ജോസ് പ്രകാശിന്റെയും നടി കെ.ആർ. വിജയയുടെയും വാഹനങ്ങൾ ഇവിടെയുണ്ട്

vintage-car-6
1948 മോഡൽ വില്ലീസിൽ നവീൻ
SHARE

റഷ്യൻ, അമേരിക്കൻ, യൂറോപ്യൻ തുടങ്ങിയ എല്ലാ രാജ്യക്കാരെയും ഒരു കുടകീഴിൽ കാണാൻ കിട്ടുന്നത് അപൂർവമല്ലേ? റഷ്യൻ സിൽ 131 ഡീസൽ ട്രക്ക്, ഷെവർലെ ബിസ്കെയിൻ, ഡോഡ്ജ്, ഓസ്റ്റിൻ എ 40 എന്നിങ്ങനെ വിന്റേജ് വാഹനങ്ങളുടെ നീണ്ട ലിസ്റ്റാണ് പാലക്കാട് കഞ്ചിക്കോട് ടോൾ പ്ലാസയ്ക്കടുത്തുള്ള നവീന്റെ വീട്ടിലുള്ളത്. ഒൻപതു വർഷംമുൻപ് കോളജ് വിദ്യാർഥിയായ നവീന്റെ കൊച്ചു വിന്റേജ് ശേഖരത്തെക്കുറിച്ചു ഫാസ്റ്റ്ട്രാക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ അപൂർവ മോഡലുകളുമായി നാൽപതോളം ഹെറിറ്റേജ് കാറുകളാണ് നവീന്റെ ഗാരിജിൽ. ‘‘ആദ്യം ലഭിച്ചിരുന്ന മോഡലുകൾക്ക് ഒറിജിനാലിറ്റി കുറവായിരുന്നു. വാഹനങ്ങളുടെ ഒറിജിനാലിറ്റി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലായതോടെ അത്തരം മോഡലുകൾ ഒഴിവാക്കി..’’ നവീൻ പറയുന്നു. നടൻ ജോസ്പ്രകാശ്, നടി കെ. ആർ. വിജയ എന്നിവർ ഉപയോഗിച്ച കാറുകൾ, അംബാസഡർ മോഡലുകളുടെ പൂർണ ശേഖരം, മുൻപ്രധാനമന്ത്രി എ. ബി. വാജ്പേയി ഉപയോഗിച്ചിരുന്ന കോണ്ടസ എന്നിവയും കൂട്ടത്തിലുണ്ട്.

vintage-car-9
1935 ഓസ്റ്റിൻ 10

അതു കൂടാതെ 1951 ഫിയറ്റ് ടോപ്പലിനോ, 1959 ഫിയറ്റ് സെലക്റ്റ്, 1974 ഫിയറ്റ് പ്രസിഡന്റ്, 1964 സ്റ്റാൻഡേർഡ് ഹെറൾഡ്, 1960 സ്റ്റാൻഡേർഡ് പെന്നന്റ്, ഇംഗ്ലണ്ട് നിർമിത 1955 സ്റ്റാൻഡേർഡ് 8 (ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്), 1951 മോഡൽ ഹിൽമാൻ, ഹിന്ദുസ്ഥാൻ 14, 1957 ലാൻഡ്മാസ്റ്റർ, മാർക്ക് 2, 1964 വില്ലീസ് ഹൈ ബോണറ്റ് ജീപ്, 1985 മാരുതി ഡീലക്സ് മോഡൽ (ഫാക്ടറി ഫിറ്റഡ്), 1957 മോഡൽ ബുള്ളറ്റ് എന്നിങ്ങനെ നീളുന്നു, പട്ടിക. 90 ശതമാനവും വർക്കിങ് കണ്ടീഷൻ. ചില മോഡലുകൾ പണിപ്പുരയിലാണ്. വീട്ടിൽത്തന്നെ സ്വന്ത മായി വർക്ക്ഷോപ്പും ഉണ്ട്. 15 വർഷത്തിലധികമായി വിന്റേജ് വാഹനങ്ങളോട് ചങ്ങാത്തം തുടങ്ങിയിട്ട്. 

എല്ലാ വാഹനങ്ങളും ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്തു നോക്കും. പൊടി കയറാതിരിക്കാൻ കവർ ചെയ്തു സൂക്ഷിക്കുന്നു. ഊട്ടി വിന്റേജ് ക്ലബ്, പൊള്ളാച്ചി ഹെറിറ്റേജ് ക്ലബ് എന്നിവയിൽ അംഗമാണ്. വിന്റേജ് കാറുകളുടെ ശേഖരവും പരിപാലനവും മാനിച്ച് ഗ്ലോബൽ യൂണിവേഴ്സിറ്റി 2019 ൽ നവീനെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. അമ്മ ഡോ. ധനലക്ഷ്മിക്കും അച്ഛൻദുരൈസാമിക്കും വിന്റേജ് വാഹനങ്ങൾ ക്രേസ് തന്നെ. അടുത്ത സുഹൃത്തുക്കൾക്കും ക്ലബ് അംഗങ്ങൾക്കും വിന്റേജ് കാറുകൾ റിസ്റ്റോർ ചെയ്തു നൽകാറുണ്ട്.      

vintage-car-13
1948 ഫോഡ് സൂപ്പർ ഡീലക്സ്

അപൂർവ മോഡലുകൾ

റഷ്യൻ പുലി

ദീർഘകാലം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച റഷ്യൻ ട്രക്ക് 1967 മോഡൽ സിൽ 131 ഡീസൽ. 6 വീൽ ഡ്രൈവ് ട്രക്കാണിത്. പവർ സിറ്റിയറിങ് ഉണ്ട്. കേരളത്തിൽ വെറും മൂന്നെണ്ണം മാത്രം. ആർമി ലേലത്തിലൂടെയാണ് ഇവനെ സ്വന്തമാക്കിയത്. ഒറിജിനൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്. 3.5 ടൺ ഭാരം. റോക്കറ്റ് ലോഞ്ചർ വഹിക്കാനുള്ള ശേഷിയുണ്ട്. 250 ലീറ്ററിന്റെ രണ്ട് ഡീസൽ ടാങ്കുകളാണ് ഇതിൽ! 

vintage-car-7
1967 സിൽ 131 (ഡീസൽ)

1964 ഡോഡ്ജ് 440 ലിമിറ്റഡ് എഡിഷൻ

നടൻ ജോസ്പ്രകാശാണ് ഇവന്റെ ആദ്യ ഉടമസ്ഥൻ. കേരളത്തിൽ ഇതൊന്നേയുള്ളൂ. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്. പവർ സ്റ്റിയറിങ് മോഡലാണിത്. അന്നത്തെക്കാലത്തെ യോർക്ക് എസിയും ഈ ഡോഡ്ജിൽ ഉണ്ട്. 17 അടി നീളം. ആറുപേർക്കു സുഖമായിരിക്കാം. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത മോഡൽ. 

vintage-car-3
നടൻ ജോസ് പ്രകാശിന്റെ 1964 ഡോഡ്ജ് 440 ലിമിറ്റഡ് എഡിഷൻ

1961 ഷെവർലെ സ്റ്റേഷൻ വാഗൻ 

തനി അമേരിക്കൻ. 18 അടി നീളം. 10 പേർക്ക് സഞ്ചരിക്കാവുന്ന ആദ്യകാല എംപിവി മോഡലാണിത്. നൊമാഡ് വാഗൺ എന്നും അറിയപ്പെടുന്നു. കേരളത്തിൽ ഒന്നു മാത്രം.. 4600 സിസി 8 സിലിണ്ടർ എൻജിൻ. മൂന്നു നിര സീറ്റുകൾ. കലിഫോർണിയയിലെ ഗ്രാൻഡ് നാഷനൽ റോസ്റ്റർ ഷോയിൽ പങ്കെടുത്ത മോഡലാണിത്.     

vintage-car-12
1961 ഷെവർലെ സ്റ്റേഷൻ വാഗൻ

1965 ഷെവർലെ ബിസ്കെയിൻ 

നടി കെ. ആർ. വിജയയുടെ കാർ. പെട്രോൾ ഇൻ–ലൈൻ 6–സിലിണ്ടർ എൻജിനാണിതിന്. 3900 സിസി എൻജിൻ കപ്പാസിറ്റി. 18 അടി നീളം. ആറു പേർക്ക് ഇരിക്കാം. കോളം ഷിഫ്റ്റ് ഗിയർ ആണ് ഇതിന്. 3+1 ഗീയർ ഷിഫ്റ്റ്. എസി ഉണ്ട്. 

vintage-car-11
നടി കെ . ആർ വിജയ ഉപയോഗിച്ചിരുന്ന 1965 ഷെവർലെ ബിസ്കെയിൻ

1965 ബെൻസ് 190 ഡി (ഫിൻടെയിൽ)

റൈറ്റ്ഹാൻഡ് ഡ്രൈവ്. 4–സ്പീഡ് കോളം ഷിഫ്റ്റ് ഗിയർ. 2.0 ലീറ്റർ ഡീസൽ എൻജിൻ. ആറു പേർക്കിരിക്കാം. ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഉണ്ട്. പവർ സ്റ്റിയറിങ് ഇല്ല. സ്പീഡോ മീറ്റർ ടേപ് ടൈപ്പ് ഡിസൈൻ ആണ്. 70 കിമീ വേഗമെത്തുന്നതുവരെ സ്പീഡോ മീറ്റർ മഞ്ഞ നിറമായിരിക്കും. 70 കിമീ കഴിഞ്ഞാൽ ചുവന്ന നിറമാകും.       

vintage-car-4
1965 ബെൻസ് 190 ഡി (ഫിൻടെയിൽ)

1952 മോറിസ് മൈനർ

പണ്ടത്തെ ബജറ്റ് കാർ. സിംഗിൾ ഓണർ മോഡൽ. അന്ന് 4000 രൂപയായിരുന്നു വില. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ. ഇന്ത്യയിൽ അസംബിൾ ചെയ്ത മോഡൽ ആണിത്. 800 സിസി 4 സിലിണ്ടർ സൈഡ് വാൽവ് പെട്രോൾ എൻജിൻ. പവർ സ്റ്റിയറിങ് ഉണ്ട്. 80 കിലോമീറ്റർ വരെ വേഗമെടുക്കാം. 4+1 ഗിയർ ഷിഫ്റ്റ്. 

vintage-car
1952 മോറിസ് മൈനർ

1971 മോറിസ് ഓക്സ്ഫഡ് സീരീസ് 6

മഞ്ഞുകാലത്ത് കാറിനകം ചൂടാക്കുന്നതിനുള്ള ഹീറ്റർ ബ്ലോവറാണ് ഈ ഓക്സ്ഫഡ് സീരീസിന്റെ ആകർഷണം. 1600 സിസി, 4 സിലിണ്ടർ പെട്രോൾ എൻജിൻ. കോളം ഷിഫ്റ്റ് ഗിയർ, റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ. 6 പേർക്കിരിക്കാവുന്ന ബെഞ്ച് സീറ്റ്. ഹൈഡ്രോളിക് ക്ലച്ച് ആണ് മറ്റൊരു പ്രത്യേകത.   

vintage-car-2
1971 മോറിസ് ഓക്സ്ഫഡ് സീരീസ് 6

1947 ഓസ്റ്റിൻ 8

ബൈക്കുകളുടേതുപോലുള്ള വീതികുറഞ്ഞ ടയറുകളാണ് ഓസ്റ്റിൻ 8ന്. ഇൻഡിക്കേറ്റർ ലൈറ്റുകൾക്കു പകരം സിഗ്‍നൽ കാണിക്കുന്ന ട്രാഫിക്കേറ്റർ ആണ് കൗതുകം. സിഗ്‌നൽ പ്രവർത്തിപ്പിക്കുമ്പോൾ മധ്യഭാഗത്ത് ഇരുവശത്തും ചെറിയ ഫ്ലാഗ് പോലെ ഉയർന്നുവരും. കീ ഉപയോഗിച്ചും കറക്കിയും രണ്ടുവിധത്തിൽ സ്റ്റാർട്ട് ചെയ്യാം. 800 സിസി എൻജിൻ.  4+1 ഗിയർ ഷിഫ്റ്റ്. ഉരുണ്ട ഡിസൈൻ. 

vintage-car-5
1947 ഓസ്റ്റിൻ 8

1935 ഓസ്റ്റിൻ 10

ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള മോഡലാണ് ഓസ്റ്റിൻ 10. സൈഡ് വാൽവ് 1048 സിസി, 4 സിലിണ്ടർ പെട്രോൾ എൻജിൻ. സോഫ്റ്റ് ടോപ് കൺവർട്ടബിൾ ആണ്. സ്പോക് വീൽ, ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത മോഡലാണിത്. 

vintage-car-9
1935 ഓസ്റ്റിൻ 10

1951 മോഡൽ ഓസ്റ്റിൻ എ40 ഡെവൺ 

1350 സിസി പെട്രോൾ എൻജിൻ. കോളം ഷിഫ്റ്റ് ഗിയറാണ് പ്രത്യേകത. സെഡാൻ മോഡൽ. ബക്കറ്റ് സീറ്റുകൾ. ട്രാഫിക്കേറ്റർ സിഗ്‌നൽ ഇതിലുണ്ട്.

vintage-car-10
1951 ഓസ്റ്റിൻ എ 40

1948 വില്ലീസ്

ഒറിജിനൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്. ഫോർവീൽ ഡ്രൈവ്. ഇപ്പോഴും നല്ല വർക്കിങ് കണ്ടീഷൻ.

1948 മോറിസ് 8 ഇ സീരീസ്

ബുൾഡോഗ് മോറിസ് എന്നും അറിയപ്പെടുന്നു. സൈഡ് വാൽവ് 750 സിസി പെട്രോൾ എൻജിൻ.

1955 മോഡൽ ഫിയറ്റ് മെല്ലിസെന്റോ

vintage-car-8
1974 ഫിയറ്റ് പ്രസിഡന്റ്

സിംഗിൾ ഓണർ കാർ. എല്ലാം ഒറിജിനൽ സ്റ്റോക് ആണ് ഇതിൽ. സ്ലോട്ട് ഇല്ലാത്ത വീൽ ഡിസ്ക്. അലുമിനിയം ഫ്ലാറ്റ് വീൽ ക്യാപ്. പൊള്ളാച്ചിയിൽനിന്നാണ് സ്വന്തമാക്കിയത്.

English Summary: Vintage Cars In Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA