എസ്‍യുവികളിൽ കേമൻ കൈഗർ, ഫീച്ചറുകളാൽ സമ്പന്നം

kiger-new-2
Renault Kiger
SHARE

വിപണിയിൽ ഏറെപ്രിയമുള്ള വാഹനങ്ങളാണ് എസ്‌യുവികൾ. മൈക്രോ, കോംപാക്റ്റ്, മിഡ് സൈസ്, ഫുൾ സൈസ് എന്നിങ്ങനെ പലപേരുകളിലാണ് എസ്‍യുവികൾ വിൽക്കുന്നത്. ഇതിൽ ഏറ്റവും വിൽപനയുള്ള സെഗ്‌മെന്റാണ് കോംപാക്റ്റ് എസ്‌യുവി. ചെറു കാറുകളുടെ ഉപയോഗക്ഷമതയും സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ വന്യതയും ഒത്തു ചേർന്ന ഈ വിഭാഗത്തിൽ നിരവധി വാഹനങ്ങളാണ് മത്സരിക്കുന്നത്. കനത്ത മത്സരം നടക്കുന്ന ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങിളിലൊന്നാണ് കൈഗർ. 

എസ്‍യുവി രൂപ ഭംഗി

മസ്കുലറായ രൂപമാണ് കൈഗറിനെ വ്യത്യസ്തനാക്കുന്നത്. മുന്നിൽ വലുപ്പമുള്ള റെനോ ലോഗോ ഇടം പിടിച്ചു. മൂന്ന് പോഡ് എൽഇഡി ഹൈഡ്‌ലൈറ്റുകൾ ബംബറിലേക്ക് ഇറങ്ങിയാണ്. ഗ്രില്ലിനോട് ചേർന്ന് എൽഇ‍ി ഡേടൈം റണ്ണിങ് ലാംപുകളുണ്ട്. സിൽവർ നിറത്തിലുള്ള സ്കീഡ് പ്ലേറ്റ് എസ്‍യുവി രൂപഭംഗി വർധിപ്പിക്കുന്നുണ്ട്.

Kiger Vertical Brochure

വീൽആർച്ചിനു ചുറ്റും മസ്കുലർ പ്ലാസ്റ്റിക് ക്ലാഡിങ്ങുകളുണ്ട്. 40.64 സെന്റീമീറ്റർ സിഗ്നേച്ചർ അലോയ് വീലാണ്. 205 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. മനോഹര ലുക്കുള്ള എൽഇഡി ടെയിൽ ലാംപാണ്. ബൂട്ട് ഡോറിലും മസ്കുലറായ ലൈനുകൾ കാണാം. പിന്നിലും സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുണ്ട്. 405 ലീറ്ററാണ് ബീട്ട് സ്പെയ്സ്, പിന്നിലെ സീറ്റ് മടക്കിയിട്ടാൽ അത് 879 ലീറ്ററായി ഉയരും.

Kiger Vertical Brochure

ഉൾഭാഗം ഫീച്ചറുകളാൽ സമ്പന്നം

ഉള്ളിലേക്ക് കടന്നാൽ ഫീച്ചറുകളുടെ നീണ്ട നിരയാണ്. വയർലെസ് ചാർജിങ്, 20.32 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ 17.78 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. പ്രീമിയം ഫിനിഷുണ്ട് ഓരോ ഘടകങ്ങൾക്കും. വയർലെസ് കണക്ടിവിറ്റിയുള്ള ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലെയാണ്. നാലു സ്പീക്കറുകളും നാലു ട്വീറ്ററുമുള്ള മ്യൂസിക് സിസ്റ്റം.

renault-kiger-17

പുഷ് ബട്ടൻ സ്റ്റാർട്ട്, സ്റ്റോപ്, സ്മാർട്ട് ആക്സെസ് കാർഡ്, റിയർവ്യൂ ക്യാമറ, പിഎം 2.5 എയർഫിൽറ്ററുകളുള്ള ഓട്ടോ എസി. ഗ്ലൗബോക്സും സീറ്റുകളിലെ സ്റ്റോറേജുമെല്ലാം ചേർത്താൽ 29 ലീറ്റർ ക്യാബിൻ സ്റ്റോറേജ് സ്പെയ്സുണ്ട്. 222 എംഎം ആണ് പിൻ സീറ്റിലെ നീ റൂം. യാത്ര സുഖം നൽകുന്ന സീറ്റുകളാണ് മുന്നിലും പിന്നിലും. ധാരാളം ലെഗ്റൂം. ഒരു ലീറ്റർ ടർബൊ പെട്രോൾ എൻജിന് ഇക്കോ, സ്പോർട്സ്, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്.

English Summary: Renault Kiger Feature Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA