റിമ്മുകൾ ചേർത്തൊരു ‘സൈക്കിൾ’ ബസ് സ്റ്റോപ്

cycle-bus-stop
Cycle Bus Stop
SHARE

ഇൻസ്റ്റലേഷൻ എന്ന വാക്കു നമുക്കു സുപരിചിതമായത് ബിയനാലെ കൊച്ചിയിലെത്തിയപ്പോഴാണ്. ഉപയോഗശൂന്യമായ വസ്തുക്കളെ കലാപരമായി കൂട്ടിയോജിപ്പിച്ച് നിർമിതികളുണ്ടാക്കുന്ന രീതിയെ കലാലോകം ഇൻസ്റ്റലേഷൻ എന്നുവിളിച്ചു.  

തൃപ്പൂണിത്തുറ– കോട്ടയം പാതയിൽ പുതിയകാവ് വളവിലെ ഈ ബസ് സ്റ്റോപ്പിനെയും ഇൻസ്റ്റലേഷൻ എന്നുവിളിക്കാം. കലാപരമായ മൂല്യത്തോടൊപ്പം ഉപയോഗക്ഷമതയുമുള്ള ഇൻസ്റ്റലേഷൻ. പഴയ സൈക്കിൾ പാർട്സുകൾ ചേർത്താണ് ഈ ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഏറെപ്പേർ പഴയ സൈക്കിൾ റിമ്മുകൾ സംഭാവന ചെയ്തു. പിന്നെ വിലകൊടുത്തു വാങ്ങുകയും ചെയ്തു. ഇവയെല്ലാം സുന്ദരമായി പെയിന്റ് ചെയ്ത് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഭിത്തികൾ ഒരുക്കി. ഇരിപ്പിടം കൂടുതൽ കൗതുകമുണർത്തും. 

സാമൂഹിക അകലമിട്ടു സ്ഥാപിച്ച സൈക്കിൾ കാരിയറുകൾ ആണ് ഇവ. ഈ കാരിയറുകൾ മാത്രം പുതിയവയാണ്.  തുരുമ്പുകൊണ്ട് അപകടമുണ്ടാകരുത് എന്ന ചിന്തയാണ് ഇതിനു പിന്നിൽ. മുൻപ് കാരിയറിലിരുന്നു സഞ്ചരിച്ചിരുന്നവർക്ക് ഗൃഹാതുരമായ ഓർമകൾ പുതുക്കാൻ ഇതിലും നല്ലൊരു ഇരിപ്പിടമില്ല. സൈക്കിൾ റിമ്മുകൾക്കിടയിലും വശങ്ങളിലും കുപ്പികളിൽ അലങ്കാരച്ചെടികളും തൂക്കിയിട്ടുണ്ട്. സിപിഎം എട്ടെന്നിൽ ബ്രാഞ്ച് കമ്മിറ്റിയാണ് ഈ സുന്ദരമായ സൈക്കിൾ ബസ് സ്റ്റോപ്പിന്റെ നിർമാണത്തിനു പിന്നിൽ.

English Summary: Bus Shelter Made From Old Cycle Rims

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA