാം. സേവനമേഖലയിലെ തൊഴിലവസരങ്ങളി‍ൽ വലിയ ശതമാനവും സൃഷ്ടിക്കപ്പെടുന്നത് ഉൽപാദനവളർച്ച വഴിയാണ്. സേവനമേഖലയിലെ കൂടുതൽ തൊഴിലവസരങ്ങളും ഉൽപാദനരംഗത്താണ്. എന്നാൽ തൊഴിലാളികളുടെ എണ്ണം കൂടുന്നത് ഉൽപാദനച്ചെലവു കൂടാനും ഉൽപന്നത്തിന്റെ നിലവാരം കുറയാനും കാരണമാകും. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുമ്പോൾ ഇതും മനസ്സിൽവയ്ക്കണം. 

English Summary: Maruti Suzuki Chairman RC Bhargava Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com