ADVERTISEMENT

മലയാളി പ്രേക്ഷകന് ഒരിക്കലും മറക്കാനാവാത്ത ചിരി സമ്മാനിച്ച ചിത്രമായിരുന്നു ഈ പറക്കും തളിക. ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഫനീഫയും ഒടുവിൽ ഉണ്ണികൃഷണനുമെല്ലാം തകർത്ത് അഭിനയിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു താമരാക്ഷൻ പിള്ള എന്ന ബസ്. സിനിമ പുറത്തിറങ്ങി 20 വർഷത്തിനു ശേഷവും ആരാധകർ ആ ബസ് എവിടെയാണ് എന്ന് അന്വേഷിക്കുന്നുണ്ട്. ചിത്രത്തിനായി ആ ബസ് കണ്ടെത്തിയ കഥയും അതിലെ ഷൂട്ടിങ് അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നിർമാതാവ് എംഎം ഹംസയും സംവിധായകൻ താഹയും.

EE Parakkum Thalika
EE Parakkum Thalika

കോട്ടയം ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ബസ്

ബസിനുള്ളിൽ സിനിമ ചിത്രീകരിക്കണമെങ്കില്‍ അതിന്റെ ബോഡിയിൽ അടക്കം ഒരു പാടു മാറ്റങ്ങൾ വരുത്തണം, എന്നാൽ റണ്ണിങ് കണ്ടിഷനിലുമായിരിക്കണം എന്ന തീരുമാനമാണ് പെർമിറ്റുള്ളൊരു ബസ് വാങ്ങാം ചിന്തയിലെത്തിക്കുന്നതെന്ന് നിർമാതാവ് ഹംസ പറയുന്നു. അതിനായുള്ള അന്വേഷണം തെങ്ങണ വഴി കോട്ടയം ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ബസിൽ എത്തി നിന്നു. തെങ്ങണയിൽ ഉള്ള ബസ് ഉടമയുടെ വീട്ടിൽ ചെന്ന് ആവശ്യം പറഞ്ഞപ്പോൾ അവർ സന്തോഷപൂർവം ബസ് വിൽക്കാൻ തയാറായി. അന്നു തന്നെ മുഴുവൻ പണവും നൽകി ബസ് വാങ്ങുകയായിരുന്നു.

ആ ബസ് ഇപ്പോൾ എവിടെ?

ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞതോടെ ബസിടാൻ സ്ഥലമില്ലാതെയായി. റൂട്ട് പെർമിറ്റ് ഉണ്ടായിരുന്നതുകൊണ്ട് പഴയ റൂട്ടിൽ ഓടിക്കാമെന്ന് ആലോചിച്ചെങ്കിലും സിനിമയുടെ ഷൂട്ടിങ് ആവശ്യങ്ങൾക്കായി വരുത്തിയ മാറ്റങ്ങൾ മൂലം ആർടിഒയുടെ അനുമതി ലഭിക്കുമോ എന്ന് സംശയമായിരുന്നു. വെറുതേ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് വാങ്ങാൻ ആഗ്രഹവുമായി എത്തിയ ഒരു നാഗർകോവിലുകാരന് ആ ബസ് നൽകിയതെന്നാണ് നിർമാതാവ് പറയുന്നത്. 

parakkum-thalika-2

നാലും സൈഡും പൊക്കാവുന്ന ബസ്

ഷൂട്ടിങ് ആവശ്യത്തിനായി നിരവധി മാറ്റങ്ങൾ ആ ബസിൽ വരുത്തിയിട്ടുണ്ട്. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങൾ വരുത്തി. ബസ്സിന്റെ നാലു സൈഡും ഉയർത്താം, കൂടാതെ മേൽക്കൂര എടുത്തുമാറ്റാം.

parakkum-thalika-3

താരങ്ങളുടെ ഇഷ്ടബസ്

സിനിമയുടെ ചിത്രീകരണത്തിനിടെ ചിലപ്പോൾ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ആ ബസിലായിരുന്നു എന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. ‌‌ഷൂട്ട് കഴിഞ്ഞപ്പോൾ ബസ് വിട്ടുപോരാൻ വിഷമമായിരുന്നു. അന്ന് ബസ് ഇടാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അതു വാങ്ങിയേനെ എന്നും ഹരിശ്രീ അശോകൻ പറയുന്നു.

English Summary: Bus In Ee Parakkum Thalika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com