വൈറലാകാൻ ബൈക്കിൽ അഭ്യാസം, ലൈസൻസ് റദ്ദാക്കി പൊലീസ്: വിഡിയോ

bike-stunt
Image Source: Twitter
SHARE

റോഡിൽ ബൈക്ക് അഭ്യാസം കാണിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലാണ് സംഭവം നടന്നത്. ആളുകൾ നടന്നുപോകുന്ന റോഡിലൂടെ ബൈക്കിൽ അഭ്യാസം കാണിച്ചതിന് ഐപിസി 279 പ്രകാരം റാഷ് ഡ്രൈവിങ്ങിന് യുവാക്കൾക്കെതിരെ കേസെടുക്കുകയും എംവിഎ സെക്ഷൻ‌ പ്രകാരം ലൈസൻസ് റദ്ദാക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

മുംബൈ പോലീസാണ് യുവാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ലൈക്ക് കൂട്ടുന്നതിനായി റോഡിലൂടെ അഭ്യാസം കാണിക്കുന്ന എല്ലാ യുവാക്കൾക്കും ഈ ശിക്ഷ പാഠമാകട്ടെ എന്നാണ് പൊലീസിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ആളുകൾ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ വൈറലായി ലൈക്കുകളുടെ ഷെയറുകളും കൂട്ടുന്നതിനായി ആളുകളെ ഇടിച്ചിടാൻ പോലും ഇപ്പോൾ യുവാക്കൾ മടിക്കുന്നില്ല. കേരളത്തിൽ നിന്ന് അടക്കം ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English Summary: Dangerous Stunt Lands Mumbai Motorcyclists In Trouble

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA