ആദ്യ ചിത്രം ഗാനമേള, 30 വർഷങ്ങൾക്കിപ്പുറം കടുവയിലും; ഒരു ബെൻസ് സിനിമാക്കഥ

SHARE

കാറുകളിൽ ഹൈടെക് സ്മാർട്ട് ഫീച്ചറുകൾ വരുന്നതിന് മുൻപേയുള്ള കാലം. വേഗക്കണക്കും ഫീച്ചറുകളുടെ എണ്ണവും പറഞ്ഞ് നിർമാതാക്കൾ വീമ്പുകൊള്ളുന്ന കാലത്തിന് മുന്നിലത്തെ താരമായിരുന്നു ബെൻസ് ഡബ്ല്യു 123. കൈയിൽ ധാരാളം പണമുള്ള പ്രമാണിമാരുടെ കാർ. പൂർണമായും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ എത്തിച്ചിരുന്ന ആ വാഹനത്തിലായിരുന്നു പാലാക്കാരൻ കടുവാക്കുന്നേൽ കുറുവച്ചന്റെ യാത്ര. കുറുവച്ചന്റെ കഥ സിനിമയാക്കിയപ്പോൾ ചിത്രത്തിലും താരമായി ഡബ്ല്യു 123. വിവാദങ്ങൾക്ക് ഒടുവിൽ കുറുവച്ചൻ പേരുമാറ്റി കുര്യാച്ചനായി തീയേറ്ററുകളിൽ മാസ് എൻട്രി നടത്തിയപ്പോൾ കൂട്ടായി ആ ബെൻസുമുണ്ടായിരുന്നു. ചേർത്തല സ്വദേശി രാഹുലിന്റെയാണ് ഈ ക്ലാസിക് കാർ. സിനിമയിലെത്തി താരമായ ബെൻസിന് പറയാനുണ്ട് ഒരു പഴയ കാല സിനിമകഥ.

kaduva-benz-3

ഗാനമേളയിലെ ബെൻസ്

ചേർത്തലയിലെ വൺനെസ് ട്രാവൻസ് ഉടമ രാഹുൽ രണ്ടുവർഷം മുമ്പാണ് ഈ ബെൻസ് വാങ്ങുന്നത്. 1991 ൽ പുറത്തിറങ്ങിയ ചിത്രം ഗാനമേളയിലും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. കെഇബി 4777 എന്ന യഥാർഥ നമ്പർ തന്നെയാണ് ചിത്രത്തിൽ  ഉപയോഗിച്ചത്. 1979 മോഡല്‍ കാറാണ് ഈ വാഹനം. 1986 ലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

kaduva-benz-4

ചോദിച്ചറിച്ച് എത്തിയ ഓഫർ

ഒരു സുഹൃത്തു മുഖേനയാണ് സിനിമയിലേക്ക് എത്തിയത്. ഇതൊരു കളക്റ്റേഴ്സ് വാഹനമാണ്, സിനിമ പോലുള്ള പരിപാടികൾക്ക് എല്ലാവരും നൽകണമെന്നില്ല. കടുവയിൽ ആർട്ട് വിഭാഗം ബന്ധപ്പെട്ടപ്പോൾ സിനിമയിൽ ഉപയോഗിക്കാനായി നൽകുകയായിരുന്നു. 2021ഏപ്രിൽ മുതൽ 40 ദിവസത്തോളം  കടുവയ്‌ക്കൊപ്പമായിരുന്നു ബെൻസിന്റെ യാത്ര. 

benz-w123-2

രണ്ടുവർഷം മുമ്പ് ഈ ക്ലാസിക്കിനെ സ്വന്തമാക്കി

ഏറെ ആരാധകരുള്ള ബെൻസിന്റെ ഈ മോഡൽ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി എന്നാണ് രാഹുൽ പറയുന്നത്. അപ്പോഴാണ് തൃശ്ശൂരിലുള്ളൊരു സുഹൃത്ത് അദ്ദേഹത്തിന്റെ ഡബ്ല്യു 123 വിൽക്കുന്നു എന്നു പറഞ്ഞത്. അങ്ങനെ രണ്ടു വർഷം മുമ്പ് ഈ വാഹനം കൈയിലെത്തി.

kaduva-benz

മെഴിസിഡീസ് ബെൻസ് ഡബ്ല്യു 123

വാഹനലോകത്തെ മിന്നും താരമാണ് ഡബ്ല്യു 123. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ക്ലാസിക് കാറുകളിലൊന്നും ഈ വാഹനം തന്നെ. ഇ ക്ലാസ് എന്ന പേരു വരുന്നതിനു മുൻപേയാണ് ഡബ്ല്യു 123 യുടെ പിറവി. 1976 മുതൽ 1986 വരെയുള്ള പത്തുവർഷ കാലയളവിൽ ഏകദേശം 2.7 ദശലക്ഷം ഡബ്ല്യു 123 ലോകത്ത് ആകെമാനം വിറ്റുപോയിട്ടുണ്ട്. സലൂൺ, എസ്റ്റേറ്റ്, കൂപ്പേ, തുടങ്ങിയ ബോഡികളിൽ ഈ വാഹനം നിർമിച്ചിട്ടുണ്ട്. അക്കാലത്തെ അധികം വാഹനങ്ങളിൽ കാണാത്ത എബിഎസ്, ഡ്രൈവർ ആന്റ് പസഞ്ചർ എയർബാഗുകൾ, അഞ്ച് സ്പീഡ് മാനുവൽഗിയർ ബോക്സ് എന്നിവയുമായും ഡബ്ല്യു 123 വിപണിയിലെത്തിയിട്ടുണ്ട്. പെട്രോൾ, ‍ഡീസൽ എൻജിൻ വകഭേദങ്ങളിൽ ഈ വാഹനം പുറത്തിറങ്ങിയിട്ടുണ്ട്.

English Summary: Benz W 123 Used In Kaduva Movie

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS