ലൈസൻസില്ലാതെ ഓടിക്കാൻ പറ്റുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകൾ

electric-scooters
SHARE

പെട്രോള്‍ ഇന്ധനമായ സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണെന്ന് നമുക്കറിയാം. എന്നാല്‍, വൈദ്യുതി സ്‌കൂട്ടറുകളില്‍ 250 വാട്ടിന് താഴെ ശേഷിയുള്ള, മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗമുള്ള സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സോ റജിസ്‌ട്രേഷനോ ആവശ്യമില്ല. കേന്ദ്ര മോട്ടർവാഹന നിയമത്തില്‍ ഇലക്ട്രോണിക് ബൈസൈക്കിള്‍ അഥവാ ഇ ബൈക്ക് എന്ന വിഭാഗത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഓടിക്കാന്‍ ലൈസന്‍സ് വേണ്ടാത്ത ഇ ബൈക്കുകളെ പരിചയപ്പെടാം. 

jaunty-feisty

ജോണ്ടി ഫിയസ്റ്റി 

കണ്ടിരിക്കാന്‍ തോന്നുന്ന അത്രയും സുന്ദരമായ ഡിസൈനാണ് ജോണ്ടി ഫിയസ്റ്റിയുടേത്. ആകര്‍ഷകമായ ഫീച്ചറുകളും ഫിയസ്റ്റിയിലുണ്ട്. മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, അലോയ് വീല്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം ഫിയസ്റ്റിയുടെ പ്രത്യേകതകളില്‍ ചിലതാണ്. 

joy-monster

ജോയ് ഇ ബൈക്ക് മോണ്‍സ്റ്റര്‍

കടലുപോലെ വിശാലമായ ഇ സ്‌കൂട്ടര്‍ വിപണിയിലും തന്റേതായ ഇടം കണ്ടെത്താന്‍ ജോയ് ഇ ബൈക്ക് മോണ്‍സ്റ്ററിനായിട്ടുണ്ട്. ഹോണ്ട ഗ്രോമിനോട് സാമ്യം തോന്നുന്ന ഡിസൈനാണ് മോണ്‍സ്റ്ററിന്. 250 kW മോട്ടറും 75 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയുമാണ് ഈ ഇ സ്‌കൂട്ടറിലുള്ളത്. മോണോ ഷോക്ക് അലോയ് വീലുകളും ഡിസ്‌ക് ബ്രേക്കും മോണ്‍സ്റ്ററിലുണ്ട്. 

jaunty-pro

ജോണ്ടി പ്രോ

ഭംഗിയും വ്യക്തിത്വവും ഒന്നിച്ചു ചേര്‍ന്ന മോഡലാണ് ജോണ്ടി പ്രോ. ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റവും സ്‌റ്റൈലിഷ് ഹെഡ് ലാംപുകളും അലോയ് വീലുകളും ജോണ്ടി പ്രോയ്ക്ക് സ്വന്തമാണ്. 

hope

HOP ലിയോയും HOP LYFഉം

ജയ്പുര്‍ ആസ്ഥാനമായുള്ള HOP ഇലക്ട്രിക് മൊബിലിറ്റി ഇന്ത്യയില്‍ വേഗത്തില്‍ വളരുന്ന കമ്പനികളിലൊന്നാണ്. വ്യത്യസ്ത റേഞ്ചുള്ള ബാറ്ററികളില്‍ HOP ലിയോയും HOP LYF ഉം ലഭ്യമാണ്. 70 മുതല്‍ 125 കിലോമീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ പോകാനാകും. 

റിവേഴ്‌സ് ഗിയറും പാര്‍ക്കിങ് അസിസ്റ്റന്‍സും ഈ രണ്ട് മോഡലിലും ഉണ്ട്. സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, യുഎസ്ബി ചാര്‍ജിങ്, റിമോട്ട് കീ, ആന്റി തെഫ്റ്റ് അലാം, ജിപിഎസ് കണക്ടിവിറ്റി, ആന്റി തെഫ്റ്റ് വീല്‍ ലോക്ക് എന്നിവയും ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സവിശേഷതകളാണ്.

hero-electric-optima-e5

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ ഇ5

സാധാരണ സ്‌കൂട്ടറുകളുടെ ഡിസൈനിലാണ് ഹീറോ തങ്ങളുടെ ഒപ്റ്റിമ ഇ5 പുറത്തിറക്കിയിരിക്കുന്നത്. 250 സിസി ഇലക്ട്രിക് ഹബ് മോട്ടറുള്ള സ്‌കൂട്ടര്‍ ലിഥിയം അയേണ്‍ ബാറ്ററിയിലും ലെഡ് ആസിഡ് ബാറ്ററിയിലും ലഭ്യമാണ്. 16 ഇഞ്ച് അലോയ് വീലുകളും ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും മോണോഷോക്ക് ഡ്രം ബ്രേക്കുകളും രണ്ടു ചക്രങ്ങളിലുമുണ്ട്. 

hero-flash

ഹീറോ ഇലക്ട്രിക് ഫ്‌ളാഷ് ഇ 2

ഏറ്റവും കുറഞ്ഞ വിലയില്‍  ലഭിക്കുന്ന ലിഥിയം അയണ്‍ ബാറ്റിയുള്ള ഇ സ്‌കൂട്ടറുകളിലൊന്നാണ് ഹീറോ ഫ്‌ളാഷ് ഇ2 മോഡലിലൂടെ നല്‍കുന്നത്. 48 വോട്ടിന്റെ 28 Ah ലിഥിയം അയേണ്‍ ബാറ്ററിയും 250 വാട്ട് ഇലക്ട്രിക് മോട്ടറും ഫ്‌ളാഷ് ഇ 2വിലുണ്ട്. മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ മാത്രം വേഗമുള്ള ഫ്‌ളാഷ് ഇ2വിന് ആകെ 69 കിലോഗ്രാം മാത്രമാണ് ഭാരം.

English Summary: Top Electric 2-Wheelers That Don't Require License to drive In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS