ADVERTISEMENT

റെനോയുടെ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കൈഗർ. എസ്‍യുവി രൂപഭംഗിയുമായി എത്തിയ കൈഗർ പെട്ടെന്നു തന്നെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ചു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, കരുത്തുറ്റ എന്‍ജിന്‍, മികച്ച ഫീച്ചര്‍ ലിസ്റ്റ് ഇതോടൊപ്പം റെനോയുടെ എസ്‌യുവി എന്ന പേരും ഇതാണ് കൈഗറിന്റെ യുഎസ്‍പി. കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിൽ നിരവധി വാഹനങ്ങളുണ്ടെങ്കിലും അവയിൽ നിന്ന് കൈഗർ വ്യത്യസ്തനാകുന്നത് എങ്ങനെ? 

renault-kiger-15

തകര്‍പ്പന്‍ ഡിസൈന്‍

ഫ്രാന്‍സിലെയും ഇന്ത്യയിലെയും റെനോ കോര്‍പറേറ്റ് അംഗങ്ങള്‍ ഒരുമിച്ച് പഠിച്ച് രൂപപ്പെടുത്തിയ റെനോ കൈഗര്‍ വിഭാഗത്തിലെ മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ക്രോമിയം ഫിനിഷോടു കൂടിയ ഉയര്‍ന്ന മുന്‍ഭാഗം തലയെടുപ്പുള്ള ബോണറ്റ് എന്നിവയെല്ലാം വാഹനത്തിനു പരുക്കന്‍ ഭാവമാണ് നല്‍കുന്നത്. ഡിആര്‍എല്ലില്‍ നിന്നു വേര്‍തിരിച്ച് രൂപപ്പെടുത്തിയ സ്പ്ലിറ്റ് ഹെഡ്‌ലാംപ് വാഹനത്തിനു വളരെ ആകര്‍ഷകമായ രൂപം നല്‍കുന്നു. പിന്നിലെ വലിയ വിന്‍ഡ്‌സ്‌ക്രീന്‍, ചെരിഞ്ഞൊഴുകുന്ന റൂഫ്‌ലൈന്‍ എന്നിവയെല്ലാം ചേരുമ്പോള്‍ വാഹനത്തിന് കൂപ്പെ ശൈലിയിലുള്ള ഭാവമാണ് ലഭിക്കുന്നത്. ത്രിമാന രൂപത്തിലുള്ള എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, 205 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മനോഹരമായ റൂഫ് റെയ്‌ലുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയെല്ലാം വാഹനത്തെ സ്പോർട്ടിയാക്കുന്നു. പുതിയ കൈഗറിന് അലോയ് ഫിനിഷിലുള്ള സ്‌കിഡ് പ്ലേറ്റും ടെയ്ല്‍ ഗേറ്റിനോടു ചേര്‍ന്നുള്ള ക്രോമിയം ആവരണവുമുണ്ട്.

Kiger Vertical Brochure

കരുത്തുള്ള പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും

ടര്‍ബോ ചാര്‍ജിങ് സംവിധാനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നത് റെനോ ഉള്‍പ്പെടെ വളരെ കുറച്ച് നിര്‍മാതാക്കള്‍ മാത്രമാണ്. ഇതു തന്നെയാണ് കൈഗറിന്റെ കരുത്തിനു പിന്നിലും. 100 ബിഎച്ച്പി കരുത്തുള്ള എന്‍ജിന്റെ ലീനിയര്‍ ഡെലിവറിയോടൊപ്പം ടര്‍ബോ കിക്ക് കൂടി ലഭിക്കുന്നത് ചടുലവുമായ പെര്‍ഫോമന്‍സ് വാഹനത്തിന് നല്‍കി. ലോറേഞ്ചില്‍ മികച്ച പെർഫോമൻസാണ് വാഹനം കാഴ്ചവയ്ക്കുന്നത്. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള മള്‍ട്ടി സെന്‍സ് ഡ്രൈവ് മോഡുകളുമുണ്ട്.

Kiger Vertical Brochure

ടര്‍ബോ ചാര്‍ജിങ് ഉള്‍പ്പെടെ കരുത്തിന്റെ കാര്യത്തിലും അതേപോലെ ഇന്ധനക്ഷമതയുടെ കാര്യത്തിലും കൈഗര്‍ ഒരേപോലെ മുന്നിട്ടു നില്‍ക്കുന്നു. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് നല്‍കിയിട്ടുള്ളത്. ഐസിഎടി ഈ എസ്‌യുവിക്ക് സര്‍ട്ടിഫൈ ചെയ്യുന്നത് ലീറ്ററിന് 20.5 കിലോമീറ്റര്‍ എന്ന ഇന്ധനക്ഷമതയാണ്.

renault-kiger-17

വശ്യതയുള്ള ഉള്‍ഭാഗം

മറ്റു വാഹനങ്ങളില്‍ നിന്ന് കൈഗറിനെ വ്യത്യ‌സ്തമാക്കുന്നത് ഉൾഭാഗത്തിന്റെ ഭംഗിയാണ്. ആവശ്യത്തിലേറെ ഇടയുണ്ടെന്നതു മാത്രമല്ല കാലീകമായ എല്ലാ സവിശേഷതകളും ടെക്നോളജികളും ഈ വാഹനത്തിലുണ്ട്. പിയാനോ സ്‌റ്റൈല്‍ ഡയലുകള്‍, എയര്‍ കണ്ടീഷനിങ് കണ്‍ട്രോള്‍ യൂണിറ്റ്, 8 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീന്‍ യൂണിറ്റ്, മള്‍ട്ടി സ്‌കിന്‍ തിരഞ്ഞെടുക്കാന്‍ സന്നാഹമായ ടിഎഫ്ടി കളര്‍ ക്ലസ്റ്റര്‍ എന്നിവയെല്ലാം നിലവാരത്തില്‍ ഒരുപടി മുന്നിലാണ്. ദൃഢമാര്‍ന്ന സീറ്റുകള്‍ ഏറെ സംരക്ഷണം നല്‍കും. മികച്ച ഹെഡ്‌റൂമും ലെഗ്‌റൂമുമാണ് പിൻ സീറ്റിന്. മുന്‍–പിൻ സീറ്റുകള്‍ക്ക് ഇടയില്‍ 222 എംഎം സ്പെയിസുണ്ട്, ഇത് വിഭാഗത്തില്‍ തന്നെ ഏറ്റവും മികച്ചതാണ്. 

Kiger Vertical Brochure

യാത്രയും ഹാന്‍ഡ്‌ലിങ്ങും

വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും ഈ എസ്‌യുവിയെ. ഉയർന്ന വേഗത്തിലും വാഹനത്തിന്റെ ബോഡി കണ്‍ട്രോളും ഗ്രിപ്പും ഏറെ മികച്ചു നില്‍ക്കും. കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോള്‍ താരതമ്യേന ഭാരം കുറവുള്ള സ്റ്റിയറിങ് വേഗത ആര്‍ജിക്കുന്നതിനനുസരിച്ച് ദൃഢമാകും. വളഞ്ഞു പുളഞ്ഞ റോഡുകളില്‍ ആയാസമേതുമില്ലാതെ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും. എല്ലാത്തരം റോഡുകളിലും മികച്ച യാത്ര സുഖം, യാത്രികരെ ആരെയും കൈഗര്‍ നിരാശപ്പെടുത്തിയില്ല. ചെറുകാര്‍ ഉപയോഗിക്കുന്ന ലാഘവത്തില്‍ ഈ എസ്‌യുവി നിയന്ത്രിക്കാനാകും. മോശം റോ‍ഡുകളില്‍ പോലും മികച്ച റൈഡ് ക്വാളിറ്റി, ഗട്ടറുകളുടെ കുലുക്കം ഉള്ളിലെ യാത്രക്കാരിലേക്ക് എത്തിക്കില്ല. 

Kiger Vertical Brochure

സുരക്ഷ

കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് റേറ്റിങ് നാലു സ്റ്റാർ സുരക്ഷ നേടിയതോടെ കൈഗർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത എസ്‍യുവികളിലൊന്നായി മാറി. 4 എയര്‍ബാഗുകള്‍, ഇബിഡി സംവിധാനത്തോടു കൂടിയ എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ വ്യൂ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയിലെല്ലാം സുരക്ഷയില്‍ കടുകിട വിട്ടുവീഴ്ചയില്ലാതെയാണ് കൈഗറിനെ നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. 

Kiger Vertical Brochure

മറ്റു സന്നാഹങ്ങള്‍

ഒരു ഫണ്‍ കാര്‍  ടു ഡ്രൈവ് എന്നതിനെക്കാള്‍ മള്‍ട്ടി സെന്‍സ് ഫീച്ചറുകളുള്ള കാര്‍ എന്നു കൈഗറിനെ വിശേഷിപ്പിക്കാം. ഡ്രൈവര്‍ തിരഞ്ഞെടുക്കുന്ന മോഡിനനുസരിച്ച് മീറ്ററ്‍ കൺസോളിലെ മാറുന്ന ഗ്രാഫിക്‌സ് യാത്ര ഏറെ രസകരമാക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയിലൂടെ ശബ്ദം ഉപയോഗിച്ച്് ഫീച്ചറുകളുടെ നിയന്ത്രിക്കാം. ബ്ലൂടൂത്ത് കണക്ടിവിറ്റി, ബില്‍റ്റ് ഇന്‍ എംപി4 പ്ലെയര്‍, എട്ട് ഓണ്‍ബോര്‍ഡ് സ്പീക്കറുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കമിസ് ഓഡിറ്റോറിയം 3 ഡയമെന്‍ഷനല്‍ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം നിയന്ത്രിക്കാം. വേഗം ഉയരുന്നതിനനുസരിച്ച് ശബ്ദം കുറയുന്ന സംവിധാനം സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നു. കൂടാതെ ഹാന്‍ഡ്സ് ഫ്രീ സ്മാര്‍ട്ട് ആക്സസ് കാര്‍ഡ്, വയര്‍ലെസ് ചാര്‍ജിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിനുണ്ട്. 

English Summary: Six Reason to Buy Kiger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com