റൈഡിനു റെഡിയായി ടിവിഎസ് റെയ്ഡർ

tvs-raider-125
TVS Raider 125
SHARE

125 സിസി കമ്യൂട്ടർ വിഭാഗത്തിൽ അടിപൊളി മോഡലുമായി എത്തിയിരിക്കുകയാണ് ടിവിഎസ്. ബജാജ് പൾസർ 125, ഹോണ്ട എസ്പി 125 , ഹീറോ ഗ്ലാമർ എന്നിവരാണ് എതിരാളികൾ. 

tvs-raider-125-2

ഡിസൈൻ

ഇതുവരെ കണ്ടുവന്ന കമ്യൂട്ടർ ബൈക്കുകളുടെ ഡിസൈനിൽനിന്നും കാര്യമായ പരിഷ്കാരത്തോടെയാണ് റെയ്ഡറിന്റെ വരവ്. നേക്കഡ് സ്ട്രീറ്റ് ബൈക്ക് ഡിസൈനാണ്. എൽഇഡി ഡിആർഎല്ലോടുകൂടിയ ഫുള്ളി എൽഇഡി ഹെഡ്‌ലാംപാണ്. ഇൻഡിക്കേറ്ററിൽ ഹാലജൻ ലൈറ്റുകൾ. കൂർത്ത സ്കൂപ്പോടുകൂടിയ മസ്കുലർ ടാങ്കാണ് ഹൈലൈറ്റുകളിൽ പ്രധാനം. വിഭജിച്ച സീറ്റുകൾ, എൻജിൻ ബെല്ലി പാൻ, എൽഡി ടെയിൽ ലാംപ്, സ്പോർട്ടി റിയർ പാനൽ എന്നിങ്ങനെ കാഴ്ചയിൽ ഒരു 150 സിസി ബൈക്കിന്റെ ഗറ്റപ്പുണ്ട്.

സ്മാർട്ഫോൺ കണക്ടിവിറ്റിയോടുകൂടിയ, ഫുള്ളി ഡിജിറ്റൽ ടിഎഫ്ടി ഡിസ്പ്ലേയോടുകൂടിയ മീറ്റർ കൺസോളാണ്. ടോപ് സ്പീ‍ഡ് റിക്കോർഡർ, ഗിയർ പൊസിഷൻ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, നിലവിലെ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത എന്നിവ അറിയാം. സൈഡ് സ്റ്റാൻഡ് നിവർന്നാൽ എൻജിൻ ഒാഫാകുന്ന ഫീച്ചർ നൽകിയിട്ടുണ്ട്. സെഗ്‌മെന്റിലാദ്യമായി അണ്ടർ സീറ്റ് സ്റ്റോറേജും ഇതിൽ ഒരുക്കിയിട്ടുണ്ട്. മൊബൈലും പഴ്സും പോലുള്ള സാധനങ്ങൾ ഇവിടെ വയ്ക്കാം. 

tvs-raider-125-1

എൻജിൻ

നൂതന 124.8 സിസി എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3 വാൽവ് എൻ‌ജിനാണ്. 7500 ആര്‍പിഎമ്മില്‍ പരമാവധി 8.37 പിഎസ് കരുത്തും,  6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോമീറ്റർ വേഗത്തിലെത്തും. മണിക്കൂറില്‍ 99 കിമീ ആണ് കൂടിയ വേഗം. 5 സ്പീഡ് 

ഗിയര്‍ബോക്സാണ്.

ഉയർന്ന ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ടിവിഎസിന്റെ ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇൻജക്‌ഷനാണ് റെയ്ഡറിൽ. ഒപ്പം ഇന്റലിഗോ (വാഹനം കൂടുതൽ നേരം െഎഡിലിങ്ങിൽ നിന്നാൽ തനിയെ ഒാഫാകും) സാങ്കേതിക‌വിദ്യയും കൂട്ടിയിണക്കിയിട്ടുണ്ട്. ലീറ്ററിന് 67 കിലോമീറ്ററാണ് കമ്പനി വാഗ്‌ദാനം. സെഗ്‌മെന്റിലാദ്യമായി ഇക്കോ–പവർ എന്നിങ്ങനെ രണ്ടു റൈഡ് മോഡുകളുമായാണ് റെയ്ഡറിന്റെ വരവ്. ഹാൻഡിലിലെ സ്വിച്ച്‌ വഴി ഇത് തിരഞ്ഞെടുക്കാം. 

tvs-raider-125-3

സസ്പെൻഷൻ 

5 തരത്തിൽ ക്രമീകരിക്കാവുന്ന ഗ്യാസ് ചാർജ്ഡ് മോണോ-ഷോക്ക് സസ്പെന്‍ഷനാണ് പിന്നിൽ. മുന്നിൽ ലോ ഫ്രിക്‌ഷന്‍ ഫോർക്കുകളും. 

ബ്രേക്ക്

മുന്നിൽ 240 എംഎം പെറ്റൽ ഡിസ്ക്കും പിന്നിൽ 130 എഎം ഡ്രമ്മും. 180 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്. ആകെ ഭാരം 123 കിലോഗ്രാം. 

വില

സ്ട്രൈക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ  നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റെയ്ഡറിന്‍റെ ഡ്രം, ഡിസ്ക് വേരിയന്‍റുകള്‍ ₨77,500 വിലയില്‍ ആരംഭിക്കുന്നു (ഡല്‍ഹി എക്സ്ഷോറൂം വില).

English Summary: TVS Raider 125 Preview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS