ADVERTISEMENT

കാൽനൂറ്റാണ്ടു കാലം ഇന്ത്യൻ നിരത്തിൽ ആഡംബരത്തിന്റെ പര്യായമായിരുന്നു കോണ്ടസ. ലണ്ടനിലെ വോക്സോൾ‌ കമ്പനിയുടെ വിക്ടർ എന്ന മോഡലിനെ അടിസ്ഥാനമാക്കിയായിരുന്നു കോണ്ടസയുടെ നിർമാണമെങ്കിലും അമേരിക്കൻ മസ്സിൽകാറുകളുടെ ഗമയാണു കോണ്ടസയ്ക്കുണ്ടായിരുന്നത്. അതേ ഗമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഏതു വലിയ കാർ അടുത്തുണ്ടെങ്കിലും ഒരു കോണ്ടസ അടുത്തുവന്നാൽ വാഹനപ്രേമികളുടെ തല അങ്ങോട്ടു തിരിയുന്നത്.  ഇതേ കോണ്ടസ ആധുനിക രൂപത്തിൽ വന്നാൽ ഹിറ്റ് ആകില്ലേ? 

CONTESSA-ON-ROAD01
ആദിത്യൻ, ബോണി സണ്ണി

അങ്ങനെ ഒരു കിടിലൻ പ്രോജക്ടുമായിട്ടാണ് മൈറ്റിസീഡ് എന്ന, യുവാക്കളുടെ കൂട്ടായ്മ എത്തുന്നത്. കോണ്ടസയുടെ ഇലക്ട്രിക് വേർഷൻ കൺസെപ്റ്റിന്റെ ആദ്യരൂപത്തിനാണ് മൈറ്റിസീഡ് ഡിസൈനർമാർ ജീവൻ നൽകുന്നത്. കോണ്ടസ ഡിസൈൻ ഇതിനകം വാഹനലോകത്തു ചർച്ചയായി ക്കഴിഞ്ഞു.  മൈറ്റിസീഡ് എന്ന ഇൻഡ്രസ്ട്രിയൽ ഡിസൈൻ കൾസൽറ്റൻസിയാണ് കോണ്ടസ- ഇവിയുടെ പിന്നിൽ. ആദിത്യൻ, ബോണി സണ്ണി എന്നിവരാണ് പ്രിൻസിപ്പൽ ഡിസൈനർമാരും കമ്പനിയുടെ സ്ഥാപകരും. 

contessa-3

ഹിന്ദുസ്ഥാൻ മോട്ടോഴ്സിന് പുത്തൻ ട്രെൻഡിന് അനുസരിച്ച് തിരിച്ചുവരാൻ ഒരു ക്ഷണം എന്ന നിലയിലാണ് പ്രോജക്ട്.  ഏതു ലോകോത്തര ബ്രാൻഡിനെയും വെല്ലുന്ന തരത്തിലാണ് ഡിസൈൻ. പഴയ കോണ്ടസ കുറച്ച് ഉയർന്നുനിൽക്കുന്ന മോഡൽ ആയിരുന്നെങ്കിൽ ഇ- കോണ്ടസ സ്പോർട്ടി ക്യാരക്ടർ ഉൾക്കൊണ്ട് പതിഞ്ഞാണു കിടക്കുന്നത്.  പോർഷെയുടെ ഡിസൈൻ സ്റ്റുഡിയോകളിൽനിന്നു പിറവിയെടുത്തതുപോലെയാണ് കൂപ്പെസ്റ്റൈലിലുള്ള പിൻഭാഗവും നീണ്ടൊരു സ്ട്രിപ് പോലെയുള്ള ടെയിൽ ലാംപും. 

contessa-2

അതിസുന്ദരമായ പിൻഭാഗത്ത് കോണ്ടസ എന്ന പേരു കിടക്കുന്നതു കാണാൻ തന്നെ ഭംഗിയില്ലേ? ത്രീഡോർ കൂപ്പെയാണ് കോണ്ടസ ഇവി. വീതി കൂട്ടി ഉൾവശത്തിനു കൂടുതൽ സ്ഥലസൗകര്യം കിട്ടുന്ന തരത്തിലാണ് കൺസെപ്റ്റ്. രാജ്യം സ്വാശ്രയത്തിലൂന്നിയാണു മുന്നോട്ടുപോകുക എന്നു ഭരണാധികാരികൾ വിഭാവനം ചെയ്യുന്നു. ഇന്ത്യയുടെ അഭിമാനമായി കോണ്ടസയും അംബാസഡറും തിരിച്ചുവരുന്നൊരു കാലത്ത് നമ്മുടെ മിടുക്കരായ ഡിസൈനർമാരുടെ അതിസുന്ദരമായ രൂപകൽപനകൾക്കു മേൽക്കൈ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.  കാത്തിരിക്കാം ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പദ്ധതികൾക്കായി!  ഈ കൊതിപ്പിക്കും ഡിസൈനിന്റെ പൂർത്തീകരണത്തിനായി!.

English Summary: Electric Contessa Concept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com