ADVERTISEMENT

തിളക്കത്തിനെന്തു തിളക്കം! ചില കാറുകൾ കാണുമ്പോൾ നമുക്ക് ഇങ്ങനെ പറയാൻ തോന്നില്ലേ? പഴയ കാർ ആണെങ്കിലും പളപളാ മിന്നുകയാണ് അതിന്റെ ബോഡി. ഇതിനു പിന്നിലെ ഗുട്ടൻസ് എന്നാണെന്നു തിരഞ്ഞാൽ ചെന്നെത്തുക സിറാമിക് കോട്ടിങ്ങിലായിരിക്കും. എംഎൽഎയും നടനുമായ ഗണേഷ് കുമാറും തന്റെ പ്രിയ ക്വാളിസിന് പുതിയ തിളക്കം നൽകി. കഴിഞ്ഞ 22 വർഷമായി ഉപയോഗിക്കുന്ന വാഹനത്തിന് പുതിയ യുവത്വം ലഭിച്ചതിന്റെ സന്തോഷത്തിലാണ് എംഎൽഎ. വാഹനം എന്നും തിളക്കത്തോടെ സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ സിറാമിക് കോട്ടിങ് ചെയ്യണമെന്നാണ് ഗണേഷ് കുമാർ പറയുന്നത്.

Ganesh Kumar
Ganesh Kumar

22 വർഷത്തെ ബന്ധം മിനുക്കിയെടുത്തു

എംഎൽഎ ആകുന്നതിന് മുൻപേ സ്വന്തമാക്കിയതാണ് ഈ ക്വാളിസ്. നടനും അടുത്ത സുഹൃത്തുമായ മണിയൻ പിള്ള രാജു ആ കാലത്ത് വാങ്ങിയ ക്വാളിസ് കണ്ടിട്ടാണ് ഞാൻ വാങ്ങാൻ തീരുമാനിച്ചത്. രൂപഭംഗിയേക്കാൾ അതിലെ യാത്രാസുഖമാണ് വണ്ടിയിലേക്ക് ആകർഷിച്ചത്. അത് വിൽക്കണം എന്ന് ഇന്നുവരെ തോന്നിയിട്ടില്ല. വണ്ടി വാങ്ങിയപ്പോൾ ഉള്ള അതേ പെയിന്റ് തന്നെയാണ് ഇപ്പോഴും, ഒന്നു മിനുക്കി കുട്ടപ്പനാക്കി എന്നുമാത്രം.

ganesh-kumar-qualis-1

നന്ദി കാർ കെയർ ഡീറ്റൈലിങ് സ്റ്റ്യുഡിയോ കൊല്ലം

ഇത്ര ഭംഗിയാകും എന്നു കരുതിയിരുന്നില്ല എന്നാണ് വാഹനത്തിന്റെ പുതിയ രൂപം കണ്ട് ഗണേഷ് കുമാർ പറഞ്ഞത്. എംഎൽഎ ഭംഗിയായി സൂക്ഷിച്ച് ഉപയോഗിക്കുന്ന വാഹനമായതുകൊണ്ട് മിനുക്കു പണികൾ എളുപ്പമായിരുന്നെന്ന് കെയർ ഡീറ്റൈലിങ് സ്റ്റ്യുഡിയോ ഉടമയും പറയുന്നു. ബോണറ്റിലും ബോഡിയിലേയും പോറലുകളും കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന പെയിന്റ് നഷ്ടങ്ങൾ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെറിയ പെയിന്റ് ടച്ചിങ്ങുകളും നടത്തി സിറാമിക് കോട്ടിങ് ചെയ്ത്. 9 എച്ച് ഹാർനെസ്സുള്ള രണ്ട് ലെയർ സിറാമിക് കോട്ടിങ്ങാണ് നടത്തിയിരിക്കുന്നത്. അതിന് രണ്ടു വർഷ വറാന്റിയും നൽകിയിട്ടുണ്ട്. കൂടാതെ ഇന്റീരിയറിലും ക്ലീനിക്കും പോളീഷിങ്ങും നടത്തി.

സിറാമിക് കോട്ടിങ് വീട്ടിലെത്തി ചെയ്തു നല്‍കും

സിറാമിക് കോട്ടിങ് എന്നാൽ കാർ ഡീറ്റൈലിഷ് സ്റ്റുഡിയോയില്‍ മാത്രം ചെയ്യാവുന്ന ഒന്നാണ് എന്നാണ് പലരുടേയും ധാരണ എന്നാൽ അത് തെറ്റാണെന്ന് കാർ കെയർ ഡീറ്റൈലിങ് സ്റ്റ്യുഡിയോ കൊല്ലം പറയുന്നു. വാഹനം എത്തിക്കാൻ ബുദ്ധമിട്ടുള്ളവർക്ക് വീട്ടിലെത്തി ചെയ്തു നൽകാറുണ്ടെന്ന് ഇവർ പറയുന്നു. സ്റ്റ്യുഡിയോകളിൽ ചെയ്യുന്ന അതേ നിലവാരം ഇതിനും ലഭിക്കുമെന്ന് ഇവർ ഉറപ്പു നൽകുന്നു.

ശരിക്കും എന്താണീ സിറാമിക് കോട്ടിങ്?

വാഹനത്തിന്റ െപയിന്റിങ് പുത്തൻ പോലെയിരിക്കാനും കൂടുതൽ തിളക്കത്തോടെയിരിക്കാനും പ്രയോഗിക്കുന്ന ഒരുതരും പെയിന്റ് പ്രൊട്ടക്ഷൻ കോട്ടിങ് വിദ്യയാണ് സിറാമിക് കോട്ടിങ്. സിലിക്കയെ അടിസ്ഥാനമാക്കി നിർമിക്കുന്ന മിശ്രിതങ്ങളാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഒന്നു മുതൽ ഒൻപതു ലെയറുകൾ വരെ ഈ കോട്ടിങ്ങിലുണ്ട്. ബജറ്റിന് അനുസരിച്ച് കോട്ടിങ്ങുകൾ ചെയ്യാം. ഗുണമേൻമയിലെ പ്രകടമായ വ്യത്യാസം ലെയറുകൾ കൂടുമ്പോൾ  അറിയാം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് കോട്ടിങ്ങിനുള്ള  മിശ്രിതങ്ങൾ.

ganesh-kumar-qualis

ഇനി തോന്നുന്ന സംശയം സിറാമിക് കോട്ടിങ് എപ്പോൾ ചെയ്യണം, എന്തിനു ചെയ്യണം എന്നായിരിക്കും. 

കാറിന്റെ ബോഡി തിളക്കത്തോടെ ഇരിക്കുന്നത് കൊണ്ടായിരിക്കും ആളുകൾ പുത്തൻ കാറിനെ ഇഷ്ടപ്പെടുന്നത്. എന്നാൽ കാലക്രമേണ ഈ തിളക്കം നഷ്ടപ്പെടും. അവിടെയാണ് സിറാമിക് കോട്ടിങ്ങിന്റെ പ്രസക്തി. ഈ കോട്ടിങ് ചെയ്താൽ വാഹനം എന്നും പുത്തൻ പോലെയിരിക്കും. കൂടാതെ ചെറു ഉരച്ചിലുകളോ മറ്റ് കറകളോ ഏൽക്കില്ല.

സിറാമിക് കോട്ടിങ് ചെയ്ത വാഹനം എളുപ്പത്തിൽ കഴുകാം. വെള്ളം പറ്റിപ്പിടിക്കില്ല എന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. കാറിന്റെ നിറം വെയിലേറ്റു വാടാതിരിക്കാൻ കോട്ടിങ് സഹായിക്കും. ചെറിയ സ്ക്രാച്ചുകൾ മായ്ക്കാൻ വീണ്ടും ചെറുപോളിഷിങ്ങിലൂടെ സാധിക്കും. എന്നാൽ സിറാമിക് കോട്ടിങ് ചെയ്താൽ സ്ക്രാച്ച് പ്രൂഫ് ആണെന്ന് അർഥമില്ല.

ബജറ്റ് അനുസരിച്ചാണ് സിറാമിക് കോട്ടിങ് ഇപ്പോൾ ലഭ്യമാണ് ചെറു ബജറ്റിൽ ഒന്നോ രണ്ടോ കോട്ടിങ് ചെയ്യാം. പിന്നീട് ആ പുതുമ നിലനിർത്താൻ വേറെ ചില ട്രീറ്റ്മെന്റ് ചെയ്താൽ മതി. സിറാമിക് കോട്ടിങ്ങിനുശേഷം നിശ്ചിത കാലയളവിൽ വേണമെങ്കിൽ പിരീയോഡിക്കൽ മെയിന്റനൻസ് ചെയ്താൽ എന്നും വണ്ടി പുത്തൻ പോലിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം– 9847155119

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com