ADVERTISEMENT

ഒരു ടിപ്പർ ലോറിയെ എൻഎസ്‍ജി കമാന്റോകളുടെ കവചിത വാഹനമാക്കി മാറ്റിയിരിക്കുന്നു. ഒർജിനൽ കമാന്റോ വാഹനങ്ങളെ വെല്ലുന്ന പെർഫെക്​ഷനോടെയാണ് ടിപ്പർ ഒരുക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഇതിനകം താരമായി മാറിയ ഈ വാഹനം കലാസംവിധായകനായ സഹസ് ബാലയുടെ കലാസൃഷ്ടിയാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ C’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ മെയ്ക്ക്ഓവർ‌. ടിപ്പര്‍ ലോറി, എൻഎസ്ജിയുടെ കവചിത വാഹനമാക്കിയതിനു പിന്നിലെ കഥ സഹസ് ബാല പറയുന്നു.

tata-tipper-4

ടിപ്പർ എങ്ങനെ കവചിത വാഹനമായി?

സിനിമയുടെ ഭാഗമായുള്ള ചേസിങ്ങ് സീനിലാണ് ഈ വാഹനത്തിന്റെ ആവശ്യം. ചിത്രത്തിലെ തീവ്രവാദികളെ പിന്തുടർന്നു പിടിക്കാനാണ് കവചിത വാഹനം ഉപയോഗിക്കുന്നത്. ഒർജിനൽ എൻഎസ്ജി വാഹനങ്ങൾ സിനിമയുടെ ഉപയോഗത്തിനായി ലഭിക്കുമെങ്കിലും അതിനുള്ള ചെലവ് വളരെ കൂടുതലാണ്. കൂടാതെ അതിനായി ധാരാളം നൂലാമാലകളുമുണ്ട്. അതിനു ലക്ഷങ്ങളുടെ ചെലവു വരുമെന്നു മാത്രമല്ല സിനിമയുടെ ബജറ്റ് കൂടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് എൻഎസ്ജി വാഹനം നിർമിക്കാൻ കഴിയുമോ എന്നു ചിന്തിച്ചത്.

സ്ക്രിപ്റ്റില്‍ നിന്നു വാഹനം ഒഴിവാക്കുന്ന കാര്യം പോലും ആലോചിച്ചു

നിർമിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയെടുത്താൽ ഒർജിനൽ പോലെ തോന്നിക്കുമോ എന്ന സംശയവും മൂലം സംവിധായകൻ സ്ക്രിപ്റ്റിൽ ചെറിയ മാറ്റം വരുത്തുന്നതുവരെ ആലോചിച്ചിരുന്നു. അതിനു ശേഷമാണ് ഒരു ടിപ്പർ ലോറി ലഭിച്ചാൽ എൻഎസ്ജി വാഹനം നിർമിക്കാം എന്ന ആശയത്തിൽ എത്തിയത്. സംവിധാനകന് ആദ്യം അതിനോട് താൽപര്യമില്ലായിരുന്നുവെങ്കിലും പിന്നീട് ഒരു പരീക്ഷണത്തിന് തയാറായി. നിർമാതാവ് ഷാജിയുടെ ടിപ്പറാണ് മെയ്ക്കോവറിന് എടുത്തത്.

tata-tipper-1
സഹസ് ബാല

നാലുദിവസം കൊണ്ട് എൻഎസ്‍ജി വാഹനം

വലിയൊരു റിസ്ക് ആയിരുന്നു, അതിനായി രാമക്കൽ മേട്ടിലെ ഒരു ലോക്കൽ വർക്ക്ഷോപ്പുമായി സഹകരിച്ചാണ് വാഹനം ഒരുക്കിയത്. നാലുദിവസം കൊണ്ട് ടിപ്പർ എൻഎസ്‍ജി കവചിതവാഹനമായി മാറ്റി. അതിനായി വാഹനം മുഴുവൻ കറുത്ത നിറമടിച്ചു. മുന്നിലും പിന്നിലും മാറ്റങ്ങളും വരുത്തി. വാഹനം പുർത്തിയായി കഴിഞ്ഞപ്പോൾ ഒർജിനൽ വാഹനത്തെ വെല്ലും ഇതെന്നാണ് എല്ലാവരും പറഞ്ഞത്.

tata-tipper-3

ഷൂട്ടിങ് മൂന്നാറിൽ

മൂന്നാറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്ത പുതിയ ഹൈവേയിലായിരുന്നു ഷോട്ടിങ്. മൂന്നാറിലെത്തിയ ടൂറിസ്റ്റുകള്‍ക്കും രാമക്കല്‍ മേട് നിവാസികള്‍ക്കും ഈ വാഹനം ഒരു കൗതുകമായി മാറിയിരിക്കുന്നു. ആര്‍മിയില്‍ മാത്രമുള്ള ഈ വണ്ടി ഇവിടെയുള്ളവര്‍ക്ക് ഒരു പുതുമ തന്നെയായിരുന്നു. പലരും വാഹനത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന കാഴ്ചയും കുറവല്ലായിരുന്നു.

English Summary: NGS Commando Vehicle Made Out Of Tipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com