സിഎൻജി ലാഭകരമോ? പെട്രോളുമായി താരതമ്യം, വിപണിയിൽ ലഭ്യമായ മോഡലുകൾ

CNG 2
CNG
SHARE

പെട്രോളിനെക്കാളും സിഎൻജി ലാഭമാണോ? കുറഞ്ഞ വിലയിൽ കൂടിയ ഇന്ധനക്ഷമത സിഎൻജി നൽകും എന്നു പറയുന്നതിൽ വാസ്തവമുണ്ടോ? പരിശോധിക്കാം. ‌‌

പെട്രോൾ, ഡീസൽ ഇന്ധനങ്ങളെക്കാളും വിലക്കുറവുണ്ടെന്നതാണ് സിഎൻജി ഇന്ധനത്തിന്റെ പ്രധാന സവിശേഷത. പെട്രോളിനു നിലവിൽ 107.35 രൂപയാണ് കൊച്ചിയിലെ വില. എന്നാൽ, അതേ സമയത്ത് സിഎൻജി കിലോഗ്രാമിന് 63.40 രൂപയേ ഉള്ളൂ. വിലയിൽ 43.95 രൂപയുടെ വ്യത്യാസമാണ് സിഎൻജിയും പെട്രോളും തമ്മിലുള്ളത്. 

cng-1
Image Source: Shutterstock

താരതമ്യം ചെയ്യാം

വിലയിലെ അന്തരം ഇന്ധനക്ഷമതയിലുമുണ്ട്. മാരുതിയുടെ ചെറുകാർ ആൾട്ടോയുടെ പെട്രോൾ സിഎൻജി മോഡലുകളെ ഒന്നു താരതമ്യം ചെയ്തു നോക്കാം. ലീറ്ററിന് 22.05 കിലോമീറ്ററാണ് മാരുതി ആൾട്ടോയുടെ പെട്രോൾ വേരിയന്റിന്റെ എആർഎെഎ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. എന്നാൽ, ആൾട്ടോ സിഎൻജി വേരിയന്റിനു എആർഎെഎ മൈലേജ് കിലോഗ്രാമിനു 31.59 കിലോമീറ്ററാണ്. ഇന്ധനക്ഷമതയിൽ 9.54 കിലോമീറ്റർ കൂടുതൽ സിഎൻജിക്കുണ്ട്.  

ഇനി രണ്ടു കാറുകളും മാസം 1000 കിലോമീറ്റർ ഒാടുന്നു എന്നിരിക്കട്ടെ. പെട്രോൾ കാറിനു 45.35 ലീറ്റർ പെട്രോൾ വേണം 1000 കിലോമീറ്റർ ഒാടാൻ (1000/22.05= 45.35, മൈലേജ് 22.05 വച്ചാണ് കൂട്ടിയിരിക്കുന്നത്. സാധാരണ ഡ്രൈവിൽ ഇത്രയും കിട്ടില്ല എന്നോർക്കുക). 

1000 കിലോമീറ്റർ ഒാടാൻ 4,868.3 രൂപയുടെ പെട്രോൾ വേണം (45.35x 107.35= 4868.3). ഇത് ഒരു വർഷത്തേക്ക് കൂട്ടിയാൽ 58,419.6 രൂപ(4868.3x12). ഇനി സിഎൻജി മോഡൽ നോക്കാം. 1000 കിലോമീറ്റർ ഒാടാൻ 31.6 കിലോഗ്രാം സിഎൻജി വേണം. ചെലവ് 2,006.9 രൂപ(1000/31.59). ‍

ഒരു വർഷത്തേക്കു കൂട്ടിയാൽ 24,082.8 രൂപ (2006.9x12). പെട്രോളും സിഎൻജിയും തമ്മിൽ ഒരു വർഷത്തെ ചെലവിലുള്ള വ്യത്യാസം 34,336 രൂപ!. സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയൊരു തുകയല്ലേ? മാസം 2000 കിലോമീറ്റർ ഒാട്ടമുള്ള ഒരാൾക്ക് സിഎൻജി മോഡൽ നൽകുന്ന ലാഭം ആലോചിച്ചു നോക്കൂ.. സിഎൻജി മോഡലുകൾക്ക് പെട്രോൾ മോഡലുകളെക്കാളും വിലകൂടുതലെങ്കിലും കൂടിയ ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ലാഭമാണ് നൽ‌കുന്നത്.

സിഎൻജി മോഡലുകൾ 

പാസഞ്ചർ‌ കാർ വിഭാഗത്തിൽ  കേരളത്തിൽ മാരുതിയുടെയും ഹ്യുണ്ടെയുടെയും മോഡലുകളാണ് ലഭ്യമായിട്ടുള്ളത്. മാരുതിക്ക് ആൾട്ടോ, വാഗണാർ, ഈക്കോ, എസ്പ്രസോ, എർട്ടിഗ, വാണിജ്യവാഹനമായ സൂപ്പർ ക്യാരി എന്നീ മോഡലുകൾക്ക സിഎൻജി വകഭേദങ്ങളുണ്ട്.  പെട്രോൾ മോഡലുകളെക്കാളും അൽപം വിലക്കൂടുതലുണ്ട് സിഎൻജി മോഡലുകൾക്ക്. ഡിസൈനിൽ കാര്യമായ മാറ്റമില്ല ഒരു മോഡലിനും. പെട്രോൾ എൻജിനൊപ്പം സിഎൻജി കിറ്റും അത് പ്രവർത്തിപ്പിക്കാനുള്ളസ്വിച്ചും മാത്രമാണ് സാധാരണ മോഡലിൽ നിന്നു അധികമായുള്ളത്. (സിഎൻജി വാഹനങ്ങളുടെ ടാങ്ക് കപ്പാസിറ്റി പറയുന്നത് ലീറ്ററിലാണ്. ഇന്ധനക്ഷമത പറയുന്നത് കിലോഗ്രാമിലും).

‌മാരുതി ആൾട്ടോ

cng-2
Image Source: Shutterstock

800 സിസി ആൾട്ടോയിലാണ് സിഎൻജി വരുന്നത്. വിഎക്സ്െഎ (വില ₨4.76 ലക്ഷം)  വിഎക്സ്െഎ ഒാപ്ഷൻ ( ₨4.82 ലക്ഷം) എന്നിങ്ങനെ രണ്ടു വേരിയന്റുകൾ. സാധാരണ 800 സിസി പെട്രോൾ മോഡലിന്റെ എൽഎക്സ്െഎ വേരിയന്റിനെക്കാളും സിഎൻജി എൽഎക്സ്െഎ വേരിയന്റിനു 90,000 രൂപ വിലക്കൂടുതലുണ്ട്. എൽഎക്സ്െഎ ഒാപ്ഷനും ഇത്രതന്നെ വ്യത്യാസമുണ്ട്. 

ഇന്ധനക്ഷമത

പെട്രോൾ – 22.05 കി മി/ ലീ

സിഎൻജി – 26.83 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 47.33 hp@ 6000 rpm

ടോർക്ക്– 69 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 35 ലീറ്റർ

സിഎൻജി

പവർ– 40.36 hp@ 6000 rpm

ടോർക്ക്– 60 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 60 ലീറ്റർ

മാരുതി വാഗൺആർ

വാഗണാറിന്റെ വൺ ലീറ്റർ എൻജിനും 5 സ്പീഡ‍് മാന്വൽ ഗിയർബോക്സുമുള്ള മോഡലിലാണ് സിഎൻജി വരുന്നത്. എൽഎക്സ്െഎ– വില– ₨5.83 ലക്ഷം, എൽഎക്സ്െഎ ഒാപ്ഷൻ –₨ 5.89 ലക്ഷം. ഇവിടെയും പെട്രോൾ മോഡലിനെക്കാളും 90,000 രൂപയുടെ വിലക്കൂടുതലുണ്ട് സിഎൻജി മോഡലിന്. 

ഇന്ധനക്ഷമത

പെട്രോൾ – 21.79 കി മി/ ലീ

സിഎൻജി –  31.59 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 67 hp@ 6000 rpm

ടോർക്ക്– 90 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 32 ലീറ്റർ

സിഎൻജി

പവർ– 58.3 hp@ 6000 rpm

ടോർക്ക്– 78 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 60 ലീറ്റർ

മാരുതി എസ്‌പ്രസോ

വൺ ലീറ്റർ മാന്വൽ മോഡലിലാണ് സിഎൻജി വരുന്നത് നാലു വേരിയന്റുകളിൽ സിഎൻജി ലഭ്യമാകും. എൽഎക്സ്െഎ– ₨ 5.11 ലക്ഷം, എൽഎക്സ്െഎ ഒാപ്ഷൻ– ₨5.17 ലക്ഷം വിഎക്സ്െഎ– ₨ 5.37 ലക്ഷം 

വിഎക്സ്െഎ ഒാപ്ഷൻ– ₨5.43 ലക്ഷം. പെട്രോളുമായി താരതമ്യം ചെയ്താൽ സിഎൻജിയ്ക്ക് 90,000 രൂപയുടെ കൂടുതലുണ്ട്. 

ഇന്ധനക്ഷമത

പെട്രോൾ – 21.70 കി മി/ ലീ

സിഎൻജി –  31.2കി മി/ കി ഗ്രാം

പെട്രോൾ

പവർ– 67 hp@ 6000 rpm

ടോർക്ക്– 90 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 27 ലീറ്റർ

സിഎൻജി

പവർ– 58.3 hp@ 6000 rpm

ടോർക്ക്– 78 Nm@ 3500 rpm

ടാങ്ക് കപ്പാസിറ്റി– 55 ലീറ്റർ

മാരുതി എർട്ടിഗ

വിഎക്സ്െഎ വേരിയന്റിൽ മാത്രമാണ് സിഎൻജിയുള്ളത്. വില– ₨ 9.6 ലക്ഷം. 90000 രൂപ വിലക്കൂടുതൽ സിഎൻജിയ്ക്കുണ്ട്. 

ഇന്ധനക്ഷമത

പെട്രോൾ – 19.01 കി മി/ ലീ

സിഎൻജി –  26.08 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 103 hp@ 6000 rpm

ടോർക്ക്– 138 Nm@ 4400 rpm

ടാങ്ക് കപ്പാസിറ്റി–  45 ലീറ്റർ

സിഎൻജി

പവർ– 91.1 hp@ 6000 rpm

ടോർക്ക്– 122 Nm@ 4400 rpm

ടാങ്ക് കപ്പാസിറ്റി– 60 ലീറ്റർ

മാരുതി സൂപ്പർക്യാരി

ചെറു വാണിജ്യവാഹനമായ സൂപ്പർ ക്യാരിയുടെ ഒരു വേരിയന്റിൽ സിഎൻജിയുണ്ട്. താഴ്ന്ന വേരിയന്റുമായി ഒരു ലക്ഷം രൂപയുടെ വ്യത്യാസമാണ് സിഎൻജിക്കുള്ളത്. 

ഇന്ധനക്ഷമത

പെട്രോൾ – 22.07 കി മി/ ലീ

സിഎൻജി –  23.24 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 72 hp@ 6000 rpm

ടോർക്ക്–  98 Nm@ 3000 rpm

ടാങ്ക് കപ്പാസിറ്റി– 30 ലീറ്റർ

സിഎൻജി

പവർ– 64 hp @ 6000 rpm

ടോർക്ക്– 85 Nm@ 3000 rpm

ടാങ്ക് കപ്പാസിറ്റി– 30 ലീറ്റർ

മാരുതി ഈക്കോ

ചെറു എംപിവിയായ ഈക്കോയുടെ മൂന്നു വേരിയന്റുകളിൽ സിഎൻജിയുണ്ട്. 5 സീറ്റർ എസി, കാർഗോ, കാർഗോ എസി. വില യഥാക്രമം  ₨ 5.60 ലക്ഷം, ₨ 5.38 ലക്ഷം, ₨ 5.80 ലക്ഷം.  

ഇന്ധനക്ഷമത

പെട്രോൾ – 16.11 കി മി/ ലീ

സിഎൻജി –  20.88 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 73 hp@ 6000 rpm

ടോർക്ക്–  101 Nm@ 3000 rpm

ടാങ്ക് കപ്പാസിറ്റി– 40 ലീറ്റർ

സിഎൻജി

പവർ– 61 hp @ 6000 rpm

ടോർക്ക്– 85 Nm@ 3000 rpm

ടാങ്ക് കപ്പാസിറ്റി– 65 ലീറ്റർ

ഹ്യുണ്ടെയുടെ 3 മോ‍ഡുകളിൽ സിഎൻജി വകഭേദമുണ്ട്.

cng
Image Source: Shutterstock

ഹ്യുണ്ടെയ്  സാൻട്രോ

മാഗ്‌ന, സ്പോർട്സ്, എന്നീ രണ്ടു വേരിയന്റുകളിൽ സിഎൻജി ലഭ്യമാകും. വില യഥാക്രമം ₨ 5.99 ലക്ഷം, ₨ 6.21 ലക്ഷം.

ഇന്ധനക്ഷമത

പെട്രോൾ – 20.30 കി മി/ ലീ

സിഎൻജി – 30.48 കി മി/ കി.ഗ്രാം

പെട്രോൾ

പവർ– 68 hp@ 5000 rpm

ടോർക്ക്– 99 Nm@ 4500 rpm

ടാങ്ക് കപ്പാസിറ്റി– 35 ലീറ്റർ

സിഎൻജി

പവർ– 59.17 hp@ 5500 rpm

ടോർക്ക്– 85.31 Nm@ 4500 rpm

ടാങ്ക് കപ്പാസിറ്റി– 60 ലീറ്റർ

ഹ്യുണ്ടെയ്  ഗ്രാൻഡ് െഎ10 നിയോസ്

നിയോസിലും മാഗ്‌ന, സ്പോർട് എന്നീ വേരിയന്റുകളിലാണ് സിഎൻജിയുള്ളത്. വില ₨ 6.99 ലക്ഷം, 

₨7.53 ലക്ഷം.

ഇന്ധനക്ഷമത

പെട്രോൾ – 20.70 കി മി/ ലീ

സിഎൻജി – 28 കി മി/ കി ഗ്രാം

പെട്രോൾ

പവർ– 82 hp@ 6000 rpm

ടോർക്ക്– 114 Nm@ 4400 rpm

ടാങ്ക് കപ്പാസിറ്റി– 37 ലീറ്റർ

സിഎൻജി

പവർ– 68.05 hp@ 6000 rpm

ടോർക്ക്– 95.12 Nm@ 4000 rpm

ടാങ്ക് കപ്പാസിറ്റി– 60 ലീറ്റർ

ഹ്യുണ്ടെയ്  ഒാറ

എസ് വേരിയന്റിലാണ് സിഎൻജി. വില ₨7.67 ലക്ഷം. പെട്രോൾ മോഡലിനെക്കാൾ ഏകദേശം തൊണ്ണൂറായിരം രൂപയോളം 

വിലക്കൂടുതലുണ്ട്.

ഇന്ധനക്ഷമത

പെട്രോൾ – 20.30 കി,മി/ ലീ

സിഎൻജി – 28 കി,മി/ കി.ഗ്രാം

പെട്രോൾ

പവർ– 82 hp@ 6000 rpm

ടോർക്ക്– 114 Nm@ 4000 rpm

ടാങ്ക് കപ്പാസിറ്റി– 37 ലീറ്റർ

സിഎൻജി

പവർ– 68.05 hp@ 6000 rpm

ടോർക്ക്– 95.1 Nm@ 4000 rpm

ടാങ്ക് കപ്പാസിറ്റി– 65 ലീറ്റർ

English Summary: Why Is CNG Better Than Other Fuel Types?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS