Premium

കരുണാകരന്റെ ബെൻസ്, പിണറായിയുടെ കാർണിവൽ; കേരള രാഷ്ട്രീയത്തിലെ ‘കറുത്ത’ കാറുകൾ

SHARE

മന്ത്രിമാർ എപ്പോൾ കാർ മാറ്റിയാലും വാർത്തയാണ്. മുഖ്യമന്ത്രിയാകുമ്പോൾ പ്രത്യേകിച്ചും. സർക്കാർ ഖജനാവിൽനിന്നു ജനങ്ങളുടെ നികുതിപ്പണമെടുത്തുള്ള ഇടപാടായതിനാലാണു ഇതിലിത്ര ജനശ്രദ്ധ. മുഖ്യമന്ത്രി പിണറായി വിജയൻ വെളുത്ത ഇന്നോവ ക്രിസ്റ്റ മാറ്റി കറുത്തതാക്കിയപ്പോഴും, ആദ്യം നിശ്ചയിച്ച കറുത്ത ടാറ്റ ഹാരിയർ മാറ്റി കിയ കാർ കാർണിവൽ വാങ്ങാൻ തീരുമാനിച്ചപ്പോഴും വിവാദമായി. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ കാർ ഏതെന്നു തീരുമാനിക്കുന്നതു സുരക്ഷ കൂടി കണക്കിലെടുത്തു പൊലീസാണ്. എന്നാൽ സ്വന്തം ഇഷ്ടം പറയാൻ ഇവർക്കു കഴിയും. എല്ലാവർക്കുമെന്നപോലെ മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെല്ലാമുണ്ട് ഇഷ്ടവാഹനങ്ങൾ. ഇതിൽ ചിലതൊക്കെ പല തരത്തിൽ വിവാദമായിട്ടുമുണ്ട്. റോഡിൽ ഏറ്റവും വേഗം കൂടിയ മുഖ്യമന്ത്രി കെ.കരുണാകരൻ ആയിരുന്നെങ്കിൽ ഏറ്റവും സുരക്ഷയോടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.