വെന്യുവിലെത്തണോ സോണറ്റിൽ പായണം...

HIGHLIGHTS
  • ഹ്യുണ്ടേയ് വെന്യുവോ കിയ സോണറ്റോ? തിരഞ്ഞെടുക്കാൻ 5 കാരണങ്ങൾ
  • മികവിൽ പരസ്പരം മത്സരിക്കുന്ന രണ്ട് അത്യാധുനിക മിനി എസ്‌യുവികൾ
kia-sonet-hyundai-venue
Kia Sonet & Hyundai Venue
SHARE

അറൈവ് ബിഫോര്‍ യൂ ലീവ്... ലോകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ഥമായ വാഹനത്തിനു നല്‍കിയ ശ്രദ്ധേയമായ പരസ്യവാചകം.  ശബ്ദത്തിന്‍റെ രണ്ടിരട്ടി വേഗത്തില്‍ പായുന്ന കോണ്‍കോഡിനു വേണ്ടി രചിക്കപ്പെട്ടത്. പത്തു മണിക്ക് ലണ്ടനില്‍ നിന്നു പുറപ്പെട്ടാല്‍ ഒന്‍പതു മണിക്ക് ന്യൂയോര്‍ക്കിലെത്താം.  ഒന്നരക്കൊല്ലം മുമ്പ് ന്യൂയോര്‍ക്ക് ഒാട്ടൊ എക്സ്പൊയില്‍ ഹ്യുണ്ടേയ് വെന്യു അനാവരണം കണ്ടു നില്‍ക്കുമ്പോള്‍ ഈ വാചകമാണ് മനസ്സിലെത്തിയത്. കാലത്തിനു മുമ്പേ ഓടുന്ന വാഹനം. 

kia-sonet-4
Kia Sonet

തല്‍സമയം ഗോവയിലെ ഒരു ക്രൂസ് കപ്പലില്‍ വെന്യു ഇന്ത്യയിലും പുറത്തിറക്കപ്പെട്ടു. ഒന്നരക്കൊല്ലവും ഒരു ലക്ഷം കാറുകളും കഴിഞ്ഞപ്പോള്‍ ഇതാ വെന്യുവിന് ഒരു എതിരാളി. കിയ സോണറ്റ്. പാളയത്തില്‍ നിന്നുതന്നെ ശത്രു. ഹ്യുണ്ടേയ് ഉപസ്ഥാപനമായ കിയ, സെല്‍റ്റോസിന്‍റെ വിജയഗാഥയ്ക്കു തുടര്‍ക്കഥയായെത്തിക്കുന്ന മിനി എസ്‌യുവി. സാങ്കേതികമായി വെന്യു തന്നെ. പ്ലാറ്റ്ഫോം, എന്‍ജിന്‍, സാങ്കേതികത എല്ലാം പരസ്പരം പങ്കു വയ്ക്കുന്നു. പങ്കിടാത്തത് രൂപം മാത്രം. ഏതു വാങ്ങണം. വെന്യുവോ സോണറ്റോ. പരിശോധിക്കാം.

hyundai-venue-2
Hyundai Venue

മുഖാമുഖം: നേട്ടം ഹ്യുണ്ടേയ്ക്കു തന്നെ 

വെന്യുവിന്‍റെ ഏകാധിപത്യം ചോദ്യം ചെയ്യാനാണ് സോണറ്റിന്‍റെ വരവ്. ക്രേറ്റയുടെ കാര്യത്തില്‍ ഇതു തന്നെയാണ് സംഭവിച്ചത്. ക്രേറ്റ അടക്കി വാണ വിപണിയില്‍ സെല്‍റ്റോസ് ഇടിച്ചു കയറി. എന്നാല്‍ ക്രേറ്റയ്ക്കുവല്ലതും സംഭവിച്ചോ, ഇല്ല. ഇതേ മേഖലയില്‍ ഓടിയിരുന്ന മറ്റ് എസ് യു വികളുടെ വിപണിയിലാണ് സെല്‍റ്റോസ് വിള്ളലായത്. ഫലത്തില്‍ ഹ്യുണ്ടേയ്ക്ക് നേട്ടം. സെല്‍റ്റോസ് വാങ്ങിയാലും ക്രേറ്റ വാങ്ങിയാലും കീശ വീര്‍ക്കുന്നത് ഒരിടത്തു തന്നെ. 

kia-sonet-5
Kia Sonet

രൂപകൽപന

കാണുന്നവന്റെ കണ്ണിലാണ് ഭംഗിയുടെ നിർവചനം. തികച്ചും ആപേക്ഷികം. രണ്ടു വാഹനങ്ങൾക്കും അതിന്റേതായ ഭംഗിയുണ്ട്. ടൈഗർ ഗ്രില്ലും പ്രത്യേക രൂപഭംഗിയുള്ള മുൻ പിൻ െഹഡ്‌ലാംപുകളും സോണറ്റ് പുതുഭംഗിയാക്കുന്നു. മസ്കുലിൻ ബോണറ്റ് ശ്രദ്ധേയം. വശങ്ങൾ ഏതാണ്ട് സമാനം. സോണറ്റിന് പിന്നിലേക്ക് അൽപം താഴ്ന്നിറങ്ങുന്ന റൂഫ് ൈലനാണ്. അലോയ് വീലുകൾ ഒരു കുടുംബത്തിൽ നിന്നു വന്നത്. 

kia-sonet-3
Kia Sonet

രൂപഭംഗിയുടെ കാര്യത്തിൽ വെന്യു പൊടിക്കു പോലും പിന്നിലല്ല. വർഷം ഒന്നു കഴിഞ്ഞെങ്കിലും പുതുമ നിലനിർത്തുന്ന പ്രധാന ഘടകം വലിയെരു വാഹനമെന്നു തോന്നിപ്പിക്കുന്ന ഗ്രിൽ തന്നെ. ഹെഡ്‌ലാംപിനു മുകളിൽ ഉറപ്പിച്ച ഇൻഡിക്കേറ്റർ ലാംപുകൾ മറ്റധികം വാഹനങ്ങളിലില്ല.

hyundai-venue-1
Hyundai Venue

ഉള്ളിലെന്തൊക്കെ?

ആധുനികതയുടെ പര്യായമാണ് രണ്ടു കാറുകളും. പുറത്തുനിന്ന് സ്റ്റാർട്ടാക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ കെ ാണ്ടു വന്ന വെന്യുവിൽ നിന്ന് അതെല്ലാം തന്നെ സോണറ്റും കടം കൊള്ളുന്നു. കൂട്ടത്തിൽ വേറെ 33  പുതുമകളും. വെന്യവിൽ 8 ഇഞ്ച് ടച് സ്ക്രീൻ, ബ്ലൂലിങ്ക് കണക്ടഡ് ടെക്നോളജി, ക്യാബിൻ എയർ പ്യൂരിഫയർ. വയർലെസ് ചാർജിങ്, ടയർ പ്രഷർ മോണിട്ടർ, സൺറൂഫ്, 6 എയർബാഗുകള്‍ എന്നിവയെല്ലാമുണ്ട്. 

hyundai-venue-5
Hyundai Venue

സോണറ്റിന് ഇവയ്ക്കു പുറമെ മുൻ പാർക്കിങ് സെൻസർ, 55 കണക്ടഡ് ഫീച്ചറുകളുള്ള യുവിഒ കണക്ടഡ് കാർ ടെക്, 10.25 ഇഞ്ച് സ്ക്രീൻ, ഒാട്ടമാറ്റിക് അല്ലാത്ത മോഡലുകൾക്കും റിമോട്ട് എൻജിൻ സ്റ്റാർട്ട്, ബിൽറ്റ്ഇൻ ക്യാബിൻ പ്യുരിഫയർ എന്നിവ കൂടിയുണ്ട്. ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ബോസ് സൗണ്ട് സിസ്റ്റമാണ് മറ്റെ ാരു വലിയ മികവ്.

kia-sonet-2
Kia Sonet

എൻജിൻ, സാങ്കേതികത

പ്ലാറ്റ് ഫോമും പ്രധാന ഘടകങ്ങളും സമാനമെന്നതു പോലെ മൂന്ന് എൻജിൻ ഒാപ്ഷനുകളിലും മാറ്റമില്ല. 1.2 കാപ്പ, 1 ലീറ്റർ ടർബോ പെട്രോൾ, 1.5 ടർബോ ഡീസൽ. ശക്തി 83 പി എസ്, 120 പി എസ്, 100 പി എസ്. 1.2 പെട്രോളിന്മാനുവൽ അഞ്ചു സ്പീഡ്. 1 ലീറ്റർ പെട്രോളിന് 7 സ്പീഡ് ഡി സി ടി. വെന്യുവിനും സെൽറ്റോസിനും ക്ലച്ചില്ലാത്ത 6 സ്പീഡ് െഎഎംടി മാനുവലും സാധാരണ 6 സ്പീഡ് മാനുവലുമുണ്ട്. 1.5 ഡീസലിന് രണ്ടു വാഹനങ്ങളിലും 6 സ്പീഡ് മാനുവൽ ഉണ്ട്. സോണറ്റിന് പുറമെ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഒാട്ടമാറ്റിക്.  ഡീസലിൽ ഒാട്ടമാറ്റിക്കും കിട്ടും എന്നത് സോണറ്റിന് നേട്ടമായി പറയാം.

hyundai-venue
Hyundai Venue

വിൽപനാനന്തര സേവനം

ഇപ്പോഴത്തെ സാഹചര്യത്തിൽ ഹ്യുണ്ടേയ് വെന്യു സ്കോർ ചെയ്യുന്നത് ഇക്കാര്യത്തിലാണ്. രാജ്യത്തുടനീളം മികച്ച വിൽപന, സർവീസ് കേന്ദ്രങ്ങൾ. മിക്ക നഗരങ്ങളിലും ഒന്നിലധികം ഡീലർമാർ. കിയയെക്കാൾ ബഹുദൂരംമൂന്നിലാണ്. എന്നാൽ അധികം ൈവകാതെ ഈ ദൂരം കിയ ഒാടിയെത്തും എന്നുറപ്പാണ്. അതു വരെ ഈ മേഖലയിൽ കിയ കുറച്ചു പിറകിലായിരിക്കും.

kia-sonet-1
Kia Sonet

വില

സോണറ്റിന്റെ വിലയിൽ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളു. വെന്യുവിനോട് നേരിട്ട് എതിരിടാൻ തക്ക മത്സരബുദ്ധിയോടെയാവണം പ്രൈസ് ലിസ്റ്റ് തയാറാക്കുക. കുറച്ചു നാൾകൂടി കാത്തിരിക്കാം.

English Summary: Know More About Hyundai Venue and Kia Sonet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA