ADVERTISEMENT

ഡീസലിന്റെ കഥ കഴിഞ്ഞെന്നു പറയുന്നവർക്ക് മുഖത്തടിക്കുന്ന മറുപടിപോലെ രണ്ടു ടാറ്റകൾ. പുതുപുത്തൻ ആൽട്രോസ്, കുറെ നാളായി മിനി എസ് യു വി വിഭാഗത്തിൽ വിലസുന്ന നെക്സോൺ. ചെറുകാറുകളിൽ ഇനി ഡീസൽ വേണ്ട എന്ന തീരുമാനത്തിൽ മാരുതിയടക്കമുള്ള വമ്പൻമാർ‌ ഉറച്ചു നിൽക്കുകയും എല്ലാ ഡീസലുകളും പിൻവലിക്കയും ചെയ്തതോടെ ടാറ്റയ്ക്ക് ഈ രംഗത്ത് ഏതാണ്ട് കുത്തകയായി. ഹ്യുണ്ടേയിൽ നിന്നു മാത്രമാണ് പേരിനെങ്കിലും എതിർപ്പ്.

∙ ഇനിയെന്തിനാണ് ഡീസൽ? പൊതുവെയുള്ള ചിന്താഗതിയാണ്. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ വന്നതോടെ ചെറുഡീസലുകളുടെ ഉത്പാദനച്ചിലവു കൂടിയതാണ് മാരുതി പോലെയുള്ള നിർമാതാക്കളെ പെട്രോളിൽ ഒതുങ്ങാൻ പ്രേരിപ്പിച്ചത്. ഡീസൽ വാഹനങ്ങളുടെ വിൽപന കുറഞ്ഞതും ഈയൊരു തീരുമാനത്തിലേക്കുള്ള യാത്ര വേഗത്തിലാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കള്‍, അതും എതിരാളികളെക്കാൾ വിൽപനയിൽ മൃഗീയ ഭൂരിപക്ഷമുള്ളവർ എടുത്ത ഈ ഡീസൽ വിരുദ്ധ നിലപാട് രാജ്യത്ത് പൊതുവെ ഡീസലിനോട് മടുപ്പുണ്ടാക്കി. പ്രത്യേകിച്ച് ചെറു കാറുകളിൽ. എന്നാൽ ഡീസലിന് ഇപ്പോഴും പ്രസക്തിയുണ്ട്. എന്തുകൊണ്ട്? പരിശോധിക്കാം.

∙ൈഡ്രവിങ് മികവ്: ഒരേ രീതിയിലുള്ള ഡീസൽ, പെട്രോൾ കാറുകൾ താരതമ്യം ചെയ്താൽ ൈഡ്രവിങ് സുഖം ഡീസലിനാണിപ്പോൾ. പെട്രോൾ കുറച്ചു കൂടി സ്മൂത്ത് ആണെന്നു പറയാറുണ്ടെങ്കിലും പുതു തലമുറ ഡീസലുകൾ  പെട്രോളിനെ ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നു. ഒാവർടേക്കിങ്ങിലും ദീർഘദൂര ൈഡ്രവിങ്ങിലും ഡീസൽ സുഖകരമാണ്. ഉയർന്ന ശക്തിയാണ് മറ്റൊരു നേട്ടം. ശക്തി വേണ്ടവർക്ക് ഡീസൽ.

petrol-vs-diesel

∙ ഇന്ധനക്ഷമത: സമാന വലുപ്പമുള്ള എൻജിനുകൾ പങ്കിടുന്ന ഡീസൽ–പെട്രോൾ കാറുകളിൽ ഡീസലിനാണ് കൂടുതൽ ഇന്ധനക്ഷമത. പ്രായോഗിക അവസ്ഥകളിൽ 10 കിലോമീറ്ററെങ്കിലും അധിക ഇന്ധനക്ഷമത ഡീസൽ കാറുകളിൽ പ്രതീക്ഷിക്കാം. നെക്സോണിനും അൽട്രോസിനും ലീറ്ററിന് 22 കിലോമീറ്ററോ അതിലധികമോ ൈമലേജ് പ്രതീക്ഷിക്കാം.

∙ മലിനീകരണം: പൊതുവെയുള്ള വിശ്വാസത്തിന് വിരുദ്ധമായി ഡീസൽ കാറുകൾക്ക് പരിസ്ഥിതി മലിനീകരണം കുറവാണ്. പ്രത്യേകിച്ച് കാർബൺ ഡയോക്െെസഡ് മലിനീകരണം പെട്രോള്‍ കാറുകളെക്കാൾ കുറവ്. എന്നാൽ ൈനട്രജൻ മലിനീകരണം തെല്ലു കൂടുതലാണ്. എങ്കിലും ബി എസ് സിക്സ് പരിധിയിൽ നിൽക്കും. അതു കൊണ്ട് മലിനീകരണം പറഞ്ഞ് ഡീസലിനെ തള്ളിക്കളയാൻ പറ്റില്ല. ശബ്ദമലിനീകരണം ഡീസലിനു കൂടുതലാണെന്നതും ബി എസ് 6 മോഡലുകളിൽ പരിഹരിക്കപ്പെടുന്നു.

∙ വിലക്കൂടുതൽ: ശരിയാണ് ഡീസൽ കാറുകൾക്ക് വില കൂടുതലാണ്. ബിഎസ് 6 നിബന്ധനകൾ പാലിക്കുന്നതോടെ വില വീണ്ടും ഉയർന്നു. നെക്സോണിന് 1.4 ലക്ഷത്തോളവും അൽട്രോസിന് 1.2 ലക്ഷവും വിലക്കൂടുതലുണ്ട്. പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇനി ഡീസല്‍ കാറിനായി പോകണോ എന്നതു ന്യായമായ സംശയം. ഡീസലിനു പെട്രോളിനെക്കാൾ വില വന്നിട്ടും യൂറോപ്പിൽ ഇപ്പോഴും ഡീസൽ കാറുകൾക്കാണു പ്രിയം എന്നതാണ് ഇതിനുള്ള മറുപടി. വാഹനം കൂടുതൽ ഉപയോഗിക്കുന്നതാണെങ്കിൽ ലാഭം ഡീസൽ കാർ തന്നെ. 20–25 ശതമാനം അധിക ൈമലേജ് ഒാടി മുതലാക്കണം. ൈബക്കും കാറും മാറിമാറി ഉപയോഗിക്കുന്നവർ ഇനി പൊടിയും മഴയും കൊള്ളാതെ എ സി കാറിൽത്തന്നെ പോകട്ടെ. അതു പോലെ എ സി പ്രവർത്തിപ്പിക്കുമ്പോൾ പെട്രോൾ കാറുകളുടെ ൈമലേജ് കുത്തനെ ഇടിയുന്നത് ഡീസൽ കാറുകളിൽ സംഭവിക്കുന്നില്ല. നിർത്തിയിട്ട് ദീര്‍ഘനേരം എ സി ഇട്ടാലും ഇന്ധനടാങ്ക് പെട്രോളിനൊപ്പം വറ്റില്ല. നിങ്ങളുടെ ൈദനംദിന ഉപയോഗത്തിൽ ഇക്കാര്യങ്ങൾക്കൊക്കെ പ്രാമുഖ്യമുണ്ടെങ്കിൽ പെട്രോൾ ബുക്കിങ് ക്യാൻസൽ ചെയ്തോളൂ. ഡീസൽ വാങ്ങാം. മാത്രമല്ല വിലയിലെ വ്യത്യാസം ഇ എം െഎയിൽ വലിയ മാറ്റമൊന്നുമുണ്ടാക്കില്ല. സുഖസൗകര്യങ്ങളാണല്ലോ മുഖ്യം.

ടാറ്റ ആൽട്രോസും നെക്സോണും

∙ ആൽട്രോസ്: കൊല്ലുന്ന ഡിസൈൻ: കണ്ടാൽ കണ്ണെടുക്കില്ല. ടിയാഗോയോട് സാമ്യം തോന്നിക്കുന്ന, വലുപ്പം കൂടിയ ഗ്രിൽ. ഗ്രില്ലിനു മുകളിൽ പിയാനോ ബ്ലാക് ഫിനിഷും താഴെ ക്രോം ഫിനിഷും. വലിയ പ്രൊജക്ടർ ഹെഡ്‌ലാംപുകൾ ഗ്രില്ലിനോട് ചേർന്നു പോകുന്നു. അതിനു താഴെ ഫോഗ് ലാംപുകളും ഡേ െെടം റണ്ണിങ് ലാപും. വലുപ്പം തോന്നിക്കാത്ത ബോണറ്റും വലിയ ഗ്ലാസ് ഏരിയയുമാണ്. മൊത്തത്തിൽ സ്പോർട്ടി.

tata-altorz-2
Tata Altroz

∙ തീരുന്നില്ല വിശേഷം: മസ്കുലർ വീൽ ആർച്ചുകൾക്കുള്ളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. സ്വിഫ്റ്റിനു സമാനം പിൻ ഡോറുകള്‍ തുറക്കുന്നത് മുകളിൽ നിന്ന്. പിയാനോ ബ്ലാക് ഫിനിഷുള്ള പിൻഭാഗം ആൽട്രോസിനെ തികച്ചും വ്യത്യസ്തനാക്കുന്നു. ആൽട്രോസ് എന്ന് എഴുത്തും ടെയിൽ ലാംപുമെല്ലാം ഒറ്റ കൺസോളിൽ മനോഹരമായി ഉൾക്കൊള്ളുന്നു.

∙ കയറാം, ഇറങ്ങാം: അനായാസം കയറി ഇറങ്ങാനാവുന്ന, 90 ഡിഗ്രി തുറക്കുന്ന ഡോറുകൾ. ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ. അനലോഗ് ഡിജിറ്റൽ സങ്കലനമാണ് മീറ്റർ കൺസോള്‍. 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ. മീഡിയ കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയുടെ സ്വിച്ചുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ. നാലു സ്പീക്കറും രണ്ട് ട്വീറ്ററുമുള്ള ഹർമൻ മ്യൂസിക്ക് സിസ്റ്റവും.

tata-altorz
Tata Altroz

∙ കുടയും വടിയും: ചെറിയ കാര്യങ്ങളിലുള്ള ടാറ്റയുടെ ശ്രദ്ധ. കൂൾ‍ഡ് ഗ്ലൗ ബോക്സ്, ആം റസ്റ്റിന് താഴെയുള്ള സ്റ്റോറേജ് തുടങ്ങി ഡോർ പാ‍ഡിൽ കുട വെയ്ക്കാനുള്ള സൗകര്യം വരെയുണ്ട്. മികച്ച ഹെ‍ഡ്‌റൂം. പിന്നിലേക്ക് എത്തിയാൽ മൂന്നു പേർക്കു സുഖമായി ഇരിക്കാം. എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റും പിറകിലുമുണ്ട്.

∙ ആധുനികം: ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്ക്. കോർണറിങ്ങും ബ്രേക്കിങ്ങുമെല്ലാം മികച്ചതാണ്. റസ്പോണ്‍സീവ് സ്റ്റിയറിങ് വീൽ ഡ്രൈവിങ് ഹരം കൂട്ടും. വേഗം കൂടിയാലും മികച്ച സ്റ്റെബിലിറ്റിയുണ്ട്. ഗിയർ ലിവറിന്റെ പൊസിഷനും സ്ലൈഡ് ചെയ്യാവുന്ന ആം റസ്റ്റുമൊക്കെ സുഖകരം. മോശം റോഡുകളിലും മികച്ച യാത്രാസുഖം നൽകുന്ന സസ്പെൻഷനാണ്

tata-altorz-3
Tata Altroz

∙ ഗാഡ്ജെറ്റ്സ്: വാച്ചുപോലെ കൈയിൽ കെട്ടുന്ന സ്മാർട്ട് കീ, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാംപ് തുടങ്ങി ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത സൗകര്യങ്ങൾ. യൂറോപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന മോഡലായതിനാൽ ഇലക്ട്രിക് െവർഷനും ഭാവിയിൽ വരും.

∙ വില: 6.99 ലക്ഷം രൂപ മുതൽ (ഡീസൽ)

∙ നെക്സോൺ ടാറ്റയുടെ പ്രതീക്ഷ: മെയ്ക് ഇൻ ഇന്ത്യയുടെ അഭിമാനം. ആരാധകർക്ക് ആവേശം. എന്നാൽ നാലു മീറ്ററിൽത്താഴെ മാത്രം നീളവുമായി വലിയ എസ് യു വികളെ വെല്ലുവിളിക്കുന്ന രൂപസൗഭഗമായി നിവർന്നു നിൽക്കുന്ന നെക്സോൺ സത്യത്തിൽ എന്താണ് ?

tata-nexon-2
Tata Nexon

∙ പൂർണത: ചെറു എസ് യു വി എങ്ങനെയാകണമെന്നതിെൻറ പരിപൂർണതായാണ് നെക്സോൺ. അടുത്ത തലമുറയിൽ നിന്ന് ഇറങ്ങിവന്നതാണോ എന്നു തോന്നിപ്പിക്കുന്ന രൂപം. റോഡിലൂടങ്ങനെ പോയാൽ തിരിഞ്ഞു നോക്കുന്നവർ വണ്ടിപ്രേമികൾ മാത്രമായിരിക്കില്ല. യൂറോപ്യൻ കാറുകളോടു കിടപിടിക്കുന്ന ഉൾവശം. മുന്നിലും പിന്നിലും യാത്രാസുഖം. സാങ്കേതികത്തികവ്. െെഡ്രവബിലിറ്റി. എതിരാളികളെക്കാൾ ലക്ഷങ്ങൾ കുറവ്. വിശാലമായ വിതരണ, സർവീസ് ശൃംഖല. തീർന്നില്ല...

∙ പുതുമ: സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാതിൽ തുറക്കാം, സ്റ്റാർട്ടു ചെയ്യാം. വളവ് തിരിയുന്നതിനനുസരിച്ച് വെട്ടം തരുന്ന ഹെഡ് ലാംപുകൾ, വാക്കാലുള്ള ആവശ്യങ്ങൾ അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റു കാര്യങ്ങളും. ടിയാഗോ വിപണിയിൽ തുടക്കമിട്ട പുതുതരംഗത്തിന് എന്തുകൊണ്ടും പിന്മുറക്കാരൻ.

tata-nexon
Tata Nexon

∙ചെറുതല്ല എസ് യു വി: പറയുമ്പോൾ ചെറു എസ് യു വിയെങ്കിലും രൂപഗുണത്തിൽ വലിയ എസ് യു വികൾ സുല്ലിടും. വലിയ ഗ്രില്ലിന്  അടിവരയിടുന്ന ക്രോമിയം െെലനുകൾ. പ്രൊജക്ടർ ഹെഡ് ലാംപ്, ഡേ െെടം റണ്ണിങ് ലാംപുകൾ, 

∙ എന്താ സ്റ്റെൽ: ഉള്ളിൽ നേര്‍രേഖകളിലുള്ള രൂപകൽപനാ രീതി. കറുപ്പ്, ക്രോമിയം, പിയാനോ ബ്ളാക്ക്, സിൽവർ ഫിനിഷുകൾ സംഗമിക്കുന്നു. ഡാഷിൽ ഉറപ്പിച്ച റിവേഴ്‌സ് ക്യാമറയോടു കൂടിയ 7 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം മെഴ്സെഡിസിനെയോ ബി എം ഡബ്ലുവിനെയോ അനുസ്മരിപ്പിക്കും.

∙ കുടയ്ക്കൊരു അറ: ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിൽ എസി വെന്റുകള്‍, എട്ടു സ്പീക്കറുകളുള്ള ഹര്‍മന്‍ മ്യൂസിക്ക് സിസ്റ്റം,  കൂള്‍ഡ് ഗ്ലൗ ബോക്‌സ്, സെൻട്രൽ കണ്‍സോളിൽ അടയ്ക്കാവുന്ന സ്റ്റോറേജുകൾ. കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ സ്കോഡയുടെ ആഡംബര കാറുകളിലും റോൾസ് റോയ്സിലും കണ്ടിട്ടുണ്ട്. 350 ലീറ്ററാണ് ബൂട്ട്.

tata-nexon-1
Tata Nexon

∙ എൻജിനാണു താരം: റെവോടോര്‍ക് 1.5 ലീറ്റര്‍ ഡീസല്‍. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 110 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കും.  ആറു സ്പീഡ് ഗിയര്‍ ബോക്‌സ്. 

∙ ആത്മവിശ്വാസം: കരുത്തിനൊപ്പം െെഡ്രവർക്ക് ആത്മവിശ്വാസം നൽകുന്ന െെഡ്രവിങ്. ടെസ്റ്റ് െെഡ്രവ് പാതയിൽ ഹെയർപിൻ വളവുകളിലും നഗരത്തിരക്കിലും നെക്സോൺ ഒരേ പോലെ തിളങ്ങി. ഇക്കൊ, സിറ്റി, സ്പോർട്ട് മോഡുകൾ. എ ബി എസും ഇ ബി ഡിയും എയർബാഗുകളും ഉറപ്പാക്കുന്ന സുരക്ഷ. നെക്സോണാണ് താരം.

∙ വില: 8.45 ലക്ഷം രൂപ മുതൽ (ഡീസൽ)

∙ വാങ്ങാനായി വിളിക്കാം: എം കെ മോട്ടോഴ്സ്: 82811 51111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com